ചട്ടഞ്ചാല്‍ എം ഐ സി കോളേജിലെ സംഘര്‍ഷം: 20 ബൈക്കുകള്‍ പിടിയില്‍

ചട്ടഞ്ചാല്‍ എം ഐ സി കോളേജിലെ സംഘര്‍ഷം: 20 ബൈക്കുകള്‍ പിടിയില്‍

പൊയിനാച്ചി: ചട്ടഞ്ചാല്‍, എം ഐ സി കോളേജ് റോഡില്‍ സംഘര്‍ഷത്തിന് ശ്രമിച്ച സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് 20 ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് ഇന്‍സ്പെക്ടര്‍ ബാബു പെരിങ്ങേത്ത്, എസ് ഐ അനൂബ് എന്നിവര്‍ ചേര്‍ന്നാണ് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്ത് ലോറിയില്‍ കയറ്റി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

കോളേജ് റോഡിലൂടെ നടന്നു പോകുന്നവരെ ഉപദ്രവിക്കുന്നുവെന്ന വിവരമറിഞ്ഞാണ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയത്. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. ലൈസന്‍സ്, ഹെല്‍മറ്റ്, ആര്‍ സി, കണ്ണാടി, വ്യക്തമായ നമ്പര്‍ പ്ലേറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.