യു.എ.ഇ.യില്‍ സ്‌കൈപ്പ് ഉപയോഗം നിയമവിരുദ്ധം; വ്യക്തമാക്കി ടെലികോം കമ്പനികള്‍

യു.എ.ഇ.യില്‍ സ്‌കൈപ്പ് ഉപയോഗം നിയമവിരുദ്ധം; വ്യക്തമാക്കി ടെലികോം കമ്പനികള്‍

രാജ്യത്ത് സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് ടെലികോം കമ്പനികളായ ഇത്തിസലാത്തും, ഡുവും. യു.എ.ഇ.യില്‍ സ്‌കൈപ്പ് നിയമവിരുദ്ധമാകുന്നത് അംഗീകൃത ലൈസന്‍സില്ലാതെ വോയ്പ് സേവനങ്ങള്‍ നല്കുന്നതിനാലാണ് സ്‌കൈപ്പ് കോളുകള്‍ ലഭിക്കുന്നില്ലെന്നുള്ള ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്നാണ് ടെലികോം കമ്പനികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. അംഗീകൃതമല്ലാത്ത ആപ്ലിക്കേഷനുകളോ സേവനങ്ങളോ വഴി വോയ്പ് കോളുകള്‍ നടത്തുന്നത് നിയമപ്രകാരം രാജ്യത്ത് അനുവദനീയമല്ലെന്നും കമ്പനികള്‍ അറിയിച്ചു. ഇത്തിസലാത്തിനും, ഡുവിനും വോയ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ആപ്പുകളുണ്ട്. മാസം ഒരു നിശ്ചിതതുക നല്‍കി ഈ ആപ്പുകള്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കാവുന്നതാണ്.

പേടിഎം ഇനി വാലറ്റല്ല, പേയ് മെന്റ് ബാങ്ക്

പേടിഎം ഇനി വാലറ്റല്ല, പേയ് മെന്റ് ബാങ്ക്

മുംബൈ: വായ്പ ഒഴികെയുള്ള ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് പേയ് മെന്റ് ബാങ്ക്. നിലവിലുള്ള പേടിഎം ഉപഭോക്താക്കള്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ പേയ്‌മെന്റ് ബാങ്കിലേക്ക് മാറാം. മൊബൈല്‍ പേയ് മെന്റ് രംഗത്ത് രാജ്യത്ത് വിപ്ലവം സൃഷ്ടിച്ച പേടിഎം ബാങ്കിങ് രംഗത്തേക്ക് പുതിയ ചുവടുവെയ് ക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ അനുമതി പ്രകാരം ബുധനാഴ്ച മുതല്‍ പേടിഎം പേയ് മെന്റ് സര്‍വീസ് ലിമിറ്റഡ് എന്ന പേരില്‍ പണമിടപാട് സേവനങ്ങള്‍ ആരംഭിക്കും. ബാങ്കിങ് രംഗത്തെ പുതിയ സംവിധാനമാണ് പേയ് മെന്റ് ബാങ്കുകള്‍. നിക്ഷേപത്തിലൂന്നിയാണ് […]

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ ഇന്ന് മുതല്‍

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ ഇന്ന് മുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ ഇന്ന് വൈകീട്ട് നാല് മണി മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. www.hscap.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. വൈകീട്ട് നാലു മുതല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാകുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു. മേയ് 22നാണ് അവസാന തീയതി.22നായിരിക്കും ട്രയല്‍ അലോട്ട്‌മെന്റ്.ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്‌മെന്റും .ആദ്യ രണ്ട് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 14ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. ഈ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി […]

കോളുകളുടെ നിലവാരം അളക്കുന്നതിനായുള്ള പുതിയ ആപ്പുമായി ട്രായ്

കോളുകളുടെ നിലവാരം അളക്കുന്നതിനായുള്ള പുതിയ ആപ്പുമായി ട്രായ്

ദില്ലി: ഫോണ്‍ കോളുകളുടെ നിലവാരം അളക്കുന്നതിനായുള്ള പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി ട്രായ്. സേവനദാതാക്കളില്‍ നിന്നും നിലവാരമുള്ള സേവനം ഉറപ്പ്വരുത്തുന്നതിന് വേണ്ടിയാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. സ്വകാര്യ കമ്പനികളുടെയും, മൊബൈല്‍ സേവന ദാതാക്കളുടെയും ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ നിയന്ത്രിക്കാനുള്ള സൗകര്യവും പദ്ധതിയിലൂടെ പുതുക്കി നടപ്പിലാക്കാനാണ് ട്രായ് തീരുമാനിച്ചിരിക്കുന്നത്. മൊബൈല്‍ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായ് കോള്‍ അവസാനിക്കുന്നതോടെ ഉപഭോക്താവിന് നിലവാരം അളക്കാനുള്ള റേറ്റിംഗ് സൗകര്യങ്ങള്‍ ഉണ്ടായിരിക്കും എന്ന് ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ പറഞ്ഞു. മൈ കോള്‍ ആപ്പ് എന്ന് പേരിട്ടിരിക്കുന്ന […]

പാസ്‌പോര്‍ട്ടിനായി ഇനി ഹിന്ദിയിലും അപേക്ഷിക്കാം

പാസ്‌പോര്‍ട്ടിനായി ഇനി ഹിന്ദിയിലും അപേക്ഷിക്കാം

ന്യൂഡല്‍ഹി: പാസ്സ്‌പോര്‍ട്ടിനായി ഇനി ഹിന്ദിയിലും അപേക്ഷ നല്‍കാം. വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിലാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാകാര്യ സമിതി ഒന്‍പതാം റിപ്പോര്‍ട്ടില്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. 2011ലായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാസ്‌പോര്‍ട്ട് ഓഫിസുകളിലെ ഫോറത്തില്‍ രണ്ടു ഭാഷകള്‍ വേണമെന്നും ഹിന്ദിയില്‍ പൂരിപ്പിച്ച ഫോമുകള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

സന്ദേശങ്ങള്‍ മറക്കാതെ അയക്കാന്‍ ഇതാ ‘ഷെഡ്യൂള്‍ഡ്’ ആപ്പ്

സന്ദേശങ്ങള്‍ മറക്കാതെ അയക്കാന്‍ ഇതാ ‘ഷെഡ്യൂള്‍ഡ്’ ആപ്പ്

സുഹൃത്തിന്റെയോ ഭാര്യയുടെയോ ജന്മദിനവും മറ്റും മറന്നു പോകുന്ന അസുഖമുണ്ടോ? ഒരു പ്രത്യേക സമയത്ത് മറുപടി തരാം എന്ന് പറഞ്ഞു പിന്നീട് അത് മറന്നു പോവാറുണ്ടോ? ഇത്തരത്തിലുള്ള ഒരു പ്രശ്‌നവും ഇനി നിങ്ങളെ അലട്ടില്ല. കാര്യമെന്താണെന്നല്ലേ? ഭാവിയില്‍ എന്നെങ്കിലും ഒരു ദിവസം അയക്കാനുള്ള സന്ദേശങ്ങള്‍ ആദ്യമേ സെറ്റ് ചെയ്തു വയ്ക്കാന്‍ ഏറ്റവും സൗകര്യപ്രദമായ ആപ്ലിക്കേഷന്‍ വന്നു കഴിഞ്ഞു. ‘ഷെഡ്യൂള്‍ഡ്’ എന്നാണ് ഈ ആപ്പിന്റെ പേര്. നിലവില്‍ ഐഫോണില്‍ ആണ് ഈ ആപ്ലിക്കേഷന്‍ സൗകര്യം ഉള്ളത്. വളരെ സിംപിളും പവര്‍ഫുള്ളുമായ […]