കരിപ്പൂര്‍ വിമാനത്താവളത്തിലെ കൊള്ള ; നടപടി ആവശ്യപ്പെട്ട് എം കെ മുനീര്‍

കരിപ്പൂര്‍ വിമാനത്താവളത്തിലെ കൊള്ള ; നടപടി ആവശ്യപ്പെട്ട് എം കെ മുനീര്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബാഗേജുകള്‍ കൊള്ളയടിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ കേന്ദ്ര വ്യോമയാന മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കി. യാത്രക്കാരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും എയര്‍ ഇന്ത്യ തയ്യാറാവാത്തത് ഖേദകരമാണ് നഷ്ടപരിഹാരം നല്‍കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കണമെന്നും മുനീര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ

ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ

ദുബൈ: ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ. സൗജന്യ ബാഗേജ് 50 കിലോ ആക്കിയും ടിക്കറ്റില്‍ വന്‍ ഇളവ് നല്‍കിയുമാണ് എയര്‍ ഇന്ത്യ യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കേരളത്തിലേക്കടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എയര്‍ ഇന്ത്യ 50 കിലോ ഗ്രാം ലഗേജ് ഓഫര്‍ നല്‍കിയിരിക്കുന്നത്. സപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 31 വരെ കേരളത്തിലേക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാര്‍ക്കാണ് 50 കിലോ ലഗേജ് ഓഫര്‍ നല്‍കുന്നത്. ദുബൈയില്‍ […]

ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ

ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ. സൗജന്യ ബാഗേജ് 50 കിലോ ആക്കിയും ടിക്കറ്റില്‍ വന്‍ ഇളവ് നല്‍കിയുമാണ് എയര്‍ ഇന്ത്യ യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കേരളത്തിലേക്കടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എയര്‍ ഇന്ത്യ 50 കിലോ ഗ്രാം ലഗേജ് ഓഫര്‍ നല്‍കിയിരിക്കുന്നത്. സപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 31 വരെ കേരളത്തിലേക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാര്‍ക്കാണ് 50 കിലോ ലഗേജ് ഓഫര്‍ നല്‍കുന്നത്. ദുബൈയില്‍ നിന്ന് […]

നെടുമ്പാശ്ശേരിയില്‍ വിമാനം ലാന്റിംഗിനിടെ തെന്നിമാറി ഓടയിലേക്ക്: ഒഴിവായത് വന്‍ ദുരന്തം

നെടുമ്പാശ്ശേരിയില്‍ വിമാനം ലാന്റിംഗിനിടെ തെന്നിമാറി ഓടയിലേക്ക്: ഒഴിവായത് വന്‍ ദുരന്തം

കൊച്ചി: നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി വന്‍ ദുരന്തം ഒഴിവായി. അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഐ എക്‌സ് 452 നമ്ബര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിന് ശേഷം ടാക്‌സി ബേയില്‍ നിന്ന് പാര്‍ക്കിംഗ് ബേയിലേക്ക് നീങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റണ്‍വേക്ക് സമീപമുള്ള ഓടയിലേക്ക് തെന്നി മാറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മയക്ക് മരുന്നു കടത്ത്: എയര്‍ ഇന്ത്യ ജീവനക്കാരനായ മലയാളി പിടിയില്‍

മയക്ക് മരുന്നു കടത്ത്: എയര്‍ ഇന്ത്യ ജീവനക്കാരനായ മലയാളി പിടിയില്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലൂടെ മയക്കുമരുന്ന് കടത്തിയ കേസില്‍ മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍. എയര്‍ ഇന്ത്യ 440 വിമാനത്തില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ജൂലൈ 19ന് ദുബായില്‍നിന്ന് ചെന്നൈ വഴി ഡല്‍ഹിയില്‍ എത്തിയ വിമാനത്തില്‍ നിന്നാണ് മയക്കുമരുന്നു പൊതി കണ്ടെടുത്തത്. 1895 ഗ്രാം തൂക്കമുള്ള പൊതി ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് ട്രോളിയില്‍ നിന്നാണ് കണ്ടെടുത്തത്. ഒരു മാസത്തിലധികമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലയാളി ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. […]

അരക്കോടിയുടെ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍

അരക്കോടിയുടെ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍

മംഗളൂരു: ദുബൈയില്‍ നിന്ന് കാസര്‍കോട്ടേക്ക് കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശികളായ മൂന്നംഗസംഘം മംഗളൂരുവില്‍ പിടിയിലായി. മഹാരാഷ്ട്ര താനെ ഉല്ലാസ് നഗര്‍ സ്വദേശികളായ ദീപക് ജന്ദര്‍ലാല്‍ സിദ്വാനി(38), സുന്ദര്‍ദാസ് നിര്‍മല്‍ദാസ് ഗാല്‍വാനി(55), ബവീഷ് കിഷന്‍ ഭാട്യ(23) എന്നിവരെയാണ് മംഗളൂരു വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രണ്ടുവിമാനങ്ങളിലായി എത്തിയ ഇവരെ കസ്റ്റംസ് വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മലദ്വാരത്തില്‍ സ്വര്‍ണം സൂക്ഷിച്ചതായി കണ്ടെത്തിയത്. കസ്റ്റംസ് കമ്മീഷണര്‍ എം സുബ്രഹ്മണ്യം, ഡെപ്യൂട്ടി കമ്മീഷണര്‍ പ്രവീണ്‍ വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് […]

എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ 11.15 ന് കോഴിക്കോട് നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനം റണ്‍വേയിലൂടെ നീങ്ങവെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ എഞ്ചിന്‍ തകരാറ് ശ്രദ്ധയില്‍പെട്ട പൈലറ്റ് വിമാനം ടെര്‍മിനിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനിടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വിമാനത്തില്‍ നിന്ന് മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. എല്ലാവരും സുരക്ഷിതരാണ്. 125 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം കരിപ്പൂരില്‍ വ്യോമ ഗതാഗതം തടസപ്പെട്ടു. യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി.

എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയവരെ അറസ്റ്റ്ചെയ്തു

എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയവരെ അറസ്റ്റ്ചെയ്തു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍. ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്. എയര്‍ഹോസ്റ്റസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എയര്‍ ഇന്ത്യയും അറിയിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജസ്പാല്‍ സിങ്, ചന്ദ്രദീപ് ഖാരിയ എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ലണ്ടനില്‍ നിന്ന് ജയ്പൂരിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഇരുവരും. മാര്‍ച്ച് […]

എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലിയത് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന്

എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലിയത് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് സംസാരിച്ചതിനാലാണെന്ന് വിമാനത്തിലെ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ വിവാദത്തിലായ ശിവസേന എം.പി ഗെയ്ക്വാദ്. കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹി- പൂണെ വിമാനയാത്രയില്‍ ബിസിനസ് ക്ലാസിനു പകരം എക്‌ണോമി ക്ലാസില്‍ ഇരുത്തിയതിനെ തുടര്‍ന്നാണ് എം.പി ജീവനക്കാരനെ 25 പ്രാവശ്യം അടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. തുടര്‍ന്ന് എം.പിക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും എഫ്.ഐ.എ അംഗത്വത്തിലുള്ള വിമാന സര്‍വീസുകളില്‍ നിന്നും അദ്ദേഹത്തെ വിലക്കുകയും ചെയ്തിരുന്നു. പ്രശ്‌നത്തില്‍ കഴിഞ്ഞ ദിവസം എം.പിയുടെ ടിക്കറ്റ് […]

ശിവസേന എംപിയെ എയര്‍ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി; മണ്ഡലത്തില്‍ ഇന്ന് ബന്ദ്

ശിവസേന എംപിയെ എയര്‍ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി; മണ്ഡലത്തില്‍ ഇന്ന് ബന്ദ്

മണ്ഡലത്തില്‍ പലയിടത്തും ശിവസേന പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു. മുംബൈ: എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി കരണത്തടിച്ചെന്ന ആരോപണം നേരിടുന്ന വിവാദ ശിവസേന എംപി രവീന്ദ്ര ഗായ്ക്വാദിന്റെ മണ്ഡലമായ ഉസ്മാനാബാദില്‍ ഇന്ന് ബന്ദ്. എയര്‍ ഇന്ത്യ എം.പിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടിയോടുള്ള പ്രതിഷേധ സൂചകമായാണ് ബന്ദ്. ജീവനക്കാര്‍ തന്നെ അപമാനിച്ചെന്നും എയര്‍ ഇന്ത്യയ്‌ക്കെതിരെ കേസു കൊടുക്കുമെന്നും ഗായ്ക്വാദ് പറഞ്ഞതിനു പിന്നാലെയാണ് പ്രതിഷേധം. മണ്ഡലത്തില്‍ പലയിടത്തും ശിവസേന പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു. ഗായ്ക്വാദിനു പിന്തുണയുമായി തുറോറി […]