ജില്ല കലോത്സവം : കാറഡുക്ക സ്‌കൂള്‍ കളര്‍ഫുള്‍ ആക്കാന്‍ പെയിന്റേഴ്‌സ് അസോസിയേഷന്‍

കാറഡുക്ക: ജില്ല കലോത്സവം നടക്കുന്ന കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് സൗജന്യമായി പെയ്ന്റടിച്ച് ആള്‍ കേരള പെയിന്റേഴ്സ് &പോളിഷേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍. കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെയും കാസറഗോഡ് താലൂക്ക് കമ്മിറ്റിയും ചേര്‍ന്നാണ് പെയ്ന്റടിച്ച് തീര്‍ത്തത്. 40 അംഗങ്ങളാണ് പങ്കെടുത്തത്. എ.കെ.പി.പി.എ ജില്ലാ പ്രസിഡന്റ് ഹാഷിം മുറിയാനാവി, ജില്ലാ സെക്രട്ടറി പ്രഭാകരന്‍ ചീമേനി, കണ്‍വീനര്‍ റഫീഖ് ഹാജി, ട്രഷറര്‍ സന്തോഷ് ബാബു, കാസറഗോഡ് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ബിജു കപ്പണ, സെക്രട്ടറി കിഷോര്‍ കുമാര്‍, ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സെക്രട്ടറി അജിത് മുറിയാനാവി എന്നിവര്‍ നേതൃത്വം നല്‍കി. ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെയാണ് കാസര്‍കോട് റവന്യു ജില്ല കലോത്സവം കാറഡുക്കയില്‍ വച്ച് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *