മിഴികള്‍ക്ക് മിഴിവേകാന്‍ ഐ ആര്‍ട്ടുകള്‍

മിഴികള്‍ക്ക് മിഴിവേകാന്‍ ഐ ആര്‍ട്ടുകള്‍

പല തരത്തിലുള്ള ആര്‍ട്ടുകളും ഫാഷനുകളും നമുക്ക് അറിയാം. എന്നാല്‍ ആര്‍ക്കെങ്കിലും ഐ ആര്‍ട്ടിനെ കുറിച്ച് അറിയുമോ? കണ്ണുകള്‍ക്ക് ഭംഗിയേകുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു ട്രെന്റാണ് ഐ ആര്‍ട്ട്.                  ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്കും ട്രെന്‍ഡുകള്‍ക്കും പരിധികളില്ല. അടി മുതല്‍ മുടിവരെ മാറി മാറി വരുന്ന ഇഷ്ടങ്ങളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ കൂടി കൈകോര്‍ത്താല്‍ അത് വ്യത്യസ്തതയായി. കണ്ണുകളിലും കണ്‍പോളകളിലും കറുത്ത മഷി കൂടാതെ വിവിധ നിറങ്ങളും ഇപ്പോള്‍ ഫാഷനാണ്. നഖങ്ങളില്‍ […]

ചിത്ര പ്രദര്‍ശനം നടത്തി

ചിത്ര പ്രദര്‍ശനം നടത്തി

കാഞ്ഞങ്ങാട്: ദര്‍പ്പനം കലാ കേന്ദ്ര പുല്ലൂര്‍ കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച (burning stone) ചിത്ര പ്രദര്‍ശനം മനോജ് കണ്ണന്‍ ഉദ്ഘാടനം ചെയ്യ്തു  

പെരിയ നവോദയ വിദ്യാലയത്തില്‍ ദശദിന ചുമര്‍ ചിത്രകലാ ശില്പശാല

പെരിയ നവോദയ വിദ്യാലയത്തില്‍ ദശദിന ചുമര്‍ ചിത്രകലാ ശില്പശാല

കാസറഗോഡ്: പെരിയ നവോദയ വിദ്യാലയത്തില്‍ ദശദിന ചുമര്‍ചിത്രകലാ ശില്പശാല പ്രശസ്ത ചുമര്‍ ചിത്രകാരന്‍ ബിജു പാണപ്പുഴ ഉദ്ഘാടനം ചെയ്തു. പൈതൃകങ്ങളുടെ നേര്‍ ചിത്രങ്ങളായ ചുമര്‍ ചിത്രങ്ങളുടെ അനന്ത സാധ്യതകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പ്രിന്‍സിപ്പാള്‍ കെ. എം വിജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കലാകാരന്മാരായ അരവിന്ദാക്ഷന്‍, കെ.വി.രേഷ്മ എന്നിവര്‍ സംസാരിച്ചു. കുമാരി അരുന്ധതി പത്മനാഭന്‍ നന്ദി പ്രകാശിപ്പിച്ചു. വിദ്യാലയത്തിലെ അഞ്ചാം ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ശില്പശാലയില്‍ വിദ്യാലയത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. പരിശീലന കളരിക്ക് […]

രവിവര്‍മയുടെ പേരിടാത്ത ചിത്രത്തിന് അന്താരാഷ്ട്ര ലേലത്തില്‍ 11.09 കോടി

രവിവര്‍മയുടെ പേരിടാത്ത ചിത്രത്തിന് അന്താരാഷ്ട്ര ലേലത്തില്‍ 11.09 കോടി

ന്യൂയോര്‍ക്ക്: ചിത്ര രചനയില്‍ ഇന്ത്യന്‍ ശൈലി ലോകത്തിന് കാട്ടികൊടുത്ത പ്രശസ്ത മലയാളി ചിത്രകാരന്‍ രാജാരവിവര്‍മ്മ വരച്ച പേരിടാത്ത ദമയന്തി ചിത്രത്തിന് ലേലത്തില്‍ 11.09 കോടി ലഭിച്ചു. അന്താരാഷ്ട്ര തലത്തില്‍ ലേലത്തിനുവെച്ച അപൂര്‍വ രവിവര്‍മ്മ ചിത്രങ്ങളിലൊന്നായ ഇതിന് 4.58 കോടിയാണ് നിശ്ചയിച്ച കുറഞ്ഞ ലേലത്തുക. യൂറോപ്യന്‍ നാടകങ്ങളിലെ ഫോട്ടോഗ്രാഫുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രവിവര്‍മ്മ വരച്ച ഈ ചിത്രത്തില്‍ സ്വര്‍ണനിറത്തില്‍ കസവുള്ള തിളങ്ങുന്ന സാരിയുടുത്ത് വിദൂരതിയിലേക്ക് നോക്കിയിരിക്കുന്ന ദമയന്തിയെയും ഒപ്പം ഒരു തോഴിയെയുമാണ് കാണുന്നത്. സോത്ത്‌ബേയ്‌സ് ന്യൂയോര്‍ക്ക് സെയില്‍ ഒഫ് […]