ബാനം ഗവ.ഹൈസ്‌കൂള്‍ ഖോ ഖോ ഓവറോള്‍ ചാമ്പ്യന്മാര്‍

മടിക്കൈ: ഹൊസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ ഗെയിംസ് ഖോ ഖോ ചാമ്പ്യന്‍ഷിപ്പില്‍ ബാനം ഗവ.ഹൈസ്‌കൂള്‍ ജേതാക്കള്‍. ജൂനിയര്‍ പെണ്‍കുട്ടികള്‍, സബ്ജൂനിയര്‍ ആണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ ജേതാക്കളും, ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനക്കാരുമായാണ് ബാനം ഓവറോള്‍ ജേതാക്കളായത്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ കാഞ്ഞങ്ങാട് ലിസ്റ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹൈസ്‌കൂളിനേയും സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ ജി.വി.എച്ച്.എസ്.എസ് മടിക്കൈ സെക്കന്റിനെയുമാണ് പരാജയപ്പെടുത്തിയത്. ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഫൈനലില്‍ ജി.വി.എച്ച്.എസ്.എസ് മടിക്കൈ സെക്കന്റിനോട് പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *