തുഷാര്‍ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല: യോഗ്യന്‍ വി.മുരളീധരനെന്ന് വെള്ളാപ്പള്ളി നടേശന്‍

തുഷാര്‍ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല: യോഗ്യന്‍ വി.മുരളീധരനെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളി എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാറിന് മോഹം നല്‍കാനും മോഹഭംഗമുണ്ടാക്കാനുമാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ചില കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസ് ചോദിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. കേരളത്തില്‍ ബിജെപിക്ക് പിന്നാക്ക അഭിമുഖ്യമില്ല. വളരാനാകാത്തതിന് കാരണം ഇതാണ്. തുഷാറിനേക്കാള്‍ എംപി സ്ഥാനത്ത് യോഗ്യന്‍ വി.മുരളീധരനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ എന്‍.ഡി.എ സംവിധാനവും പ്രവര്‍ത്തനവും വേണ്ടരീതിയില്‍ ഇല്ലന്നും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.

അരൂരില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു; ആളപായമില്ല

അരൂരില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു; ആളപായമില്ല

ആലപ്പുഴ: അരൂരില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു. പുലര്‍ച്ചെ നാലുമണിക്കാണ് തീപ്പിടിച്ചത്. ലക്ഷ്മി എന്‍ജിനീയറിങ് വര്‍ക്‌സിലാണ് അപകടം നടന്നത്. ആളപായമില്ല. തീപിടിത്തത്തില്‍ നിര്‍മ്മാണ യൂണിറ്റ് പൂര്‍ണമായും കത്തിനശിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചുവെങ്കിലും രാസവസ്തുക്കള്‍ ഉള്‍പ്പെടെ കത്തിയതിനാല്‍ തീയണയ്ക്കുക അത്ര എളുപ്പമായില്ല. മുന്‍കരുതലിന്റെ ഭാഗമായി അരൂര്‍ മേഖലയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു.ചേര്‍ത്തല, കൊച്ചി ഭാഗങ്ങളില്‍ നിന്നെത്തിയ എട്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് മൂന്നരമണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്.

ബന്ധു ചതിച്ചു, 16കാരിക്ക് നേരിടേണ്ടി വന്നത് ദുരിത ദിനങ്ങള്‍

ബന്ധു ചതിച്ചു, 16കാരിക്ക് നേരിടേണ്ടി വന്നത് ദുരിത ദിനങ്ങള്‍

ആലപ്പുഴ: മാതാപിതാക്കള്‍ രോഗികളായ സാഹചര്യം മുതലെടുത്ത് ബന്ധുവായ സ്ത്രീ ചതിച്ചപ്പോള്‍ 16കാരിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനം. കഴിഞ്ഞ ദിവസം മാത്രമാണ് പെണ്‍കുട്ടിയുടെ ദുരിത കഥ പുറം ലോകമറിഞ്ഞത്. ആലപ്പുഴയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് വികലാംഗനാണ്. അമ്മ രോഗിയും. ഇവര്‍ക്ക് കാര്യമായ വരുമാനമില്ലാത്തതിനാല്‍ സഹായിക്കാമെന്നേറ്റ ബന്ധു യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്നും അതിന് വഴങ്ങാത്തതിനാല്‍ പലര്‍ക്കും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കിയെന്നുമാണ് സൂചന. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഈ സ്ത്രീയെ പിടികൂടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അകന്ന ബന്ധു ആദ്യം ജോലി […]

ആലപ്പുഴിയില്‍ സ്‌കൂള്‍ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരന്‍ മരിച്ചു

ആലപ്പുഴിയില്‍ സ്‌കൂള്‍ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരന്‍ മരിച്ചു

ആലപ്പുഴ: സ്‌കൂളിലെ മതിലിടിഞ്ഞ് വീണ് ആലപ്പഴയില്‍ വിദ്യാര്‍ഥി മരിച്ചു.ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്‌കൂളിലാണ് ദാരുണമായ സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. സ്‌കൂളിലെ ശുചിമുറിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞ് വീണത്. കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം വരുത്തിയത്. സെബാസ്റ്റ്യന്‍ ഇന്റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാനായി പോയ സമയത്താണ് അപകടം സംഭവിച്ചത്. നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെന്‍സണാണ് സെബാസ്റ്റ്യന്റെ പിതാവ്. മാതാവ്: ആന്‍സമ്മ.

‘തുണിയുരിഞ്ഞ് ഓടുന്നതായിരുന്നു ഇതിലും നല്ലത്’; ബല്‍റാമിനെതിരെ വെള്ളാപ്പള്ളിയും

‘തുണിയുരിഞ്ഞ് ഓടുന്നതായിരുന്നു ഇതിലും നല്ലത്’; ബല്‍റാമിനെതിരെ വെള്ളാപ്പള്ളിയും

ആലപ്പുഴ: എ.കെ.ജിയ്‌ക്കെതിരെ വി.ടി ബല്‍റാം എംഎല്‍എ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത്. ബല്‍റാമിന്റെ ഫേസ്ബുക്ക് കമന്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും, ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ മതിയായിരുന്നെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. അതേസമയം, എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ എം.എല്‍.എയെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ എം.എം ഹസ്സനും രംഗത്ത് വന്നിരുന്നു. പരാമര്‍ശം പരിധി വിട്ടതെന്നും, ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും ഉമ്മന്‍ […]

വീടുകളില്‍ വെള്ളം കയറിയ നിലയില്‍

വീടുകളില്‍ വെള്ളം കയറിയ നിലയില്‍

ആലപ്പുഴ: കുട്ടനാട്ടിലെ ആര്‍ ബ്ലോക്കില്‍ വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറി ജനജീവിതം ദുരിതത്തിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നതിനെത്തുടര്‍ന്ന് പകര്‍ച്ച വ്യാധികള്‍ ബാധിച്ച് മാസങ്ങള്‍ പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങളടക്കം ഇരുപതോളംപേര്‍ ആശുപത്രിയിലാണ്. സ്ഥിതിഗതികള്‍ ഇത്രത്തോളം രൂക്ഷമായിട്ടും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും അടക്കം ആരും ഇവിടെ നരകിച്ച് ജീവിക്കുന്ന മനുഷ്യരെ തിരിഞ്ഞു നോക്കിയിട്ടില്ല. ജലനിരപ്പിനേക്കാള്‍ താഴ്ന്നുകിടക്കുന്ന ആര്‍ ബ്ലോക്കില്‍ വെള്ളം അടിച്ചു വറ്റിക്കുന്നതിനുള്ള മോട്ടോറുകള്‍ കേടായതിനെത്തുടര്‍ന്നാണ് വീടുകളില്‍ വെള്ളം കയറിയത്. ആറു വര്‍ഷത്തോളമായി ഇവിടെ ഏതാനും മാസങ്ങള്‍ മാത്രമേ […]

ഹരിപ്പാട് റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ പാളം തെറ്റി

ഹരിപ്പാട് റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ പാളം തെറ്റി

ആലപ്പുഴ: കൊല്ലം-എറണാകുളം മെമു ട്രെയിന്‍ ഹരിപ്പാട് റെയില്‍വേ സ്റ്റേഷനു സമീപമാണ് പാളം തെറ്റി. അറ്റകുറ്റപ്പണി നടക്കുന്ന പാളത്തിലൂടെ പോകവെയാണ് ട്രെയിന്‍ പാളം തെറ്റിയതെന്നാണ് വിവരം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ആലപ്പുഴ: രാജി ആവശ്യപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് മസ്‌കറ്റ് ഹോട്ടലിന് സമീപം പൊലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ട് പോകാനുള്ള നേതാക്കളുടെ ശ്രമം പൊലീസുമായുള്ള ഉന്തും തള്ളിലുമാണ് കലാശിച്ചത്. ഇതിനെ തുടര്‍ന്ന് പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, പി എം ജി മ്യൂസിയം റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് […]

ഒരിടവേളയ്ക്ക് ശേഷം വീണ്ടും…

ഒരിടവേളയ്ക്ക് ശേഷം വീണ്ടും…

ജലപാതയിലെ പാലം പണി കാരണം നിര്‍ത്തിവെച്ച ആലപ്പുഴ- കോട്ടയം ബോട്ട് സര്‍വീസ് പുനരാരംഭിച്ചു ആലപ്പുഴ : ജലപാതയിലെ പാലം പണി കാരണം നിര്‍ത്തിവെച്ച ആലപ്പുഴ- കോട്ടയം ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. സമസ്ഥാനത്തെ ഏറ്റവും മനോഹരമായ ബോട്ട് സെര്‍വിസുകളിലൊന്നാണ് വേമ്പനാട്ട് കായലിലൂടെയുള്ള കോട്ടയം-ആലപ്പുഴ ജലപാത. ജലപാത സജീവമാക്കാന്‍ എസി ബോട്ടുകളടക്കം പുതിയ സര്‍വീസുകളും ഉടന്‍ എത്തും എന്നാണ് അറിയാന്‍ കഴിയുന്നത്. കോട്ടയം കാഞ്ഞിരത്ത് പുതിയ പാലം പണിയാന്‍ തുടങ്ങിയതും പൊക്ക് പാലങ്ങളുടെ അറ്റകുറ്റപണിയും കാരണമാണ് 5 ഈ സര്‍വീസ് […]

കുട്ടനാട് പുഞ്ചകൃഷിക്കൊരുങ്ങിക്കഴിഞ്ഞു

കുട്ടനാട് പുഞ്ചകൃഷിക്കൊരുങ്ങിക്കഴിഞ്ഞു

കുട്ടനാട് പുഞ്ചകൃഷിക്ക് ഒരുങ്ങി. ആലപ്പുഴ ജില്ലയില്‍ 25000 ഹെക്ടറില്‍ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായത്. 2017-18 ലെ പുഞ്ചകൃഷിക്കായി തയാറാക്കിയ കാര്‍ഷിക കലണ്ടര്‍ പ്രകാരം 4,500 ഹെക്ടര്‍ കായല്‍ നിലങ്ങളില്‍ ഒക്ടോബര്‍ 15നും കുട്ടനാട്ടില്‍ 14,500 ഹെക്ടറില്‍ നവംബര്‍ ഒന്നിനും 1,700 ഹെക്ടര്‍ കരിനിലങ്ങളില്‍ 15നും അപ്പര്‍ കുട്ടനാട്ടിലെ 4,300 ഹെക്ടറില്‍ ഡിസംബര്‍ ഒന്നിനും വിത ആരംഭിക്കും. 2500 മെട്രിക് ടണ്‍ നെല്‍വിത്ത് സര്‍ക്കാര്‍ എജന്‍സികളായ കെ എസ് എസ് ഡി എ, എന്‍ എസ് സി […]