പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും അനുമോദനവും നടത്തി

പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും അനുമോദനവും നടത്തി

ബോവിക്കാനം: ബി എ ആര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 2004-2006 സയന്‍സ് ബാച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഗുല്‍മോഹറിന്റെ നേതൃത്വത്തില്‍, പൂര്‍വവിദ്യാര്‍ഥി സംഗമവും, സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും നടത്തി. വിനോദ് കുമാര്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു. ദിലീപ് മാധവ് സ്വാഗതവും അജീഷ് നന്ദിയും പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അനീസ മന്‍സൂര്‍ […]

നെഹ്‌റു കോളേജ് സുവര്‍ണ്ണ ജൂബിലി പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം

നെഹ്‌റു കോളേജ് സുവര്‍ണ്ണ ജൂബിലി പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം

കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുടുംബസമേതം കോളേജില്‍ സംഗമിക്കുന്നു. 1968ല്‍ സ്ഥാപിതമായ നെഹ്‌റു കോളേജില്‍ 2018 വരെ ഇരുപത്തഞ്ചായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന (നാസ്‌ക)യുടെ ആഭിമുഖ്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം പൂര്‍വ്വ വിദ്യാര്‍ത്ഥിയും ജി. എസ്. ടി. ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറലുമായ ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത തെന്നിന്ത്യന്‍ സാഹിത്യകാരി റുഖിയ […]

രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈടെക്ക് ക്ലാസ്സുമുറികളുടെ ഉദ്ഘാടനവും മികവ് ഉത്സവവും

രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈടെക്ക് ക്ലാസ്സുമുറികളുടെ ഉദ്ഘാടനവും മികവ് ഉത്സവവും

മാവുങ്കാല്‍: രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈടെക്ക് ക്ലാസ്സുമുറികളുടെ ഉദ്ഘാടനവും മികവ് ഉത്സവവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ നിര്‍വ്വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോധരന്‍ അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സ്മരണിക വാര്‍ഡ് മെമ്പര്‍ പി.പത്മനാഭന്‍, പത്മനാഭന്‍ ബ്ലാത്തൂരിന് നല്‍കി പ്രകാശനം ചെയ്തു. ഹോസ്ദുര്‍ഗ്ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.വി.ജയരാജ് വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് പി.ടി.എ കമ്മിറ്റിയുടെ ഉപഹാരം സമര്‍പ്പിച്ചു. ഹൈടെക്ക് ക്ലാസ്സ് […]

ഓര്‍മ്മകളുടെ വിരുന്നൊരുക്കി മുസ്ലിം ഹൈസ്‌കൂള്‍ 1975 ബാച്ചിന്റെ കുടുംബ സംഗമം

ഓര്‍മ്മകളുടെ വിരുന്നൊരുക്കി മുസ്ലിം ഹൈസ്‌കൂള്‍ 1975 ബാച്ചിന്റെ കുടുംബ സംഗമം

കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ നിന്ന് 1975ല്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ പഴയ സഹപാഠികള്‍ കുടുംബസമേതം ഒത്തുകൂടിയപ്പോള്‍ അത് ഓര്‍മ്മകളുടെ വിരുന്നായി. മാന്യയിലെ വിന്‍ടെച്ച് പാമെഡോസിലാണ് സംഗമം ഒരുക്കിയത്. മുസ്ലിം ഹൈസ്‌കൂളിന്റെ സുവര്‍ണ്ണകാലമെന്ന് വിശേഷിപ്പിക്കപ്പെട്ട കാലത്തെ സഹപാഠികള്‍ കൂട്ടത്തോടെ എത്തിയ സംഗമത്തില്‍ പഴയകാല അധ്യാപകരെ ആദരിച്ചു. ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് പതാക ഉയര്‍ത്തി സംഗമം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, പി. കുഞ്ഞിരാമന്‍മാസ്റ്റര്‍, അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍ പള്ളിക്കര, എസ്.എം വിദ്യാനഗര്‍, ടി.എ മുഹമ്മദ് കുഞ്ഞി […]

ബാക്ക് ടു മര്‍ക്കസ്: യു.എ.ഇ യില്‍ നിന്ന് വിമാനം ചാര്‍ട്ടേഡ് ചെയ്യും

ബാക്ക് ടു മര്‍ക്കസ്: യു.എ.ഇ യില്‍ നിന്ന് വിമാനം ചാര്‍ട്ടേഡ് ചെയ്യും

മര്‍ക്കസ്സു സഖാഫത്തി സുന്നിയ്യ റൂബി സമ്മേളനത്തോടനുബന്ധിച്ച് ഡിസബര്‍ 30,31 ദിവസങ്ങളായി കാരന്തുര്‍ മര്‍ക്കസില്‍ നടക്കുന്ന മര്‍ക്കസിന്റെ മുപ്പതോളം സ്ഥാപനങ്ങളില്‍ നിന്ന് വിവിധ ക്ലാസ് മുറികളില്‍ നിന്ന് പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥിയെയും ക്ലാസ് മുറിയിലേക്ക് തിരിച്ചു വിളിച്ച്, ഹോസ്റ്റലില്‍ നിന്ന് പഠിച്ചിറങ്ങിയ വര്‍ഷം ഒരു ദിവസം മര്‍ക്കസില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുന്ന ബാക്ക് ടു മര്‍ക്കസ് പരിപാടിയിലേക്ക് യു.എ ഇ യിലെ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കും. അതിനു വേണ്ടി വിമാനം ചാര്‍ട്ട് ചെയ്യും. യു.എ.ഇ യിലെ വിവിധ എമിറേറ്റ്‌സ്‌കളില്‍ […]

ഓര്‍മ്മകളുടെ കുളിര്‍മ്മയുമായി അവര്‍ ഒത്തുകൂടി; ‘ലാ മെമ്മോറിയ’ നവ്യാനുഭവമായി

ഓര്‍മ്മകളുടെ കുളിര്‍മ്മയുമായി അവര്‍ ഒത്തുകൂടി; ‘ലാ മെമ്മോറിയ’ നവ്യാനുഭവമായി

കാസര്‍കോട്: മൂന്നരപ്പതിറ്റാണ്ടിന്റെ പ്രൗഢ പാരമ്പര്യമുള്ള ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് അക്ഷര മധുരം നുണഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറം സ്‌കൂളില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഓര്‍മ്മയുടെ ചെപ്പില്‍ കോര്‍ത്തുവെക്കാനുള്ള അനര്‍ഘ മുഹൂര്‍ത്തമായി. ഒ.എസ്.എയുടെ ആഭിമുഖ്യത്തിലാണ് 1985 എസ്.എസ്.എല്‍.സി. ബാച്ച് മുതല്‍ 2017 ഹയര്‍സെക്കണ്ടറി ബാച്ച് വരെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം ഒരുക്കിയത്. ലാ മെമ്മോറിയ എന്ന പേരില്‍ സംഘടിപ്പിച്ച സംഗമം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ […]

ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘ലാ മെമ്മോറിയ’11ന്

ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘ലാ മെമ്മോറിയ’11ന്

കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം ‘ലാ മെമ്മോറിയ’ നവംബര്‍ 11ന് സ്‌കൂളില്‍ നടക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തിലാണ് 1985 മുതല്‍ 2016 വരെ സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിക്കുന്നത്. ഉച്ചക്ക് 2മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. 3മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സദസ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ലോഗോ പ്രകാശനം മുന്‍ മന്ത്രിയും സ്‌കൂള്‍ മാനേജരുമായ സി.ടി. അഹമ്മദലി നിര്‍വഹിക്കും. ഒ.എസ്.എ. അംഗത്വ […]

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം

കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കാസര്‍കോട് പ്ലാനറ്റ് ഫാഷന്‍ ഉടമയുമായ എം.എ. സിദ്ദിഖ് ഒ.എസ്.എ. ട്രഷറര്‍ റഫീഖ് കേളോട്ടിന് കൈമാറി. ഒ.എസ്.എ. പ്രസിഡണ്ട് മുഹമ്മദലി മുണ്ടാങ്കുലം, ജന.സെക്രട്ടറി ഹാഫിസ് ഷംനാട്, നാസര്‍ ഗുരിക്കള്‍, മുനീര്‍ അടുക്കള, മുജീബ് അഹ്മദ്, റിട്ടാസ് സി.ടി.എം., സമീല്‍ അഹ്മദ്, നൗഷാദ് തോട്ടത്തില്‍ സന്നിഹിതരായിരുന്നു. സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ മുഴുവന്‍ ബാച്ചുകളുടെയും സംഗമം നവംബര്‍ 11ന് നടക്കും.

മൂന്ന് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറി പുനര്‍ജനിച്ചു; സഹപാഠികള്‍ക്ക് ഓര്‍മ്മകളുടെ പെരുന്നാള്‍

മൂന്ന് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറി പുനര്‍ജനിച്ചു; സഹപാഠികള്‍ക്ക് ഓര്‍മ്മകളുടെ പെരുന്നാള്‍

തളങ്കര: മൂന്ന് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ് മുറികള്‍ പുനഃസൃഷ്ടിച്ച് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ 1984-85-86 ബാച്ച് വിദ്യാര്‍ത്ഥികള്‍ ഓര്‍മ്മകളുടെ മധുരം നുണഞ്ഞു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ച മൂന്ന് അധ്യാപകര്‍ ചോക്കും ചൂരലുമായി ‘ക്ലാസെ’ടുക്കാനെത്തിയപ്പോള്‍ പഴയ സഹപാഠികള്‍ക്കത് ഓര്‍മ്മയുടെ പെരുന്നാളായി. പുസ്തകവും ബാഗുമൊക്കെയായി തളങ്കര നുസ്രത്ത് നഗറില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി സ്‌കൂളിലേക്ക് നടന്നുവരികയായിരുന്നു. വഴികളില്‍ കണ്ട കടകളില്‍ കയറി ചക്കര മിഠായിയും അരിമുറുക്കും കോല്‍ ഐസും വാങ്ങിക്കഴിച്ച് ബാല്യകാല സ്മരണകള്‍ അയവിറക്കാനും അവര്‍ […]

ഓര്‍മ്മക്കൂട്ട് കുടുംബ സംഗമം

ഓര്‍മ്മക്കൂട്ട് കുടുംബ സംഗമം

രാജാസ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ 1982-എസ്.എസ്.എല്‍.സി. ബാച്ചിന്റെ 6-ാമത് കുടുംബസംഗമവും -എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കുളള അനുമോദനവും വി.ശ്രീധരന്‍ മാസ്റ്റര്‍ക്കുളള അനുസ്മരണവും നടത്തി. പടന്നക്കാട് കാര്‍ഷിക കോളേജില്‍ വച്ച് കുടുംബ സംഗമം രാജാസ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ ഹെഡ് മിസ്ട്രസ് കലശ്രീധര്‍ ഉദ്ഘാടനം ചെയതു. ഡോ.പി.വി.വിനോദ് കുമാര്‍ അധ്യക്ഷനായി. ടി.പവിത്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഖദീജാ ഹമീദ്, പി. വിനോദ് കുമാര്‍, പി.കരുണാകരന്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികളെ ഉപഹാരം നല്‍കുകയും വിവിധ മേഖലകളില്‍ പ്രശസ്തരായ […]