കലാലയങ്ങളിലെ റാഗിംഗ്: ശക്തമായ നടപടിയുണ്ടാവണം:എസ് എസ് എഫ്

കലാലയങ്ങളിലെ റാഗിംഗ്: ശക്തമായ നടപടിയുണ്ടാവണം:എസ് എസ് എഫ്

കാസറകോഡ്: അറിവിന്റെ അക്ഷരമുറ്റങ്ങളില്‍ല്‍ നിന്ന് ഉയര്‍ന്നു വരുന്ന അരാജകത്വങ്ങള്‍ ഒട്ടും ആശ്വാസകരമല്ലെന്നും വിദ്യാര്‍ത്ഥികളെ പൈശാചിക പ്രവണതയിലേക്കെത്തിക്കുന്ന റാഗിംഗിനെതിരെ ശക്തമായ നടപടിയുണ്ടാവണ മെന്നും എസ്.എസ്.എഫ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്ററി തലത്തിലടക്കം പടര്‍ന്നു പിടിക്കുന്ന റാഗിംഗ് ന്യായികരിക്കാനും കുറ്റക്കാരെ സംരക്ഷിക്കാനും രാഷ്ട്രീയക്കാര്‍ അടക്കം സമൂഹത്തിലെ ഉന്നതരുടെ ഇടപെടലുകള്‍ ആശങ്കയോടെ കാണണമെന്നും യോഗം ചൂണ്ടിക്കാട്ടി.

അബ്ദുല്‍ ജബ്ബാര്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സ്വാദിഖ് ആവളം, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഹാരിസ് ഹാരിമി, അസീസ് സഖാഫി മച്ചമ്പാടി, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഷിഹാബ് പാണത്തൂര്‍, ശകീര്‍ എം.ടി.പി, അബ്ദുല്‍ റഹ്മാന്‍ എരോല്‍, ഫാറൂഖ് പൊസോട്ട്, കെ.എം.കളത്തൂര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published.