സര്‍ക്കാര്‍ അനുവദിക്കുന്ന തുകയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒതുക്കണം മന്ത്രി ഇ . ചന്ദ്രശേഖരന്‍

സര്‍ക്കാര്‍ അനുവദിക്കുന്ന തുകയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒതുക്കണം മന്ത്രി ഇ . ചന്ദ്രശേഖരന്‍

രാജപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബളാംതോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സ്‌കൂളുകളുടെ വികസനത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന തുകയ്ക്കുള്ള അടങ്കല്‍ തയ്യാറാക്കുകയാണ് വേണ്ടതെന്നും ഇതിനു പകരം കൂടുതല്‍ തുകയ്ക്കുള്ള പ്ലാനും അടങ്കലും തയ്യാറാക്കിയാല്‍ അനുവദിക്കാന്‍ വിഷമമാകുമെന്നും മന്ത്രി പറഞ്ഞു. പല സ്‌കൂളുകളിലും ഇത്തരത്തിലാണ് പ്ലാന്‍ തയ്യാറാക്കുന്നതെന്നും ഇത് ഫണ്ട് അനുവദിക്കുന്നതിന് തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിന് അനുവദിച്ച മൂന്ന് കോടിയുടെ അടങ്കലിനു പകരം 4.42 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് മന്ത്രിയുടെ വിശദീകരണം.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജന്‍ ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി.ജി.മോഹനന്‍, വൈസ് പ്രസിഡണ്ട് കെ.ഹേമാംബിക, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.തമ്പാന്‍, എം.സി.മാധവന്‍, ബ്ലോക്ക് പഞ്ചായത്തംഗം ലതാ അരവിന്ദന്‍, സുനില്‍ മാടക്കല്‍, എം.എം.തോമസ്, ആര്‍.സൂര്യനാരായണ ഭട്ട്, ബാബു പാലാപ്പറമ്പ്, പി.ടി.എ.പ്രസിഡണ്ട് പി.എം.കുര്യാക്കോസ് സംസാരിച്ചു.

Leave a Reply

Your email address will not be published.