പൂക്കളുടെ നാട്ടില്‍ പൂമ്പാറ്റകളായി അവര്‍ എത്തി: മനസ്സ് നിറഞ്ഞ് മടങ്ങി : പതിനേഴംഗ സംഘം പൂപ്പൊലിയിലെത്തിയത് വീല്‍ ചെയറില്‍

പൂക്കളുടെ നാട്ടില്‍ പൂമ്പാറ്റകളായി അവര്‍ എത്തി: മനസ്സ് നിറഞ്ഞ് മടങ്ങി : പതിനേഴംഗ സംഘം പൂപ്പൊലിയിലെത്തിയത് വീല്‍ ചെയറില്‍

അമ്പലവയല്‍: ജനുവരി ഒന്നിന് അമ്പലവയലില്‍ ആരംഭിച്ച പൂപ്പൊലിയുടെ അഞ്ചാം പതിപ്പില്‍ ലക്ഷകണക്കിന് ആളുകള്‍ സന്ദര്‍ശകരായി എത്തിയെങ്കിലും ചൊവ്വാഴ്ച അന്താരാഷ്ട്ര പുഷ്പമേളക്കെത്തിയ പതിനേഴംഗ സംഘത്തിന്റെ വരവ് സംഘാടകരില്‍ ആവേശമുണര്‍ത്തി. രോഗത്തിന്റെയും ശാരീരിക അസ്വസ്ഥതകളുടെയും അവശതകള്‍ കൊണ്ട് വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ വിശ്രമിക്കുന്ന ഈ പതിനേഴ് പേരും മലപ്പുറത്ത് നിന്നാണ് വയനാടും പൂപ്പൊലിയും കാണാന്‍ എത്തിയത്. മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാന്ത്വന പരിചരണ വിഭാഗമായ ആള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ മൂനീര്‍ പൊന്‍വിള എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് […]

നൂറില്‍ പരം നെല്ലിനങ്ങളുമായി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ മാതൃകാ നെല്‍വയല്‍

നൂറില്‍ പരം നെല്ലിനങ്ങളുമായി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ മാതൃകാ നെല്‍വയല്‍

അമ്പലവയല്‍: പൂപ്പൊലിയില്‍ കാണികളെ കാത്തിരിക്കുന്നത് പൂക്കളുടെ വൈവിധ്യവും, വസന്തവും മാത്രമല്ല, കാര്‍ഷിക ഗവേഷണകേന്ദ്രം ഒരുക്കിയ വ്യത്യസ്ത ഇനം നെല്ലിനങ്ങളെകൊണ്ടുള്ള മനോഹരമായ നെല്‍പാടങ്ങളുമാണ്. വയല്‍നാടിന്റെ ഗൃഹാതുരമായ സ്മരണകളാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് ഈ പാടങ്ങള്‍ സമ്മാനിക്കുന്നത്. സ്റ്റാളിന്റെ മുന്‍കവാടത്തില്‍ പച്ചപ്പ് ്വിരിയിച്ച് നിരന്നു നില്‍ക്കുന്ന വ്യത്യസ്തയിനം നെല്ലുകളുടെ ശേഖരം കാണികള്‍ക്കും കര്‍ഷകര്‍ക്കും ഒരു പുത്തന്‍ അനുഭവവും അറിവുമാകുന്നു. കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഒര ഏക്കര്‍ വയലില്‍ നൂറ്റിയൊന്നില്‍പരം നെല്ലിനങ്ങളാണ് കൃഷി ചെയ്തിട്ടുള്ളത്. പാക്കിസ്ഥാന്‍ ബസുമതി, കീര്‍വാണ, ഹരിയാന ബസുമതി, […]

വയനാടന്‍ രുചിക്കൂട്ടുമായി അബ്ദുള്‍ റഹ്മാന്‍ പൂപ്പൊലിയില്‍

വയനാടന്‍ രുചിക്കൂട്ടുമായി അബ്ദുള്‍ റഹ്മാന്‍ പൂപ്പൊലിയില്‍

അമ്പലവയല്‍: വയനാടന്‍ രുചിക്കൂട്ടുമായി ഇത്തവണയും പതിവുതെറ്റിക്കാതെ അബ്ദുള്‍റഹ്മാന്‍ പൂപ്പൊലിയിലെത്തി. വിവിധതരം അച്ചാറുകളുടെയും ഉപ്പിലിട്ട വയുടേയും വന്‍ ശേഖരവുമാണ് ബത്തേരി വാകേരി സ്വദേശിയായ ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്. ഹോട്ടല്‍ തൊഴിലാളിയായിരുന്ന അബ്ദുള്‍ റഹ്മാന്‍ പതിനഞ്ചുവര്‍ഷം മുന്‍പാണ് ഈ രംഗത്തേയ്ക്ക് വന്നത്. വയനാടന്‍ രൂചി എന്ന പേരില്‍ വീട്ടില്‍ സംരഭം ആരംഭിക്കുകയായിരുന്നു. യാതൊരുവിധ മായങ്ങളോ, ക്രിത്രിമ കളറുകളോ ചേര്‍ക്കാതെ തനിനാടന്‍ രീതിയല്‍ തയ്യാറാക്കപ്പെട്ട ‘ കണ്ണി മാങ്ങ, ഇഞ്ചിമാങ്ങ, തുറമാങ്ങ ചെമ്മീന്‍, പാവക്ക, മുളക് കൊണ്ടാട്ടങ്ങള്‍, കാന്താരിമുളക്, മാങ്ങ, നെല്ലിക്ക എന്നിവ […]

വയനാടിനെ തൊട്ടറിഞ്ഞ ചിത്രങ്ങളുമായി സോണു

വയനാടിനെ തൊട്ടറിഞ്ഞ ചിത്രങ്ങളുമായി സോണു

അമ്പലവയല്‍: പൂപ്പൊലിയില്‍ കാണികള്‍ക്ക് ചാരുതയൊരുക്കി അദ്ധ്യാപികയായ സോണുവിന്റെ ചിത്ര പ്രദര്‍ശനം. വയനാട്ടിലെ പഴയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് സോണുവിന്റെ ചിത്രങ്ങള്‍. പഴമയിലേക്ക് ആളുകളെ തിരിച്ച് കൊണ്ടുപോകുകയാണ് സോണ്‍വിന്റെ ചിത്രങ്ങള്‍. അന്യദേശക്കാര്‍ക്ക് ചിത്രങ്ങളിലൂടെ വയനാടിന്റെ സംസ്‌കൃതിയറിയാന്‍ കഴിയുന്നു. പാരമ്പര്യ ആഭരണങ്ങള്‍, വീടുകള്‍, പ്രകൃതിയുടെ കലാവിരുന്നുകള്‍, ഗോത്രവിഭാഗക്കാരുടെ വസ്ത്രങ്ങള്‍, ആചാര രീതികള്‍ തുടങ്ങിയവയാണ് ചിത്രങ്ങള്‍. ഒരു സംസ്‌കാരത്തിന്റെയും, സമൂഹത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ് ഇവ. സോണുവിന്റെ ചിത്രങ്ങളില്‍ പ്രകൃതിയാണ് പ്രധാന കഥാപത്രങ്ങള്‍. പണ്ട് നിലനിന്നിരുന്ന വയല്‍ പാടങ്ങള്‍ സസ്യങ്ങള്‍, മത്സ്യങ്ങള്‍ തുടങ്ങിയവയെല്ലാം ചിത്രങ്ങളിലുള്‍പ്പെടുന്നു. വയനാട്ടില്‍ […]

പൂപ്പൊലിയില്‍ പ്രതേ്യക ശ്രദ്ധയാകര്‍ഷിച്ച് സുഭിക്ഷയുടെ ഉല്പന്നങ്ങള്‍

പൂപ്പൊലിയില്‍ പ്രതേ്യക ശ്രദ്ധയാകര്‍ഷിച്ച് സുഭിക്ഷയുടെ ഉല്പന്നങ്ങള്‍

അമ്പലവയല്‍: നാളികേരത്തില്‍ വൈവിധ്യം തീര്‍ത്ത് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുഭിക്ഷ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രതേ്യക വായ്പ ഉപയോഗിച്ച് 2003-ല്‍ പേരാമ്പ്ര പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രധാനമായും നാളികേര ഉല്‍പന്നങ്ങളായിരുന്നു ആദ്യം ഉല്‍പാദിപ്പിച്ചിരുന്നത്. മൂന്ന് വര്‍ഷമായപ്പോഴേക്കും നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പേരാമ്പ്ര സ്വദേശി കുഞ്ഞഹമ്മദ് മാഷിന്റെ നേതൃത്തില്‍ കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് പുനരാരംഭിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ 588 കുടുംബശ്രീ അംഗങ്ങള്‍ക്ക് സുഭിക്ഷയുടെ ഷെയര്‍ വിറ്റഴിച്ചുകൊണ്ട് കോക്കനട്ട് പ്രോഡ്യൂസര്‍ കമ്പനി എന്ന പേരില്‍ […]

വന്യമൃഗ പ്രതിരോധത്തിന് ചുരുങ്ങിയ ചിലവില്‍ ഗവേഷണ ഉപകരണവുമായി വിനു.

വന്യമൃഗ പ്രതിരോധത്തിന് ചുരുങ്ങിയ ചിലവില്‍ ഗവേഷണ ഉപകരണവുമായി വിനു.

അമ്പലവയല്‍ : രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന വയനാട്ടില്‍ കര്‍ഷകര്‍ക്ക് ചുരുങ്ങിയ ചിലവില്‍ പ്രതിരോധ ഉപകരണവുമായി കര്‍ഷകന്‍. ചെതലയത്തെ കാല്‍ക്കോരി മൂല എ.എ. വിനു ആണ് സ്വന്തമായി നിര്‍മ്മിച്ച ഉപകരണം കര്‍ഷകര്‍ക്ക് നല്‍കുന്നത്. പാട്ട കൃഷി നടത്തുന്ന വിനുവും സുഹൃത്തുക്കളും ആനയെയും കുരങ്ങിനെയുമെല്ലാം അകറ്റാന്‍ പല പ്രയോഗങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. അതിന് ശേഷമാണ് വലിയ വെടിയൊച്ച കേള്‍പ്പിക്കാനായി സ്വന്തമായി ഒരു ഉപകരണം നിര്‍മ്മിക്കണം എന്ന ആശയം ഉയര്‍ന്നത്. അങ്ങനെയാണ് ഗവേഷണം ആരംഭിച്ചത്. ചുരുങ്ങിയ ചിലവില്‍ എങ്ങനെ പ്രതിരോധ സംവിധാനം […]

ചായങ്ങളില്‍ വിസ്മയം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ഉണ്ണി

ചായങ്ങളില്‍ വിസ്മയം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ഉണ്ണി

അമ്പലവയല്‍: അമ്പലവയലിന്റെ അലങ്കാരമായി അരങ്ങേറുന്ന പൂപ്പൊലി മേളയില്‍ കാഴ്ചക്കാര്‍ക്ക് കുളിര്‍മയേകി ചായങ്ങളില്‍ വിസ്മയം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ഉണ്ണി. അഞ്ച് വര്‍ഷമായി തുടര്‍ന്നുവരുന്ന പൂപ്പൊലി മേളയില്‍ ചായം വിതറി അലങ്കാരമൊരുക്കുന്നത് ആര്‍ട്ടിസ്റ്റ് ഉണ്ണി തന്നെയാണ്. ആകര്‍ഷകമായ ചുമര്‍ ചിത്രങ്ങള്‍, പെയിന്റിങ് മുതലായവയില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് ഈ കലാകാരന്‍. അമ്പലവയലുകാരനായ ഉണ്ണി 25 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ചലചിത്ര മേഖലകളിലും വിവിധ കലാപരിപാടികളിലും പെയിന്റിങ് മത്സരങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നു.

കളിമണ്ണില്‍ തീര്‍ത്ത വിസ്മയം

കളിമണ്ണില്‍ തീര്‍ത്ത വിസ്മയം

അമ്പലവയല്‍: പൂപ്പൊലിയില്‍ കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് എല്‍ദോ പൗലോസ് , പരമ്പരാഗത കൃഷിയെഓര്‍മ്മപ്പെടുത്തുന്ന രീതിയിലാണ് ഈ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. ജീവനക്കാരനായ എല്‍ദോ ജോലി കഴിഞ്ഞുളള സമയം പ്രയോജനപ്പെടുത്തി നാല് ദിവസം കൊണ്ടാണ് ഈ കളിമണ്‍ രൂപം നിര്‍മ്മിച്ചത്. ഫോട്ടോയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്‍ നിര്‍മ്മിച്ച ഈ പ്രതിമയ്ക്ക് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുന്നുണ്‍. അന്യം നിന്നുപോകുന്ന ഈ കാഴ്ചയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഇദ്ദേഹം. ഈ ശില്പത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കാന്‍ ദിവസവും ഇതില്‍ മിനിക്കുപണികള്‍ ചെയ്യാറുണ്ട്.

പൂപ്പൊലി ടിക്കറ്റില്‍ കുട്ടികള്‍ക്ക് ആനുകൂല്യവുമായി ആര്‍.എ.ആര്‍.എസ്.

പൂപ്പൊലി ടിക്കറ്റില്‍ കുട്ടികള്‍ക്ക് ആനുകൂല്യവുമായി ആര്‍.എ.ആര്‍.എസ്.

അമ്പലവയല്‍ : വയനാടിന്റെ പുഷ്പ ഉദ്യാനമായി മാറിയ പൂപ്പൊലിയില്‍ കുട്ടികള്‍ക്ക് ടിക്കറ്റില്‍ ഇളവുമായി ആര്‍.എ.ആര്‍.എസ്. വയനാട്ടില്‍ നിന്നും, പുറത്തു നിന്നും എത്തുന്ന വിദ്യാര്‍ത്ഥി സംഘത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഒരു അദ്ധ്യാപകനെ സൗജന്യമായി പ്രവേശിപ്പിക്കും. ഒരാള്‍ക്ക് 30 രൂപയാണ് പ്രവേശന നിരക്ക്. എന്നാല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ 15 പേരടങ്ങുന്ന സംഘത്തിന് ഒരു അദ്ധ്യാപകനടക്കം 300 രൂപ മാത്രമാണ് ഈടാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പുരാവസ്തു പ്രദര്‍ശനത്തില്‍ പഠനമേഖലകളിലും, സ്വിപ്‌ലൈന്‍, കുട്ടികളുടെ പാര്‍ക്ക്, ബോട്ടിംങ്ങ് തുടങ്ങിയവയും വിനോദമായും, ഓമന മൃഗങ്ങളും അവര്‍ക്ക് […]

വിരമിച്ചിട്ടും ഇവര്‍ ഉദ്യാനം വിടുന്നില്ല: സൗജന്യ സേവനവുമായി പൂപ്പൊലിയില്‍ അറുപതോളം മുന്‍ജീവനക്കാര്‍

വിരമിച്ചിട്ടും ഇവര്‍ ഉദ്യാനം വിടുന്നില്ല: സൗജന്യ സേവനവുമായി പൂപ്പൊലിയില്‍ അറുപതോളം മുന്‍ജീവനക്കാര്‍

അമ്പലവയല്‍: പൂപ്പൊലിയില്‍ സൗജന്യ സേവനവുമായി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ വിരമിച്ച ജീവനക്കാര്‍ ശ്രദ്ദേയരാകുന്നു. പ്രായത്തെയും ശാരീരിക അസ്വസ്തതകളെയും മറന്ന് അറുപതോളം പേരാണ് ഊര്‍ജ്ജസ്വലമായി സന്നദ്ധ സേവകരായുളളത്. ഒരു ദിവസം പതിനാറ് പേരാണ് ജോലികള്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം കുടിവെളള വിതരണം മാത്രമായിരുന്നു ഇവര്‍ നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം പൂപ്പൊലിയില്‍ എല്ലാ സേവനങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ഇവര്‍. പൂപ്പൊലിയുടെ സ്റ്റേജ് ജോലികള്‍, ഊട്ടുപുരയിലെ കാര്യങ്ങള്‍, സെക്യൂരിറ്റി തുടങ്ങിയ എല്ലാ മേഖലയിലും ഇവരുടെ കൈകള്‍ ഉണ്‍ണ്ട്. കൂടാതെ പൂപ്പൊലിയെക്കുറിച്ചുളള […]