എടപ്പാള്‍ തീയേറ്റര്‍ പീഡനം: ഉടമയ്ക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനം

എടപ്പാള്‍ തീയേറ്റര്‍ പീഡനം: ഉടമയ്ക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനം

തിരുവനന്തപുരം: എടപ്പാള്‍ തീയേറ്റര്‍ പീഡന കേസില്‍ തീയേറ്റര്‍ ഉടമ സതീശന് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ തീരുമാനം. കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മലപ്പുറം എസ്പിക്കു നിര്‍ദേശം നല്‍കി. സതീശനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും വ്യാപകമായ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി. സതീശന് എതിരായ ഒരു കുറ്റവും നിലനില്‍ക്കില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. തിയേറ്ററില്‍ കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിട്ടും യഥാ സമയം അധികൃതരെ അറിയിച്ചില്ല, പീഡന ദൃശ്യങ്ങള്‍ […]

മദ്യം മറിച്ചു വിറ്റു ; മലേഷ്യന്‍ കമ്പനിയായ പ്ലസ് മാക്സ് സിഇഒ അറസ്റ്റില്‍

മദ്യം മറിച്ചു വിറ്റു ; മലേഷ്യന്‍ കമ്പനിയായ പ്ലസ് മാക്സ് സിഇഒ അറസ്റ്റില്‍

തിരുവനന്തപുരം: ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി മദ്യം മറിച്ചു വിറ്റ സംഭവത്തില്‍ മലേഷ്യന്‍ കമ്പനിയായ പ്ലസ് മാക്സ് സിഇഒ ആര്‍ സുന്ദരവാസന്‍ അറസ്റ്റില്‍. ആറ് കോടിരൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിആര്‍ഐ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ പാസ്പോര്‍ട്ട് കോപ്പി ഉപയോഗിച്ചാണ് സുന്ദരവാസന്‍ തട്ടിപ്പ് നടത്തിയത്.

ഓസ്‌കര്‍ പുരസ്‌കാരം 2018 ; മികച്ച നടിയുടെ ട്രോഫി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ഓസ്‌കര്‍ പുരസ്‌കാരം 2018 ; മികച്ച നടിയുടെ ട്രോഫി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ലോസ് ആഞ്ജലസ്: ഫ്രാന്‍സസ് മക്‌ഡൊര്‍മന്റിന് ലഭിച്ച മികച്ച നടിയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ടെറി ബ്രയാന്‍ഡ് എന്നയാളെയാണ് ലോസ് ആഞ്ജലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓസ്‌കര്‍ ചടങ്ങിന് ശേഷം ജേതാക്കള്‍ക്ക് ഗവണേഴ്‌സ് ബാള്‍ ഹാളില്‍ നല്‍കുന്ന ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ഓസ്‌കര്‍ ട്രോഫി മോഷ്ടിക്കപ്പെട്ടത്. ട്രോഫി കൈക്കലാക്കിയെന്ന് അറിയിച്ചുകൊണ്ട് മോഷ്ടാവ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഓസ്‌കര്‍ പുരസ്‌കാരം നേടിയവരുടെ പേരുകള്‍ ട്രോഫികളില്‍ രേഖപ്പെടുത്തിയിരുന്നു. ഫ്രാന്‍സസ് മക്‌ഡൊര്‍മന്റിന്റെ പേരെഴുതിയ ട്രോഫി കാണാതായതോടെ സംഭവം മോഷണമാണെന്ന് അധികൃതര്‍ക്ക് മനസിലാക്കിയത്. മോഷ്ടാവില്‍ […]

കശ്മീര്‍ ജനതക്കുവേണ്ടി ശക്തമായി പോരാടും, ആര്‍ക്കും തടയാനാകില്ല ; ഹാഫിസ് സായിദ്

കശ്മീര്‍ ജനതക്കുവേണ്ടി ശക്തമായി പോരാടും, ആര്‍ക്കും തടയാനാകില്ല ; ഹാഫിസ് സായിദ്

ലാഹോര്‍: കശ്മീര്‍ ജനതക്കുവേണ്ടി ശക്തമായി പോരാടുമെന്നും അതിനെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും മാഅത്തുദ്ദഅ്‌വ നേതാവും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സായിദ്. പാക്കിസ്ഥാന്‍ ഭരണകൂടത്തിന് എന്നെ അറസ്റ്റ് ചെയ്യാം എന്നാല്‍ 2018നെ കശ്മീരികള്‍ക്ക് വേണ്ടി സമര്‍പ്പിച്ചതില്‍ നിന്ന് പിന്തിരിപ്പിക്കാനാകില്ലെന്ന് ലാഹോറില്‍ ഹാഫിസ് സായിദ് വ്യക്തമാക്കി. അടിച്ചമര്‍ത്താനും , ഇല്ലാതാക്കാനും ശ്രമിക്കുമ്പോള്‍ കൂടുതല്‍ ശക്തിയോടെ ഞങ്ങള്‍ തിരികെ വരും , കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയാണെങ്കില്‍ നവാസ് ശെറീഫിനെ വീണ്ടും പ്രധാനമന്ത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്നും സായിദ് […]

സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എംപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. തിരവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത്. വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അതേസമയം കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുരേഷ് ഗോപി സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. മൂന്നാഴ്ചത്തേക്കാണു സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്. […]

കഞ്ചാവ് വില്‍പനയെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തു

കഞ്ചാവ് വില്‍പനയെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തു

വില്‍പന കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പടന്നയിലെ ജംഷീറി (27)നെയാണ് പയ്യന്നൂര്‍ എസ് ഐ കെ പി ഷൈന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പയ്യന്നൂര്‍ എല്‍ ഐ സി ജംഗ്ഷനടുത്ത് വെച്ചാണ് 80 ഗ്രാം കഞ്ചാവുമായി ജംഷീറിനെ പോലീസ് പിടികൂടിയത്. ബീഡി രൂപത്തിലാക്കിവെച്ച നിലയിലായിരുന്നു കഞ്ചാവ്

കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കൗമാരക്കാരന്‍ അറസ്റ്റില്‍

കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കൗമാരക്കാരന്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കൗമാരക്കാരന്‍ അറസ്റ്റില്‍. പാക്കിസ്ഥാനിലെ ഹഫീസാബാദിലെ ജലാല്‍പൂര്‍ ഭാട്ടിയാന്‍ ഗ്രാമത്തില്‍ ഈ മാസം 11നാണ് സംഭവം. കോഴിയുടെ ഉടമയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

കൂട്ടുകാരന്റെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കൂട്ടുകാരന്റെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

എടത്വ: കൂട്ടുകാരന്റെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ബന്ധുവീട്ടില്‍ താമസിച്ചുവരുന്നതിനിടെ കൂട്ടുകാരന്റെ മാതാവായ മുപ്പത്തെട്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്. തലവടി സ്വദേശിയുടെ പരാതിയില്‍ പത്തനംതിട്ട എഴുമറ്റൂര്‍ സ്വദേശി സതീഷ് (ജോബിന്‍-25) ആണു പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെ കൂട്ടുകാരനെ തിരക്കിയെത്തിയ യുവാവ് കൂട്ടുകാരനില്ലെന്നറിഞ്ഞു ടിവി കാണാനായി വീടിനുള്ളില്‍ കയറി ഇരുന്നു. അല്‍പം കഴിഞ്ഞു കുടിക്കാന്‍ വെള്ളം ചോദിച്ചു. വെളളവുമായി എത്തിയപ്പോള്‍ ഇയാള്‍ മാതാവിനെ കയറിപ്പിടിച്ചെന്നാണു പരാതിയില്‍ […]

കണ്ണൂരില്‍ പതിമൂന്ന് കാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍

കണ്ണൂരില്‍ പതിമൂന്ന് കാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് പതിമൂന്നുകാരിയെ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍. നടുവില്‍ സ്വദേശി മൊയ്തീന്‍(52) ആണ് പോലീസ് പിടിയിലായത്. യത്തീംഖാനയില്‍ താമസിച്ചു പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ അവധിക്കു വീട്ടില്‍ വരുമ്‌ബോഴും യത്തീം ഖാനയില്‍നിന്നു പലതവണയായി പുറത്തേക്കു വിളിച്ചുകൊണ്ടുപോയുമാണ് ഇയാള്‍ പീഡനത്തിനിരയാക്കിയതെന്നു പോലീസ് പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ പ്രതികളെ കൊണ്ട് ഗാനമേള നടത്തിച്ച് പൊലീസ്

പൊലീസ് സ്റ്റേഷനില്‍ പ്രതികളെ കൊണ്ട് ഗാനമേള നടത്തിച്ച് പൊലീസ്

താനൂര്‍: പൊലീസ് സ്റ്റേഷനില്‍ പ്രതികളെ കൊണ്ട് ഗാനമേള നടത്തിച്ച് പൊലീസ്. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് പ്രതികളെ കൊണ്ട് പാട്ട് പാടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തിയാണ് പൊലീസുകാരുടെ നടപടി. പൊതു സ്ഥലത്ത് ശല്യമുണ്ടാക്കിയതിനാണ് ഇവരെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചതെന്നാണ് താനൂര്‍ പൊലീസിന്റെ വിശദീകരണം. എന്നാല്‍ പ്രതികളെ മോശമായ രീതിയില്‍ കൈകാര്യം ചെയ്ത പൊലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മലപ്പുറം എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. താനൂര്‍ ഡിവൈഎസ്പിക്കാണ് ഇത് സംബന്ധിച്ച അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ആക്ഷന്‍ […]

1 2 3 12