ഉല്‍പാദനം കുറഞ്ഞു: സവാളയ്ക്കും ചെറിയ ഉള്ളിക്കും വീണ്ടും വിലകുതിക്കുന്നു

ഉല്‍പാദനം കുറഞ്ഞു: സവാളയ്ക്കും ചെറിയ ഉള്ളിക്കും വീണ്ടും വിലകുതിക്കുന്നു

മുംബൈ: രാജ്യത്ത് സവാളയുടെയും, ചെറിയ ഉള്ളിയുടെയും വില കുതിച്ചുയരുന്നു. ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ മുപ്പത് ശതമാനത്തോളമാണ് വില കൂടിയത്. രണ്ടാഴ്ച കൂടി വിലക്കയറ്റം ഉണ്ടാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഉല്‍പാദനത്തിലെ കുറവാണ് വിലക്കയറ്റത്തിന് കാരണമെന്നും കച്ചവടക്കാര്‍ വ്യക്തമാക്കി. നിലവില്‍ ചെറിയ ഉള്ളിക്ക് ഒരു കിലോയ്ക്ക് മൊത്തവില 150 ആയിരുന്നത് 170 മുതല്‍ 180 വരെയാണ് എത്തിയിരിക്കുന്നത്. ചെറുകിട വില്‍പ്പന ഇരുന്നൂറിന് മുകളിലും എത്തി. കൂടാതെ സാവാളയ്ക്ക് ഒരുമാസം മുന്‍പ് 25മുതല്‍ 35 വരെയായിരുന്നു മൊത്തവിലയെങ്കില്‍ ഇപ്പോഴത് 45 വരെയായി. ചെറുകിടവില്‍പ്പന […]

22 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

22 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കാസര്‍ഗോഡ്: 22 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. ഹൊസബെട്ടു കടപ്പുറത്തെ അബൂബക്കര്‍ സിദ്ധിഖ്(30)നെയാണ് ഇന്നലെ അര്‍ദ്ധ രാത്രിയോടെ പോലീസ് പിടികൂടിയത്. സിദ്ധിഖ് താമസിക്കുന്ന ക്വര്‍ട്ടേഴ്സില്‍ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. എസ്ഐ സനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തുകയും കഞ്ചാവ് പിടികൂടുകയുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കഞ്ചാവ് വാങ്ങാനായി ഈ ക്വാര്‍ട്ടേഴ്‌സില്‍ എത്താറുള്ളതായാണ് വിവരം. ആന്ധ്രയില്‍ നിന്നാണ് തുമ്മിനാട്ടെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ കഞ്ചാവ് വില്‍പ്പനക്കായി കൊണ്ടുവരുന്നതെന്നും കഞ്ചാവ് ലോബിയിലെ ഒരു കണ്ണി മാത്രമാണ് അബൂബക്കര്‍ സിദ്ദീഖെന്നും […]

മായംകലര്‍ന്ന റേഷനരി: തിളയ്ക്കുമ്പോള്‍ പ്ലാസ്റ്റിക് കത്തുന്ന രൂക്ഷഗന്ധം

മായംകലര്‍ന്ന റേഷനരി: തിളയ്ക്കുമ്പോള്‍ പ്ലാസ്റ്റിക് കത്തുന്ന രൂക്ഷഗന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നത് മായംകലര്‍ന്ന റേഷനരി. മധ്യകേരളത്തില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും വിതരണത്തിനെത്തിയ അരിക്കാണു ഗുണനിലവാരം തൊട്ടുതീണ്ടാത്തത്. കോട്ടയം ഉള്‍പ്പെടെ പലജില്ലകളിലും വിതരണത്തിനെത്തിയ അരി തിളയ്ക്കുമ്പോള്‍ പ്ലാസ്റ്റിക് കത്തുന്ന രൂക്ഷഗന്ധം അനുഭവപ്പെടുന്നതായി പരാതി ഉയരുന്നുണ്ട്. നിറവിത്യാസമില്ലെങ്കിലും മായം കലര്‍പ്പുള്ള അരിയാണിത്. പലചാക്കിലെയും അരി കൂട്ടിക്കലര്‍ത്തിയാണ് റേഷന്‍ കടകളിലേക്ക് എത്തുന്നത്. ചെറുതായി തിളയ്ക്കുമ്പോള്‍ തന്നെ അരി പൊട്ടിക്കീറുകയാണ്. കഞ്ഞിവെള്ളത്തിന് കടുത്ത ദുര്‍ഗന്ധവും അനുഭവപ്പെടുന്നു. മായം കലര്‍ത്തുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ നേരിട്ട് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി […]