അതിനുള്ള അനുവാദം മമ്മൂക്ക തരണം : മഞ്ജു വാര്യര്‍

അതിനുള്ള അനുവാദം മമ്മൂക്ക തരണം : മഞ്ജു വാര്യര്‍

നിരവധി നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും മഞ്ജു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായിട്ടില്ല. എന്തിനധികം പറയുന്നു, മമ്മൂട്ടിയോടൊപ്പം ഒരു ഫ്രയിമില്‍ പോലും മഞ്ജു എത്തിയിട്ടില്ല. മമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണെന്ന് നടി പറയുന്നു. പണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍, അന്നത് നടന്നില്ല. തിരിച്ചു വന്നിട്ട് ഇത്രയായിട്ടും ഒരിക്കല്‍ പോലും അതിനു കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഏറെ ആഗ്രഹത്തോടെ ഞാന്‍ കാത്തിരിക്കുകയാണ് മമ്മൂക്കയെന്ന മഹാനടന്റെ ഒപ്പം ഒരു ഫ്രയിമില്‍ നില്‍ക്കാനെന്ന് മഞ്ജു പറയുന്നു. […]

‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ നിവിന്‍ പോളി ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ നിവിന്‍ പോളി ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

‘ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം നിവിന്‍ പോളി ചിത്രമായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ‘പ്രേമം’ സിനിമയില്‍ അഭിനയിച്ച അല്‍ത്താഫ് സാലിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാര്‍. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്രേമം സിനിമയില്‍ അഭിനയിച്ച കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ , സിജു വില്‍സണ്‍ തുടങ്ങിയവരും ലാല്‍, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്. മുകേഷാണ് ഛായാഗ്രാഹകണം […]