ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണം : എം പി എം ഐ ഷാനവാസ്

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണം : എം പി എം ഐ ഷാനവാസ്

ന്യൂഡല്‍ഹി : ജനങ്ങളെ തെറ്റിദ്ധരിക്കുന്ന മരുന്ന് കമ്പനികളുടെയും, ആശുപത്രികളുടെയും യാതൊരു പരീക്ഷണത്തിനും വിധേയമാകാതെ നടത്തുന്ന പരസ്യങ്ങള്‍ ജനദ്രോഹവും വഞ്ചനയുമാണെന്ന് ചട്ടം 377 പ്രകാരം എം പി എം ഐ ഷാനവാസ് ലോക്സഭയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പറഞ്ഞു. പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്ത് ദശലക്ഷക്കണക്കിന് ആള്‍ക്കാരെ വഞ്ചിക്കുന്ന വ്യാജപരസ്യക്കാരെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കണം എന്നും എം പി സഭയില്‍ ആവശ്യപ്പെട്ടു. എല്ലാരോഗങ്ങള്‍ക്കും ശമനം എന്നപേരില്‍ വരുന്ന മരുന്നുകളുടെ പരസ്യങ്ങള്‍ ഭയാനകമാണ്. പാരാസെറ്റമ്മല്‍ മുതല്‍ സോപ്പ് പൗഡറില്‍ വരെ […]

ഗൂഗിളില്‍ വരുന്ന പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

ഗൂഗിളില്‍ വരുന്ന പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: ഗൂഗിളില്‍ വരുന്ന പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ്. അമേരിക്കയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റായ ബ്ലാക് ഫ്രൈഡേയുടെ വേളയില്‍ ഗൂഗിള്‍ പരസ്യത്തിന്റെ പേരില്‍ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ പരസ്യങ്ങളില്‍ ആമസോണിന്റെ ഓഫറുകള്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പരസ്യങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഈ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്ത പലരും വിവിധ സ്‌കാം സൈറ്റുകളിലേക്ക് എത്തിയെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച് അമേരിക്കന്‍ ചാനല്‍ സിബിഎസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടിലാണ് ഈ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം വന്നത് എന്നത് […]

ആട്ടിറച്ചി കഴിക്കുന്ന ഗണപതിക്കെതിരെ ഇന്ത്യന്‍ വംശജര്‍ രംഗത്ത്

ആട്ടിറച്ചി കഴിക്കുന്ന ഗണപതിക്കെതിരെ ഇന്ത്യന്‍ വംശജര്‍ രംഗത്ത്

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയില്‍ ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ച് നിര്‍മിച്ച പരസ്യത്തിനെതിരെ ഓസട്രേലിയയില്‍ കഴിയുന്ന ഇന്ത്യന്‍ വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെ പരാതിയുമായി ഇന്ത്യയും രംഗത്ത്. ഇറച്ചി വ്യവസായ ഗ്രൂപ്പിന്റെ പരസ്യത്തിലാണ് വിവിധ മതവിഭാഗത്തില്‍പ്പെട്ട ദൈവങ്ങള്‍ ഒരുമിച്ചിരുന്ന് ആട്ടിറച്ചി കഴിക്കുന്നതായി ചിത്രീകരിച്ചത്. കാന്‍ബറയിലെ ഇന്ത്യന്‍ എംബസിയാണ് ഇതുസംബന്ധിച്ച് ഓസീസ് സര്‍ക്കാരിന് പരാതി നല്‍കിയിരിക്കുന്നത്. ഹിന്ദു മതാചാരപ്രകാരം ഗണപതി സസ്യാഹാരം മാത്രം കഴിക്കുന്നതായാണ് വിശ്വസിക്കുന്നത്. ഗണപതി ഒരിക്കലും മാംസാഹാരം കഴിക്കില്ല. ഇതു ഹിന്ദു ആചാരത്തിന് വിരുദ്ധമാണ്. അതിനാല്‍ ഈ പരസ്യം നിരോധിക്കണം […]

പെണ്‍വാണിഭ സംഘം പിടിയില്‍

പെണ്‍വാണിഭ സംഘം പിടിയില്‍

മംഗളൂരു:സമൂഹമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കി പെണ്‍വാണിഭം നടത്തുന്ന കേന്ദ്രത്തില്‍ നടന്ന പൊലീസ് റെയ്ഡില്‍ ഒരാള്‍ പിടിയിലായി.മംഗളൂരു കദ്രിയിലെ ഒരു വാടക വീട്ടില്‍ നടന്ന റെയ്ഡിലാണ് പച്ചനാടിയിലെ മോഹന്‍ ഷെട്ടി പിടിയിലായത്.ഇയാളുടെ സംഘത്തിലുള്ള പഡുബിദ്രിയിലെ ഹനീഫ് രക്ഷപ്പെട്ടു.അഞ്ച് യുവതികളെ ഇവരില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ടാണ് ആവശ്യക്കാര്‍ സംഘവുമായി ഇടപാട് ഉറപ്പിക്കുന്നത്.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കദ്രി പൊലീസ് പ്രസ്തുത കേന്ദ്രം റെയ്ഡ് ചെയ്യുന്നത്.കഴിഞ്ഞദിവസം മംഗളൂരുവിലെ മസാജ് സെന്ററിലും റെയ്ഡ് നടന്നിരുന്നു.മസാജ് സെന്ററിന്റെ മറവില്‍ അനാശ്യാസം നടക്കുന്നു എന്ന […]

ഗണപതിയും യേശുവും വേഷമിട്ട ആട്ടിറച്ചിയുടെ പരസ്യം വിവാദമാവുന്നു

ഗണപതിയും യേശുവും വേഷമിട്ട ആട്ടിറച്ചിയുടെ പരസ്യം വിവാദമാവുന്നു

മെല്‍ബണ്‍: ആട്ടിറച്ചി കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള പരസ്യ വീഡിയോയില്‍ ഹൈന്ദവ ദൈവമായ ഗണപതിയും ക്രിസ്ത്യാനികളുടെ ആരാധനാ പുരുഷന്‍ യേശുവും ആയി അഭിനേതാക്കള്‍ വേഷമിട്ടത് വിവാദമാവുന്നു.മീറ്റ് ആന്റ് ലൈവ്സ്റ്റോക്ക് ഓസ്ട്രേലിയ പുറത്തിറക്കിയ പരസ്യ വീഡിയോയിലാണ് എല്ലാവര്‍ക്കും കഴിക്കാവുന്ന ഇറച്ചി എന്ന വാചകവുമായി ദൈവങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ മത വിഭാഗത്തില്‍പെട്ട ദൈവങ്ങള്‍ ഗണപതിക്കും യേശുവിനൊപ്പം ഒരു മേശക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും പരസ്യ വീഡിയോയിലുണ്ട്. ഗണപതിയുടെ രൂപം ഉള്‍പ്പെടുത്തിയതിനെതിരെ തങ്ങളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് നിരവധി ഹിന്ദുമത വിശ്വാസികള്‍ ഇതിനകം […]

അന്ന് സര്‍ക്കാര്‍ പരസ്യം; ഇപ്പോഴിതാ മറ്റൊരു പത്രപരസ്യം

അന്ന് സര്‍ക്കാര്‍ പരസ്യം; ഇപ്പോഴിതാ മറ്റൊരു പത്രപരസ്യം

പിണറായി വിജന്‍ സര്‍ക്കാര്‍ അധികാരമേറ്റത് ഒരു പത്രപരസ്യ വിവാദത്തോടെയായിരുന്നു. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിയില്‍ ഇറങ്ങിയ പത്രങ്ങള്‍ക്കായിരുന്നു അന്ന് പരസ്യം നല്‍കിയത്. ദി ഇന്ത്യന്‍ എക്സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, എക്കണോമിക്സ് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളുടെ ഡല്‍ഹി എഡിഷന്റെ ഒന്നാം പേജില്‍ കേരള സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പരസ്യം നല്‍കിയത്. കോടികള്‍ ചെലവഴിച്ചു നല്‍കിയ ആ പത്ര പരസ്യം വലിയ വിവാദമായി മാറുകയും വി […]

ഫാസ്റ്റെസ്റ്റ്‌ നെറ്റ്വര്‍ക്ക് പരസ്യം വിനയായി; എയര്‍ടെലിനെതിരെ ജിയോ

ഫാസ്റ്റെസ്റ്റ്‌ നെറ്റ്വര്‍ക്ക് പരസ്യം വിനയായി; എയര്‍ടെലിനെതിരെ ജിയോ

മുംബൈ: കഴിഞ്ഞ ദിവസം എയര്‍ടെല്‍ ഒരു പരസ്യം നല്‍കിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ നെറ്റ്വര്‍ക്ക് തങ്ങളുടേതാണെന്ന അവകാശവാദവുമായി പരസ്യമിറക്കിയത്. ഇന്നിപ്പോള്‍ ആ പരസ്യം എയര്‍ടെല്ലിനെ തിരിഞ്ഞുകുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഫാസ്റ്റെസ്റ്റ് നെറ്റ്വര്‍ക്ക് എയര്‍ടെല്ലിന്റേതാണെന്ന വാദം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കാണിച്ച് റിലയന്‍സ് ജിയോ ഇന്‍ഫോകോം നല്‍കിയ പരാതിയിലാണ് നടപടി. അഡ്വടൈസിങ് സ്റ്റാന്റേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേതാണ് നടപടി. ഏപ്രില്‍ 11 നകം ഇതു തിരുത്തണം എന്നാണ് നിര്‍ദേശം. ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ ഭാരതി പറഞ്ഞു. […]