ആറങ്ങാടി അങ്കണ്‍വാടി കെട്ടിടോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു

ആറങ്ങാടി അങ്കണ്‍വാടി കെട്ടിടോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: ആറങ്ങാടി അങ്കണ്‍വാടി കെട്ടിടോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു. നഗരസഭാ വികേന്ദ്രീകൃതാസൂത്രണ പദ്ധിയുടെ ഭാഗമായാണ് അംഗണവാടി കെട്ടിടം അനുവദിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഗംഗാ രാധാകൃഷ്ണന്‍ അധ്യക്ഷയായി. വൈസ്‌ചെയര്‍പെഴ്‌സണ്‍ എല്‍.സുലൈഖ, കണ്‍സിലന്‍മാരായ കെ.വി.ഉഷ, എന്‍.ഉണ്ണികൃഷ്ണന്‍, കെ.രതീഷ, ടി.കെ.സുമയ്യ, കെ.സന്തോഷ, എ.ഡി.ലത എന്നിവരും,ഡി.വി.അമ്പാടി, എം.മാധവന്‍, ഡി.വി.ബാലകൃഷ്ണന്‍, അരവിന്ദന്‍ മാണിക്കോത്ത്, കെ.വി.ബാലകൃഷ്ണന്‍ കെ.പി.നാരായണന്‍. പി.ബേബി. പി.വത്സല. തുടങ്ങിയവര്‍ സംസാരിച്ചു.