കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്-ജനതാദള്‍ സര്‍ക്കാരിന് സാധ്യതയെന്ന് ആന്റണി

കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്-ജനതാദള്‍ സര്‍ക്കാരിന് സാധ്യതയെന്ന് ആന്റണി

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്, ജനതാദളുമായി ചേര്‍ന്ന് മതേതര സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ബിജെപിയെ മാറ്റി നിര്‍ത്താന്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അതിനു വേണ്ടിയാണ് ഗുലാം നബി ആസാദിനെയും അശോക് ഹെഗ്ലോട്ടിനെയും കര്‍ണാടകയിലേക്ക് അയച്ചതെന്നും ആന്റണി പറഞ്ഞു

മെഡിക്കല്‍ ബില്‍ പാസാക്കിയത് ദുഃഖകരമെന്ന് എ കെ ആന്റണി

മെഡിക്കല്‍ ബില്‍ പാസാക്കിയത് ദുഃഖകരമെന്ന് എ കെ ആന്റണി

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ബില്ലിനെതിരെ എ.കെ ആന്റണി. മെഡിക്കല്‍ ബില്‍ പാസാക്കിയത് ദുഃഖകരം. അര്‍ഹതയുള്ളവരെ സഹായിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടണമായിരുന്നുവെന്നും ആന്റണി പറഞ്ഞു. മാനേജ്മെന്റുകളുടെ കള്ളകളിക്ക് അറുതി വരുത്താന്‍ നടപടി വേണം. നിയമസഭ ഇത്തരമൊരു ബില്‍ പാസാക്കാന്‍ പാടില്ലായിരുന്നു. പുരോഗമനപരമായ ഒരുപാട് കാര്യങ്ങള്‍ പാസാക്കിയ പാരമ്ബര്യമുള്ളതാണ് കേരള നിയമസഭയ്ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ പേരില്‍ താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആന്റണി വ്യക്തമാക്കി. അതേസമയം ബില്ലില്‍ ആരോഗ്യ സെക്രട്ടറി ഒപ്പിട്ടു. ബില്ല് നിയമവകുപ്പിന് കൈമാറിയിട്ടുണ്ട്. കരുണ, […]

ഓഖി ദുരിതാശ്വാസ നിധി: എ.കെ ആന്റണി 50,000 രൂപ സംഭാവന നല്‍കി

ഓഖി ദുരിതാശ്വാസ നിധി: എ.കെ ആന്റണി 50,000 രൂപ സംഭാവന നല്‍കി

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി 50,000 രൂപ സംഭാവന നല്‍കി. ഡല്‍ഹിയിലെ വസതിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് 50,000 രൂപയുടെ ചെക്ക് ആന്റണി കൈമാറിയത്. അസുഖ ബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന ആന്റണിയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടൊപ്പമാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. ദുരിതാശ്വസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ആന്റണി ഉറപ്പ് നല്‍കി.

എകെ ആന്റണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എം എം മണി രംഗത്ത്

എകെ ആന്റണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എം എം മണി രംഗത്ത്

കേരളത്തില്‍ ബിജെപിയെ വളര്‍ത്തുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് എകെ ആന്റണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എം എം മണി രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മണി ആന്റണിക്ക് മറുപടി നല്‍കിയത്.’നേമം ഓര്‍ക്കുന്നത് നല്ലതാണെന്നും അന്ന് 2016 ല്‍ നേമത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടൊക്കെ ഒന്ന് നോക്കണമെന്നും മണി പറയുന്നു. ബിജെപിക്കാര്‍ ഇവിടെ കേരളത്തില്‍ വന്ന് കേരളീയരെ അധിക്ഷേപിക്കുന്നു. അന്നൊന്നും എന്തുകൊണ്ടാണ് എകെ ആന്റണി പ്രതികരിക്കാതിരുന്നതെന്നും എം എം മണി ചോദിച്ചു. ബി.ജെ.പി.യുടെ കേന്ദ്രകമ്മിറ്റി യോഗം നടക്കുമ്പോള്‍ ഒന്ന് […]

കേരളത്തിലെ സിപിഐഎം സോണിയ ഗാന്ധി സിന്ദാബാദ് എന്നു പറയുന്ന ഒരു കാലഘട്ടം വിദൂരമല്ല എ.കെ. ആന്റണി

കേരളത്തിലെ സിപിഐഎം സോണിയ ഗാന്ധി സിന്ദാബാദ് എന്നു പറയുന്ന ഒരു കാലഘട്ടം വിദൂരമല്ല എ.കെ. ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സിപിഐഎം ജയ് വിളിക്കുന്ന കാലം വിദൂരമല്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ആള്‍ക്കാര്‍ പറയുന്നതു കോണ്‍ഗ്രസ് മുന്നോട്ടു വരണമെന്നാണ്. കേരളത്തിലെ സിപിഐഎം സോണിയ ഗാന്ധി സിന്ദാബാദ് എന്നു പറയുന്ന ഒരു കാലഘട്ടം ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാകുമെന്നതില്‍ സംശയമില്ലെന്നും ആന്റണി പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഉയരാന്‍പോകുന്നത് ബിജെപിക്ക് എതിരായ ഐക്യനിരയാണ്. സമരങ്ങളില്‍ പങ്കെടുത്ത് പ്രസംഗിച്ചാല്‍ മാത്രം പോര, ജനകീയ സമരങ്ങള്‍ വിജയിപ്പിക്കണം. തിരിച്ചടികള്‍ […]