പാലക്കാട് മെഡിക്കല്‍ കോളജ് : പ്രശ്ന പരിഹാരത്തിനു കേന്ദ്രം സഹായം ഉറപ്പു നല്‍കിയതായി മന്ത്രി എ.കെ. ബാലന്‍

പാലക്കാട് മെഡിക്കല്‍ കോളജ് : പ്രശ്ന പരിഹാരത്തിനു കേന്ദ്രം സഹായം ഉറപ്പു നല്‍കിയതായി മന്ത്രി എ.കെ. ബാലന്‍

ന്യൂഡല്‍ഹി : പാലക്കാട് മെഡിക്കല്‍ കോളജിലെ അഞ്ചാം ബാച്ച് എംബിബിഎസ് പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കു മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതെന്നു പട്ടിക ജാതി – പട്ടിക വര്‍ഗ – പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലന്‍. പ്രശ്ന പരിഹാരത്തിനുള്ള നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളജിലെ അഞ്ചാം ബാച്ച് എംബിബിഎസ് […]

സാങ്കേതിക വളര്‍ച്ചയ്ക്കനുസരിച്ച് ചിത്രാഞ്ജലിയെ സജ്ജമാക്കും -മന്ത്രി എ.കെ. ബാലന്‍

സാങ്കേതിക വളര്‍ച്ചയ്ക്കനുസരിച്ച് ചിത്രാഞ്ജലിയെ സജ്ജമാക്കും -മന്ത്രി എ.കെ. ബാലന്‍

സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ചിത്രാഞ്ജലിയെ സജ്ജമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. ചലച്ചിത്ര വികസന കോര്‍പറേഷന്റെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ പുതിയ ഡബ്ബിംഗ് സ്യൂട്ടിന്റെയും പ്രിവ്യൂ തീയറ്ററിന്റെയും ജീവനക്കാരുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലത്ത് സാംസ്‌കാരിക സ്ഥാപനങ്ങളെ സര്‍ഗാത്മകമായി കരുത്തുറ്റതാക്കുന്നതില്‍ മുമ്പത്തെക്കാള്‍ പ്രാധാന്യമുണ്ട്. നമ്മുടെ സിനിമയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാട്ടില്‍തന്നെ നിലനിര്‍ത്താനുള്ള വലിയ ഇടപെടലാണ് നടത്തുന്നത്. ചലച്ചിത്രമേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ മലയാളം […]

പട്ടിക-ഗോത്ര വര്‍ഗ്ഗ നരവംശപഠന കേന്ദ്രം കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനം

പട്ടിക-ഗോത്ര വര്‍ഗ്ഗ നരവംശപഠന കേന്ദ്രം കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനം

ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് സ്റ്റേഷന്‍ കേരളത്തില്‍ വയനാട്ടിലോ അട്ടപ്പാടിയിലോ ആരംഭിക്കുന്നതിനും ആദിവാസി മേഖലകളില്‍ കണ്ടുവരുന്ന സിക്കിള്‍സെല്‍ അനീമിയെയും മറ്റ് ജനിതക രോഗങ്ങളെയും സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിനും ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ തീരുമാനിച്ചു. നരവംശ പഠനങ്ങള്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ പഠന ഗവേഷണ കേന്ദ്രമാണ് കൊല്‍ക്കത്തയിലെ ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ. സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനും ആരോഗ്യ വകുപ്പ് മന്ത്രി കെ […]

നിലപാട് പറയാന്‍ പാര്‍വതിക്ക് സ്വാതന്ത്യമുണ്ട്, അഭിപ്രായം വിവാദമാക്കേണ്ടതില്ല: എ കെ ബാലന്‍

നിലപാട് പറയാന്‍ പാര്‍വതിക്ക് സ്വാതന്ത്യമുണ്ട്, അഭിപ്രായം വിവാദമാക്കേണ്ടതില്ല: എ കെ ബാലന്‍

കാസര്‍ഗോഡ് : കസബ സിനിമയുമായി ബന്ധപ്പെട്ട് നടി പാര്‍വതി നടത്തിയ അഭിപ്രായ പ്രകടനം വിവാദമാക്കേണ്ടതില്ലെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. സ്വന്തം നിലപാട് പറയാന്‍ നടിക്ക് സ്വാതന്ത്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ചിത്രാജ്ഞലിയില്‍ ഫിലിം സിറ്റി നിര്‍മ്മിക്കാനുള്ള തീരുമാനവും വിവാദമാക്കരുത്. സ്ഥലപരിമിതി കാരണമാണ് ചിത്രാജ്ഞലി തിരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. മമ്മൂട്ടിയുടെ കസബ സിനിമയിലെ ഒരു രംഗം സ്ത്രീവിരുദ്ധമാണെന്ന പാര്‍വതിയുടെ പരാമര്‍ശമാണ് വിവാദമായത്. ഇതിന് പിന്നാലെ പാര്‍വതിയെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചുകൊണ്ടും സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിക്കുകയായിരുന്നു. ഇതേ […]

വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നു വീണ സംഭവം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം, സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കും: മന്ത്രി എ. കെ. ബാലന്‍

വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നു വീണ സംഭവം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം, സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കും: മന്ത്രി എ. കെ. ബാലന്‍

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ മാനേജ്മെന്റ് സ്റ്റഡീസില്‍ നിന്ന് പരിശീലനത്തിനായി കോഴിക്കോട് പോയ വിദ്യാര്‍ത്ഥിനിയായ ആതിര കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ സംഭവത്തെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. എസ്. പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആതിരയെ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആതിര പഠിച്ചിരുന്ന സ്ഥാപനത്തെക്കുറിച്ച് നിരവധി പരാതികള്‍ ഉണ്ടായ സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് […]

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണശാലയാണ് കേരള നിയമസഭ: മന്ത്രി എ.കെ. ബാലന്‍

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണശാലയാണ് കേരള നിയമസഭ: മന്ത്രി എ.കെ. ബാലന്‍

തിരുവനന്തപുരം: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണശാലയാണ് കേരള നിയമസഭയെന്ന് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. നിരവധി സുപ്രധാന നിയമനിര്‍മാണങ്ങളിലൂടെ ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയായി കേരള നിയമസഭ മാറിയിട്ടുണ്ട്. ആദ്യ നിയമസഭയില്‍ ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, കാര്‍ഷിക കടാശ്വാസം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന നിയമങ്ങള്‍ പാസാക്കിയാണ് മാതൃകയായെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് മത്സര വിജയികളുടെ റിപ്പീറ്റ് പെര്‍ഫോമന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ ഭരണക്രമമാണ് ഇന്ത്യയുടെ ഏറ്റവും വലിയ […]

വായ്പാത്തട്ടിപ്പില്‍ കിടപ്പാടം നഷ്ടപ്പെട്ടവരെ രക്ഷിക്കാന്‍ പാക്കേജ് തയ്യാറാക്കും

വായ്പാത്തട്ടിപ്പില്‍ കിടപ്പാടം നഷ്ടപ്പെട്ടവരെ രക്ഷിക്കാന്‍ പാക്കേജ് തയ്യാറാക്കും

എറണാകുളം:എറണാകുളം ജില്ലയില്‍ 2008-2009 ല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ വായ്പ തട്ടിപ്പിനിരയായി കിടപ്പാടം നഷ്ടപ്പെട്ട പതിനേഴ് കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം തിരിച്ചു ലഭിക്കുന്നതിനാവശ്യമായ ഒത്തുതീര്‍പ്പ് പാക്കേജ് തയ്യാറാക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി ഇതു സംബന്ധിച്ച പാക്കേജ് തയ്യാറാക്കണമെന്ന് യോഗം തീരുമാനിച്ചു.യോഗത്തില്‍ പട്ടിക ജാതി – പട്ടികവര്‍ഗ്ഗ വികസന മന്ത്രി എ.കെ. ബാലന്‍, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, എറണാകുളം മേഖല ഐ.ജി. പി. വിജയന്‍, എറണാകുളം കലക്ടര്‍ […]

അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍

അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍

രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും. പൊതു വിഭാഗം രജിസ്ട്രേഷന്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരം:ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ എട്ടിന് വൈകിട്ട് നിശാഗന്ധിയില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. പ്രശസ്ത ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും. വിഖ്യാത റഷ്യന്‍ സംവിധായകന്‍ […]

മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റണം: മുഖ്യമന്ത്രി

മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റണം: മുഖ്യമന്ത്രി

തിരുവനന്തപുരം:മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റേയും ഉദ്ഘാടനം ഡര്‍ബാര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാകണം. പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള ഗ്രന്ഥശേഖരം ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനാവണം. കമ്പ്യൂട്ടറില്‍ മലയാള ഭാഷ ഉപയോഗിക്കുന്നതില്‍ ചില പരിമിതികളുണ്ട്. യൂണികോഡില്‍ അലങ്കാര ഫോണ്ടുകള്‍ അധികമില്ലെന്ന പോരായ്മയുണ്ട്. ഇവ പരിഹരിക്കാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും ആനുകൂല്യങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല. ഇതിന്റെ ഫണ്ട് […]

സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന്

സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന്

സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണം- 2017 സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. രാവിലെ 11.30 ന് തിരുവനന്തപുരം വഴുതക്കാട് ഗവണ്‍മെന്റ് വിമെന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികളെയും ഗ്രൂപ്പുകളെയും ആദരിക്കും. 2017 ജനുവരിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് സഹകരണ ടൂറിസം […]