മലപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു; ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുന്നു

മലപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു; ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുന്നു

മലപ്പുറം: അരിപ്രയില്‍ ലോഡുമായെത്തിയ പാചകവാതക ടാങ്കര്‍ മറിഞ്ഞു. നേരിയ തോതില്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. വാതക ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

തിരുവനന്തപുരത്ത് ടാങ്ക് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരത്ത് ടാങ്ക് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. പുതിവയ്ക്കല്‍ സ്വദേശി സജീവ് (35) ആണ് മരിച്ചത്. ഹോട്ടലില്‍ ടാങ്ക് നിര്‍മ്മാണത്തിനിടയില്‍ മുപ്പതടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുമളിയില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കുമളിയില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കുമളി: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ കുമളി ഇറച്ചി പാലത്തിനു സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശി അലിം ആണ് മരിച്ചത്. 500 അടി താഴ്ചയിലേക്കാണ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞത്.

കണ്ണൂരില്‍ ഓംനി വാന്‍ ടിപ്പറില്‍ ഇടിച്ച് മൂന്ന് മരണം

കണ്ണൂരില്‍ ഓംനി വാന്‍ ടിപ്പറില്‍ ഇടിച്ച് മൂന്ന് മരണം

കണ്ണൂര്‍: ചാല ബൈപാസില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. മലപ്പുറത്തുനിന്ന് ലോഡുമായി വന്ന ടിപ്പര്‍ ലോറിയുടെ പിന്നില്‍ ഓംനി വാന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ കാര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ട ഓംനി യാത്രക്കാരെ ഇതിനാല്‍ ആദ്യം പുറത്തെടുക്കാനായില്ല. പിന്നീട് തലശ്ശേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൂന്നുപേരെയും പുറത്തെടുത്തത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. തെങ്കാശി സ്വദേശികളായ രാമര്‍, കുത്താലിങ്കം, ചെല്ലദുരൈ എന്നിവരാണ് മരിച്ചത്. ഓംനിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ നിയന്ത്രണണം വിട്ടതോ […]

രക്ഷാപ്രവര്‍ത്തനത്തിനിടെ ലോറി ഇടിച്ചു കയറിയ പോലീസുകാരന്‍ മരിച്ചു: രണ്ടു പേരുടെ നില ഗുരുതരം

രക്ഷാപ്രവര്‍ത്തനത്തിനിടെ ലോറി ഇടിച്ചു കയറിയ പോലീസുകാരന്‍ മരിച്ചു: രണ്ടു പേരുടെ നില ഗുരുതരം

കൊല്ലം: വാഹനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ലോറി ഇടിച്ചു പരിക്കേറ്റ ഒരു പോലീസുകാരന്‍ മരിച്ചു. പോലീസ് ഡ്രൈവറാണ് മരിച്ചത്. കുത്തൂര്‍ എസ്ഐ വേണുഗോപാല്‍ ദാസ്, എഴുകോണ്‍ എഎസ്ഐ അശോക് എന്നിവര്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരതമാണ്. എം.സി റോഡില്‍ കൊട്ടാരക്കരയ്ക്ക് അടുത്ത് കുളക്കടയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പൊലീസുകാര്‍ക്കിടിയിലേക്കാണ് ലോറി പാഞ്ഞുകയറുകയായിരുന്നു. കൊട്ടാരക്കര നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറി അപകട […]

പത്തനംതിട്ടയില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് രണ്ടു പേര്‍ മരിച്ചു

പത്തനംതിട്ടയില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് രണ്ടു പേര്‍ മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ ടിപ്പര്‍ ലോറി ബൈക്കുകളിലിടിച്ച് രണ്ടു പേര്‍ മരിച്ചു. റാന്നി തിയ്യാടിക്കലിലാണ് സംഭവം. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. സൈനികനായ അമല്‍ രണ്ടാഴ്ച മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. അമിത വേഗത്തിലെത്തിയ ടിപ്പര്‍ രണ്ടു ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ടിപ്പര്‍ നാട്ടുകാര്‍ തടഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്ത്രീ മരിച്ചു

കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്ത്രീ മരിച്ചു

കണ്ണൂര്‍: ചന്തേരി ടൗണില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്ത്രീ മരിച്ചു. ചന്തേരി സ്വദേശി ഓമന (42) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

ലോറി ബൈക്കിലിടിച്ച് രണ്ട് മരണം

ലോറി ബൈക്കിലിടിച്ച് രണ്ട് മരണം

തിരുവനന്തപുരം: കിളിമാനൂര്‍ പുളിമാത്ത് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. വാമനപുരം ആനാകൂടി സ്വദേശികളായ വിഷ്ണു രാജ്, ശ്വാം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.

ടയറിനടിയില്‍ മൃതദേഹം കുടുങ്ങി ; അറിയാതെ കര്‍ണാടക ബസ് ഓടിയത് 70 കിലോ മീറ്റര്‍

ടയറിനടിയില്‍ മൃതദേഹം കുടുങ്ങി ; അറിയാതെ കര്‍ണാടക ബസ് ഓടിയത് 70 കിലോ മീറ്റര്‍

ബെംഗളൂരു: മൃതദേഹം ടയറിനടിയില്‍ കുടുങ്ങിയതറിയാതെ കര്‍ണാടക ആര്‍ടിസി ബസ് ഓടിയത് 70 കിലോ മീറ്റര്‍. തമിഴ്‌നാട്ടിലെ കൂനൂരില്‍ നിന്നും ബെഗളൂരിവിലേക്ക് പുറപ്പെട്ട നോണ്‍ എ.സി സ്ലീപ്പര്‍ ബസിനടിയിലായിരുന്നു മൃതദേഹം കുടുങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് ശാന്തിനഗര്‍ ഡിപ്പോയിലെ മൊഹിനുദ്ദീന്‍ എന്ന ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നും മൈസൂരുമാണ്ഡ്യ ചന്നപട്ടണം റൂട്ടിലൂടെയാണ് ബസ് ബംഗ്ലൂരിലേക്ക് യാത്ര തിരിച്ചത്. ചന്നപട്ടണത്തെത്തിയപ്പോള്‍ വലിയ ശബ്ദം കേട്ടിരുന്നുവെന്നും, എന്നാല്‍ കല്ല് അടിയില്‍ തട്ടിയതെന്നാണ് കരുതിയതെന്നും റിയര്‍വ്യൂ മിററിലൂടെ നോക്കിയപ്പോള്‍ അസ്വാഭാവികമായി ഒന്നും […]

കാര്‍ തലകീഴായി മറിഞ്ഞ് കുട്ടിയടക്കം നാലുപേര്‍ക്ക് പരിക്ക്

കാര്‍ തലകീഴായി മറിഞ്ഞ് കുട്ടിയടക്കം നാലുപേര്‍ക്ക് പരിക്ക്

പറവൂര്‍: നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് മാസം പ്രായമുള്ള കുട്ടി പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ധര്‍മ്മഗിരി ഗൂഡല്ലൂര്‍ വെള്ളാരം കല്ലയില്‍ ഷൈജു (33) ഭാര്യ ജിനു (27) മകള്‍ ജുവൈല്‍ (3) സുഹൃത്ത് ദിലീപ് (30) എന്നിവര്‍ക്കാണ് പരിക്ക്. ഷൈജുവിന്റെ പേരിടാത്ത ചെറിയ കുട്ടിക്ക് പരിക്കില്ല. ഇന്നലെ രാവിലെ 9.50 ന് പറവൂര്‍ – ചെറായി റോഡില്‍ ചെറായി ഗേറ്റ് വേക്ക് സമീപമായിരുന്നു അപകടം. പറവൂരില്‍ നിന്നും ചെറായി […]

1 2 3 11