ഗ്രാമോത്സവങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജകം: ഗവര്‍ണര്‍ പി.സദാശിവം

ഗ്രാമോത്സവങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജകം: ഗവര്‍ണര്‍ പി.സദാശിവം

തിരുവനന്തപുരം: ഗ്രാമോത്സവങ്ങളിലൂടെ മാത്രമെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയില്‍ എത്തുകയുള്ളുഎന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ശിവപാര്‍വ്വതി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 13, 14 തീയതികളില്‍ തിരുവനന്തപുരത്തു നടത്തുന്ന ചിലങ്ക റൂറല്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം രാജ് ഭവനില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത കലയും സംസ്‌കാരവും നിലനിര്‍ത്തുന്നതിന് സമകാലിക കലാരൂപങ്ങള്‍ സൃഷ്ടിക്കാനും പ്രോത്സാഹിപ്പിക്കാനും ഇത്തരം ഫെസ്റ്റിവല്‍ മുതല്‍ കൂട്ടാണെന്ന് ഗവര്‍ണര്‍ചൂണ്ടികാട്ടി.

ഗവര്‍ണര്‍ പി. സദാശിവം സ്വാഗതസംഘം ചെയര്‍മാന്‍ ഡി.കെമുരളിഎം.എല്‍.എക്ക് ലോഗോ നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ശിവപാര്‍വ്വതി കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് കലാക്ഷേത്ര മാളവിക, ചെയര്‍പേഴ്‌സണ്‍ കലാക്ഷേത്ര പാര്‍വ്വതി സിനിമാതാരം ദിനേശ് പണിക്കര്‍ എന്നിവര്‍ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.