അവാര്‍ഡു കളുടെ നിറവില്‍ ‘കൂക്കിരി’യുടെ ജൈത്രയാത്ര തുടരുന്നു ‘കൂക്കിരി’ ഷോര്‍ട്ട് ഫിലിമിന് ‘എവര്‍ ഷൈന്‍ ജയന്‍ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ്’

പാലക്കുന്ന് : അന്തരിച്ച നടന്‍ ജയന്റെ പേരില്‍ തിരുവനന്തപുരം ജയന്‍ സാംസകാരികവേദി സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ഒന്നാം സമ്മാനമായ ‘എവര്‍ ഷൈന്‍ ജയന്‍ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ്’ പാലക്കുന്ന് കൃഷ്ണകൃപ പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിച്ച ‘കൂക്കിരി’ (ചെറിയ പട്ടിക്കുട്ടി) കരസ്ഥമാക്കി. ജയന്റെ 43-ആം സ്മൃതി ദിനത്തില്‍ തിരുവനന്തപുരം വിജെട്ടി ഹാളില്‍ വ്യാഴാഴ്ച്ച നടന്ന ചടങ്ങില്‍ കൂക്കിരിയുടെ അണിയറ പ്രവര്‍ത്തകര്‍ നടന്‍ ബൈജു സന്തോഷില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. വി. കെ. പ്രശാന്ത് എം. എല്‍.എ., പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങി സമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. ബിജു കളനാടിന്റെ തിരക്കഥയില്‍ സി. കെ. രാജേഷ്‌റാവു സംവിധാനം ചെയ്ത് അശോകന്‍ നിര്‍മിച്ചതാണ് കൂക്കിരി.

ഷാര്‍ജയിലെ ജ്വാല, ബേംഗളൂരു ചിത്രസാത്തെ, കണ്ണൂര്‍ യുപിഎഫ്‌സി, തിരുവനന്തപുരം ഗ്ലോബല്‍ സൗത്ത് ഇന്ത്യന്‍ തുടങ്ങിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റുകളടക്കം 15 ഓളം അവാര്‍ഡുകള്‍ കൂക്കിരി ഇതിനകം നേടിയിട്ടുണ്ട്.

അഭിനേതാക്കള്‍ :

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അഭിനയിച്ച 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമാണിത്.
അഭിനേതാക്കള്‍: എ. വി. ബാലകൃഷ്ണന്‍, ശശി ആറാട്ടുകടവ്, ഗോവിന്ദരാജ്, ശ്രീനാഥ് നാരായണന്‍ , സുകു പള്ളം, സജിത്ത് സി പടന്ന, രാമകൃഷ്ണന്‍ വാണിയമ്പാറ, ദാക്ഷായണി, ശാരദ, ലക്ഷ്മി, അഭിനശ്രീ അശോകന്‍, വേദ സി. കെ. റാവു, അനിരുദ്ധ്, അമല്‍ദേവ്, സംഗീര്‍ത്തന സുരേഷ് തീര്‍ത്ഥ, വിശാല്‍ വൈകവിജയന്‍, ഹരിഗോവിന്ദ്, കാഞ്ചന വിശാല്‍, ദേവനാഉമേഷ് തസ്നി നിസാര്‍, മേഘനാ ഉമേഷ്, പ്രവീണ്‍ തെരുവത്ത്

Leave a Reply

Your email address will not be published. Required fields are marked *