ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ കാര്‍ഡ് :കേന്ദ്ര സര്‍ക്കാര്‍

ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ കാര്‍ഡ് :കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി :ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഡിജിറ്റല്‍ ഹരിയാന സമ്മിറ്റ് 2017 ല്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യം ഞങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ട്, ഇതു ഗഡ്കരി ജി(കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി)യുമായി സംസാരിച്ചിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു. അധാര്‍ കാര്‍ഡ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്നതിലൂടെ നടപടികള്‍ കൂടുതല്‍ സുതാര്യമാവുമെന്നും അദ്ദേഹം പറഞ്ഞു. […]

കല്ലാണം കഴിക്കാനും ഇനി ആധാര്‍

കല്ലാണം കഴിക്കാനും ഇനി ആധാര്‍

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരുടെ വിവാഹങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. എന്‍ആര്‍ഐ വിവാഹങ്ങളുടെ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാനാണു നിര്‍ദേശം.ഉപേക്ഷിക്കല്‍, മറ്റു വൈവാഹിക പ്രശ്‌നങ്ങള്‍ എന്നിവ തടയുന്നതിനുവേണ്ടിയാണ് നടപടിയെന്ന് മന്ത്രിതല സമിതി വിദേശകാര്യ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ആര്‍ഐ ഭര്‍ത്താക്കന്‍മാര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതു തടയാനും ഗാര്‍ഹിക പീഡനത്തിന് അറുതി വരുത്താനും ആധാര്‍ നിര്‍ബന്ധമാക്കണമെന്നു സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമണ്ടു. ഓഗസ്റ്റ് 30നാണു സമിതി വിദേശകാര്യ മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയത്. വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ വിദേശ പൗരന്‍മാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും […]

കേന്ദ്ര സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാനും ആധാര്‍ നിര്‍ബന്ധമാക്കി

കേന്ദ്ര സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാനും ആധാര്‍ നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സബ്‌സിഡികളും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.കാര്യക്ഷമതയും സുതാര്യതയും ഉറപ്പു വരുത്താനാണ് നീക്കം .ഉച്ച ഭക്ഷണം വേണ്ട കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് വേണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിലേക്ക് അറിയിപ്പ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ച ഭക്ഷണ പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെന്നാഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നറിയിച്ച് […]