മന്ത്രിയുടെ വീടിന് സമീപം എട്ടു ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി: ഊട്ടിയില്‍ തൊഴിലാളി അറസ്റ്റില്‍

ഊട്ടി: ചെന്നൈയില്‍ മന്ത്രിയുടെ വീടിന് സമീപം ആറു സ്ഥലങ്ങളില്‍ എട്ടു ബോംബ് വെച്ചിട്ടുണ്ടെന്ന് 108 ആംബുലന്‍സ് കേന്ദ്രത്തിലേക്ക് വിളിച്ചുപറഞ്ഞ തൊഴിലാളി പിടിയില്‍. ഊട്ടി തന്പട്ടി ഗ്രാമത്തിലെ ഗണേശനെയാണ്(48) അറസ്റ്റ് ചെയ്തത്. ഊട്ടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ മദ്യലഹരിയില്‍ 108 ആംബുലന്‍സ് കേന്ദ്രത്തിലേക്ക് വിളിച്ച് തനിക്ക് നെഞ്ചുവേദനയാണെന്നും ഉടന്‍ ആംബുലന്‍സ് അയക്കണമെന്നും പറയുന്നത് പതിവാണ്. തിങ്കളാഴ്ച ഇതുപോലെ ഫോണ്‍വിളിക്കുകയും ചെയ്തു. ആംബുലന്‍സ് വരാന്‍ വൈകിയപ്പോഴാണ് വീണ്ടും 108 കേന്ദ്രത്തിലേക്ക് വിളിച്ച് ചെന്നൈയില്‍ ആറിടത്ത് ബോംബ് വെച്ചതായി അറിയിക്കുകയും അത് ഉടന്‍ പൊട്ടുമെന്നും വിളിച്ച് പറഞ്ഞത്.

തുടര്‍ന്ന്, ജില്ല പൊലീസ് മേധാവി സുന്ദരവടിവേലുവിന് വിവരം അറിയിച്ച് അദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരമാണ് പൊലീസ് ഇയാളെ തമ്ബട്ടി ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *