കെ.എസ്.ടി.പി വികസനം : നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

കെ.എസ്.ടി.പി വികസനം : നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

പാലക്കുന്ന്: കാസര്‍കോടു നിന്നും കാഞ്ഞങ്ങാട്ടെത്തുന്ന തീരദേശ ഹൈവേയുടെ പണി ഇനിയും ഇഴയുന്ന സാഹചര്യത്തില്‍ നാട്ടകാരെ സംഘടിപ്പിച്ചു കൊണ്ട് വന്‍ പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കെ.എസ്.ടി.പി ഹൈവേ വികസന സമിതി തീരുമാനിച്ചതായി പ്രക്ഷോഭ സമര സമിതി കണ്‍വീനിയര്‍ മധു മുതിയക്കാല്‍ അറിയിച്ചു. ജൂലൈ 12 ഞായറാഴ്ച്ച റോഡ് ഉപരോധത്തിലൂടെ പ്രക്ഷോഭ സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

സമരസമിതി ഭാരവാഹികളായ സ്ഥലം എം.എല്‍.എ കെ. കുഞ്ഞിരാമനും, ഉദുമാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലിയും അടക്കമുള്ളവര്‍ പലതവണ ബന്ധപ്പെട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കെ.എസ്.ടി.പി അധികൃതരുടെ കണ്ണു തുറക്കാനാണ് നാട്ടുാകരെ ഒന്നടങ്കം സംഘടിപ്പിച്ചു കൊണ്ടുള്ള പ്രക്ഷോഭ പരിപാടികളെന്ന് മധു പറഞ്ഞു. തുടങ്ങി രണ്ടു വര്‍ഷം കൊണ്ട് തീരേണ്ടുന്ന പണിയാണ് അനന്തമായി നീളുന്നത്. നിശ്ചയിച്ച പ്രൊഡക്റ്റുകളില്‍ നിന്നും വ്യതിചലിച്ചുള്ള പ്രവൃത്തി കാരണം മലിനജലം കെട്ടിക്കിടന്നും, അശാസ്ത്രീയ നിര്‍മ്മാണം കാരണവും ജനം കഷ്ടപ്പെടുന്നു.

പല പ്രവൃത്തികളും ഇനിയും പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണ്. അശാസ്ത്രീയവും ജനദ്രോഹപരവും കൃത്രിമം നിറഞ്ഞതുമായ പ്രവൃത്തിയില്‍ നിന്നും പിന്തിരിയുക, ഡ്രൈനേജ് സൗകര്യം കാര്യക്ഷമമാക്കുക, പദ്ധതിയില്‍ ഉള്‍ക്കൊളളിച്ചിട്ടുള്ള ഓട്ടോ-ടാക്സി സ്റ്റാന്റുകളും, മറ്റു അനുബന്ധ പാര്‍ക്കിംഗ് സൗകര്യങ്ങളും പൂര്‍ത്തീകരിക്കുക, ബസ് ബേ സൗകര്യം നിര്‍ദിഷ്ട പ്രോജക്റ്റുകളില്‍ നിന്നും മാറ്റി പണിയാതിരിക്കുക, സ്റ്റ്രീറ്റ് ലൈറ്റും, മരങ്ങളും, അലങ്കാരച്ചെടികളും വെച്ച് പിടിപ്പിച്ച് മോഡി പിടിപ്പിക്കുന്ന ജോലിയില്‍ അഴിമതി കലര്‍്ത്താതിരിക്കുക, ജംഗ്ഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവൃത്തിപ്പിക്കുക, തെരുവു വിളക്കുകകള്‍ കത്തിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ പ്രക്ഷോഭം.

Leave a Reply

Your email address will not be published.