കഞ്ചാവ് മാഫിയ ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കഞ്ചാവ് മാഫിയ ഗുണ്ടാ തലവന്‍ അറസ്റ്റില്‍

ഉപ്പള: കഞ്ചാവ് മാഫിയ ഗുണ്ടാ തലവന്‍ അറസ്റ്റിലായി. ഉപ്പള നയാ ബസാറില്‍ ഗുണ്ടാ വിളയാട്ടം നടത്തിയ കഞ്ചാവ് മാഫിയ തലവന്‍ ചെറുഗോളീ അമ്പറിലെ നുഹ് മാനെ (26)യാണ് വെള്ളിയാഴ്ച രാത്രിയോടെ കുമ്പള സി ഐ പ്രേംദാസന്റെയും, എസ് ഐ അശോകന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉപ്പളയില്‍ വീണ്ടും ഗുണ്ട സംഘം ബാര്‍ബര്‍ ഷോപ്പ് അടിച്ച് തകര്‍ക്കുകയും കടയുടമയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യ പ്രതിയാണ് അറസ്റ്റിലായ നുഹ് മാന് ഇതിനു തൊട്ടുപിന്നാലെ ഉപ്പള […]

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോട്ടേഴ്‌സ് ഉടമ അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോട്ടേഴ്‌സ് ഉടമ അറസ്റ്റില്‍

ശ്രീകണ്ഠപുരം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ കോട്ടൂരിലെ കോട്ടേഴ്‌സ് ഉടമ അറസ്റ്റില്‍. ‘മദീന ‘കോട്ടേഴ്‌സ് ഉടമയും കോട്ടൂര്‍ സ്വദേശിയുമായ മജീദിനെയാണ് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തത്. നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതിക്കെതിരെ പോക്‌സോ നിയമം ചുമത്തിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശ്രീകണ്ഠപുരം സി.ഐ. ലതീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

സ്‌കൂള്‍ വിട്ടു വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ കാറിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു

സ്‌കൂള്‍ വിട്ടു വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ കാറിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു

കാഞ്ഞങ്ങാട്: സ്‌കൂള്‍ വിട്ടു വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ കാറിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ച പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇട്ടമ്മലിലെ മഹ്മൂദിനെ (42) യാണ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിട്ടു വീട്ടിലേയ്ക്കു തിരിച്ചു വരുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ മഹ്മൂദ് കൈക്ക് പിടിക്കുകയും കാറിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടി വീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വിദേശമദ്യം പിടികൂടി

വിദേശമദ്യം പിടികൂടി

കാസര്‍കോട്: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 411 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. ശിരിബാഗിലു പുളിക്കൂറിലെ സി.എം മുനീഷിനെ(39)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. സിഐ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ കെ.വി നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ മൊഗ്രാല്‍ പുത്തൂരില്‍ വെച്ചാണ് മുനീഷിനെ മദ്യവുമായി പോലീസ് പിടികൂടിയത്. 180 മില്ലിയുടെ 288 ഫ്രൂട്ടി പാക്കറ്റുകളില്‍ നിറച്ച മദ്യം, ഒരു ലിറ്ററിന്റെ 27 കുപ്പി, 180 മില്ലിയുടെ […]

ഭീമാ-കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍

ഭീമാ-കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര: ഭീമാ കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മുംബൈ, നാഗ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഡല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് റാണാ ജേക്കബ് എന്നയാളെ പൂനെ പൊലീസ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ ഡല്‍ഹി കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സുരേന്ദ്ര ഗാഡ്ലിങ്, റോണാ വില്‍സണ്‍, മഹേഷ് റോത്ത് എന്നിവരാണ് അറസ്റ്റിലായ മറ്റ് വ്യക്തികള്‍. നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ സോമ സെന്‍ ആണ് അവസാനം അറസ്റ്റിലായ വ്യക്തി. […]

ലഹരി മരുന്ന് കൈവശം വച്ചതിന് കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു

ലഹരി മരുന്ന് കൈവശം വച്ചതിന് കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: ലഹരി മരുന്ന് കൈവശം വച്ചതിന് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് ആംഫെറ്റമിന്‍ ഗുളികകളുമായി യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. 1865 ഗുളികകളാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. ഇതിന്റെ ഭാരം ഏകദേശം 200 ഗ്രാമോളം വരും എന്നും കസ്റ്റംസ് അറിയിച്ചു. 1985 ലെ എന്‍ ഡി പി എസ് ആക്ട് അനുസരിച്ചാണ് അറസ്റ്റ്. ഉത്തര്‍പഞ്ച്പോട്ട സ്വദേശിയായ ഇയാള്‍ ദോഹയിലേക്ക് പോകാനുള്ള ഫ്ളൈറ്റിലെ യാത്രക്കാരനായിരുന്നു.

നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊന്ന് ലോക്കറില്‍ സൂക്ഷിച്ചു; അമ്മ അറസ്റ്റില്‍

നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊന്ന് ലോക്കറില്‍ സൂക്ഷിച്ചു; അമ്മ അറസ്റ്റില്‍

ടോക്കിയോ: സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ലോക്കറില്‍ സൂക്ഷിച്ചു. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ജപ്പാനിലെ ടോക്കിയോയിലാണ്. 25 വയസ്സുള്ള ജാപ്പനീസ് യുവതി മാവോ ടോഗായാണ് ഈ കൊടും ക്രൂരത ചെയ്തത്. മാവോ ടോഗാ കഫേയിലെ സ്വകാര്യ മുറിയിലാണ് പ്രസവിച്ചത്. ഇത് ആരും അറിയാതിരിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കവറിവല്‍ പൊതിഞ്ഞ് സ്യൂട്ട്കേസിലാക്കി കഫേയിലെ ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു. ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോേധനയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം സൂക്ഷിക്കാനായി […]

ശമ്പള വര്‍ധനവിനായി സമരം ചെയ്ത നഴ്സുമാരെ അറസ്റ്റ് ചെയ്തു നീക്കി

ശമ്പള വര്‍ധനവിനായി സമരം ചെയ്ത നഴ്സുമാരെ അറസ്റ്റ് ചെയ്തു നീക്കി

റായ്പുര്‍: ഛത്തീസ്ഗഢിലെ റായ്പുരില്‍ ശമ്പള വര്‍ധനവിനായി സമരം ചെയ്ത നഴ്സുമാരെ അറസ്റ്റ് ചെയ്തു. ജോലിക്ക് ഹാജരാവാനുള്ള സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് 607 നഴ്സുമാരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് ആഴ്ച്ചയായി ഇവര്‍ സമരത്തിലായിരുന്നു. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ 28ന് എസ്മ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരമാണ് നഴ്സുമാരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത മുഴുവന്‍ പെരെയും റായ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായി റായ്പുര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിജയ് അഗര്‍വാള്‍ അറിയിച്ചു. അതേസമയം സമാധാനപരമായി നടന്ന […]

ഒന്നരക്കോടിയുടെ അസാധു നോട്ട് വേട്ട; പോലിസ് സംഘത്തോടൊപ്പം കുമ്മനടിച്ച് യുവാവ്

ഒന്നരക്കോടിയുടെ അസാധു നോട്ട് വേട്ട; പോലിസ് സംഘത്തോടൊപ്പം കുമ്മനടിച്ച് യുവാവ്

ചാവക്കാട്: ഒന്നരക്കോടിയുടെ അസാധു നോട്ടുമായി അറസ്റ്റു ചെയ്ത പോലിസ് സംഘത്തോടൊപ്പം കുമ്മനടിച്ച് യുവാവ്. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ബിജുവാണ് ചാവക്കാട് സ്റ്റേഷന്‍ ഓഫീസര്‍ കെ ജി സുരേഷിനും മറ്റു പോലിസുകാര്‍ക്കുമൊപ്പം മേശക്ക് പുറത്ത് അസാധു നോട്ടുകള്‍ നിരത്തി വെച്ച് ഫോട്ടോക്ക് പോസ് ചെയ്തത്. ഈ ഫോട്ടോ പല പത്രങ്ങളില്‍ പ്രിന്റ് ചെയ്തു വരികയും ചെയ്തു. അസാധു നോട്ടുമായി പിടിയിലായ സംഘത്തെ അറസ്റ്റു ചെയ്ത പോലിസ് സംഘം എന്ന അടിക്കുറിപ്പോടു കൂടിയാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ബിജു എങ്ങനെ […]

ഒന്നരക്കോടിയുടെ നിരോധിത നോട്ടുകളുമായി രണ്ട് മലയാളികൾ ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിൽ

ഒന്നരക്കോടിയുടെ നിരോധിത നോട്ടുകളുമായി രണ്ട് മലയാളികൾ ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിൽ

ചാവക്കാട്: ഒന്നരക്കോടിയുടെ നിരോധിത നോട്ടുകളുമായി രണ്ട് മലയാളികൾ ഉൾപ്പടെ അഞ്ചുപേർ പിടിയിൽ. പാലക്കാട് പറളി സ്വദേശി നാറ പറമ്പിൽ ഹബീബ്, തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി പുത്തൻപീടികയിൽ ഷറഫുദ്ദീൻ, കോയമ്പത്തൂർ നഞ്ചുണ്ട പുരം സ്വദേശികളായ താജുദ്ദീൻ, മുഹമ്മദ് ഇർഷാദ്, ഫിറോസ് ഖാൻ എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് പൊലീസ് സ്റ്റേഷനിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെയുള്ള വടക്കേ ബൈപ്പാസ് ജങ്ഷനിൽ വെച്ചണ് രണ്ട് കാറുകളിലായി എത്തിയ പ്രതികൾ പിടിയിലായത്. നിരോധിച്ച 500, 1000 രൂപ […]

1 2 3 22