സമസ്ത ആദര്‍ശ മഹാ സമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നു; സമ്മേളനം വൈകിട്ട് 4 മണിക്ക് ആരംഭിക്കും

സമസ്ത ആദര്‍ശ മഹാ സമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നു; സമ്മേളനം വൈകിട്ട് 4 മണിക്ക് ആരംഭിക്കും

അണങ്കൂര്‍: കേരള മുസ്ലിംങ്ങളുടെ ആധികാരിക പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ നൂറാം വാര്‍ഷികമാഘോഷിക്കുന്നതിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 13 ഇന്ന് ഞായര്‍ വൈകുന്നേരം 4.30 മണിക്ക് അണങ്കൂര്‍ ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന സമസ്ത ആദര്‍ശ മഹാ സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയര്‍മാന്‍ സത്താര്‍ ഹാജി അണങ്കൂര്‍ പതാക ഉയര്‍ത്തി. എസ്സ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പ്രാര്‍ത്ഥന […]

ആസിഫ സംഭവം രാജ്യത്തിന് തീര കളങ്കം: എസ് കെ എസ് എസ് എഫ്

ആസിഫ സംഭവം രാജ്യത്തിന് തീര കളങ്കം: എസ് കെ എസ് എസ് എഫ്

കാസര്‍കോട്: ജമ്മു കാശ്മീരില്‍ എട്ടുവയസുകാരി ആസിഫയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടും നീചമായ സംഭവത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ അണിചേര്‍ന്നും എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല കമ്മിറ്റി അണങ്കൂരില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ആസിഫ സംഭവം രാജ്യത്തിന് തീര കളങ്കമാണന്നും, മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെന്ന സാംസ്‌കാരിക രാജ്യത്തിന്റെ പേരിനെ പോലും ഇല്ലാതെയാക്കുന്ന സംഭവമാണ് ആസിഫയിലൂടെ ഉണ്ടായത് യെന്ന് സംഗമം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി ഉദഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇര്‍ഷാദ് […]

അണങ്കൂര്‍ മേഖലയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കണം: എം എസ് എഫ്

അണങ്കൂര്‍ മേഖലയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കണം: എം എസ് എഫ്

തുരുത്തി: അണങ്കൂര്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കൊപ്പം ഒഴിവു ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ഒന്നിച്ചിരിക്കാനും കളിക്കാനും പറ്റിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കണമെന്ന് എം എസ് എഫ് തുരുത്തി ശാഖ ആവശ്യപ്പെട്ട് കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിന് നിവേദനം നല്‍കി. നിരവധി പ്രദേശങ്ങള്‍ കൂടിച്ചേരുന്ന അണങ്കൂര്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗക്കാവുന്ന രീതിയിലുള്ള പാര്‍ക്കോ, പൊതു സ്ഥലമോ നിലവില്‍ ഇല്ല. ഈ ആവശ്യം 2018-19 നഗരസഭാ ബജറ്റില്‍ ഉള്‍പ്പെടുത്തി പരിഗണിക്കണമെന്ന് എം.എസ്.എഫ് ഭാരവാഹികള്‍ ചെയര്‌പേഴ്‌സണിനോട് ആവശ്യപ്പെട്ടു. എം.എസ്.എഫ് കാസറഗോഡ് ജില്ലാ […]

വിവിധ സ്ഥലങ്ങളില്‍ ലോക പരിസ്ഥിതി ദിനാചരണം നടത്തി

വിവിധ സ്ഥലങ്ങളില്‍  ലോക പരിസ്ഥിതി ദിനാചരണം നടത്തി

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌ക്കുളില്‍ പരിസ്ഥിതി ക്ലബ്ബ്, സീഡ് ക്ലബ്ബ്, എന്‍.സി.സി. റെഡ് ക്രോസ്, സംയുക്തമായി നടത്തുന്ന വൃക്ഷ തൈ നടല്‍ ഹൊസ്ദുര്‍ഗ്. എ.ഇ.ഒ. പുഷ്പടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എച്ച്.എം.ചന്ദ്രമതി ടീച്ചര്‍, ഗീതടീച്ചര്‍, എ.കെ.വിനോദ് കുമാര്‍, ടി.വി.പ്രദീപ്കുമാര്‍, വിനോദ് പുറവങ്കര, കെ.വി.സുജാത, തുടങ്ങിയവര്‍ സംസാരിച്ചു. മലബാര്‍ ഗോള്‍ഡിന്റെ അഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടന്ന വൃക്ഷതൈ വിതരണോല്‍ഘാടനം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ.ദാമോദരന്‍ നിര്‍വഹിച്ചു. ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്കില്‍ ലോക […]