ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശു സൗഹൃദമാകണം: മുഖ്യമന്ത്രി

ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശു സൗഹൃദമാകണം: മുഖ്യമന്ത്രി

ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശു സൗഹൃദമാകണമെന്നും വീട്ടില്‍ ലഭിക്കുന്ന കരുതലും പരിചരണവും നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങളിലാണോ കുട്ടികളെ അയയ്ക്കുന്നതെന്ന് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിശുവിഹാര കേന്ദ്രം എന്ന സങ്കല്‍പത്തിലേക്ക് മാറണം. ഇതിന് ശരിയായ ഇടപെടലും മാനദണ്ഡങ്ങളും വേണം. ചില സ്വകാര്യ പ്രീ സ്‌കൂളുകളില്‍ വലിയ ചൂഷണം നടക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ സുരക്ഷ ഇത്തരം കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം. പീഡനം നടത്തുന്ന കശ്മലന്‍മാര്‍ക്ക് കുഞ്ഞുങ്ങളെന്നോ പ്രായംചെന്നവരെന്നോ വേര്‍തിരിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്. സി. ഇ. ആര്‍. ടി […]

അംഗന്‍വാടി ഓണറേറിയം 64.85 കോടി രൂപ അനുവദിച്ചു

അംഗന്‍വാടി ഓണറേറിയം 64.85 കോടി രൂപ അനുവദിച്ചു

അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വര്‍ദ്ധിപ്പിച്ച ഓണറേറിയം നല്‍കുന്നതിനായി 64.85 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. അംഗന്‍വാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 10,000 രൂപയും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 7000 രൂപയുമായി വര്‍ദ്ധിപ്പിച്ചപ്പോള്‍ വര്‍ദ്ധിപ്പിച്ച തുകയുടെ 50 % സാമൂഹ്യനീതി വകുപ്പും 50 % തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്നുമാണ് തീരുമാനിച്ചിരുന്നത്. അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് 4400 രൂപയുടേയും അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് 2900 രൂപയുടേയും വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.ഈ […]

ഓണപരിപാടി വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു

ഓണപരിപാടി വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മികച്ച അംഗണ്‍വാടി ടീച്ചര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കൊവ്വല്‍പ്പള്ളി- 2 അംഗണ്‍വാടി ടീച്ചറായ യമുന ടീച്ചറെ വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. നഗരസഭ വൈസ് ചെയര്‍പ്‌ഴ്‌സണ്‍ എല്‍. സുലൈഖ അദ്ധ്യക്ഷയായി. വാര്‍ഡ് കൗണ്‍സിലര്‍ സവിത കുമാരി സ്വാഗതം പറഞ്ഞു. എച്ച്. ശിവദത്ത്, കെ.പി. മോഹനന്‍, അംബിക, കുമാരന്‍ കൊവ്വല്‍ എന്നിവര്‍ സംസാരിച്ചു. യമുന ടീച്ചര്‍ മറുപടി പ്രസംഗം നടത്തി. ബിനു.കെ നന്ദി പറഞ്ഞു.

10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് ഒരു വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് 10 വര്‍ഷം

10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് ഒരു വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് 10 വര്‍ഷം

മൊഗ്രാല്‍: വെള്ളവും വെളിച്ചവും ശുചിത്വ സൗകര്യങ്ങളുമില്ലാതെ അംഗന്‍വാടിയിലെ 30 ഓളം കുരുന്നുകള്‍ ദുരിതത്തില്‍. വര്‍ഷങ്ങളായി അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ കുമ്പള ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. വേനല്‍ച്ചൂടില്‍ മൊഗ്രാല്‍ അംഗനവാടിയിലെ കുരുന്നുകള്‍ വെന്തുരുകുകയാണ്. വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. 10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് ഒരു വൈദ്യുതി […]

അംഗന്‍വാടി കുട്ടികളുടെ ബാലോത്സവം

അംഗന്‍വാടി കുട്ടികളുടെ ബാലോത്സവം

കോളിയടുക്കം: എസ്എസ്എ സഹായത്തോടെ ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി കുട്ടികള്‍ക്കു വേണ്ടിയുള്ള ബാലോത്സവം കോളിയടുക്കം ഗവ യു പി സ്‌കൂളില്‍ നടന്നു. ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍വി.ഗീത ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് പി.വിജയന്‍ അധ്യക്ഷത വഹിച്ചു. വയലാംകുഴി, അണിഞ്ഞ, മുതലപ്പാറ, ബേനൂര്‍ എന്നീ അംഗന്‍വാടികളിലെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. കോളിയടുക്കം സ്‌കൂളിലെ വിവിധ ക്ലാസ്സുകളിലെ കുട്ടികള്‍ സ്‌കിറ്റും നാടകങ്ങളും മറ്റു കലാപരിപാടികളും അവതരിപ്പിച്ചു.ഹെഡ്മാസ്റ്റര്‍ എ പവിത്രന്‍ മദര്‍ പിടിഎ പ്രസിഡന്റ് ഉഷാരവീന്ദ്രന്‍,എസ്എംസി ചെയര്‍മാന്‍ എം. […]