നവംബര്‍ 17ന് ഏകസിവില്‍ കോഡിനെതിരെ സമസ്ത ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും

നവംബര്‍ 17ന് ഏകസിവില്‍ കോഡിനെതിരെ സമസ്ത ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും

കാസര്‍കോട്: രാജ്യത്ത് ഏകീകൃത വ്യക്തിനിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നവംബര്‍ 17ന് കാസര്‍കോട് ശരീഅത്ത് സംരക്ഷണ റാലി നടത്തും. മുത്വലാഖ് നിരോധനം അജണ്ടയാക്കി രാജ്യത്ത് മതവിശ്വാസങ്ങള്‍ക്ക് നേരെ ഭരണകൂടത്തിന്റെ നേതൃത്തില്‍ നടക്കുന്ന നീക്കത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റി ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് സമസ്ത നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു
റാലിയുടെ വിജയത്തിനായി നാളെ ജുമുഅക്ക് ശേഷം ജില്ലയിലെ മഹല്ലുഖത്തീബുമാര്‍ മഹല്ലുതല ഉത്ബോധനങ്ങള്‍ നടത്തും. റാലി നവംബര്‍ 17 വ്യാഴം ഉച്ചയ്ക്ക് മൂന്ന് മണിക്ക് തയലങ്ങാടിയില്‍ നിന്ന് തുടങ്ങി പുതിയ ബസ്റ്റാന്റ് പി ബി ഗ്രൗണ്ടില്‍ സമാപ്പിക്കും, തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും, അബ്ദുസമദ് പൂക്കോട്ടൂര്‍, അഡ്വ ഓണമ്പള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തും

Leave a Reply

Your email address will not be published.