സരിതയില്‍ മദിക്കുന്ന കേരളം പെണ്ണു കേസുകളില്‍ പെട്ട ജനനായകരുടെ തുടര്‍ക്കഥ. ഭാഗം ഒന്ന്

സരിതയില്‍ മദിക്കുന്ന കേരളം പെണ്ണു കേസുകളില്‍ പെട്ട ജനനായകരുടെ തുടര്‍ക്കഥ. ഭാഗം ഒന്ന്

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ കേരളത്തിലെ ജനനായകര്‍ മുമ്പും ഏത്രയോ പെണ്ണു കേസുകളില്‍ പെട്ടിരുന്നു. ഊതിവീര്‍പ്പിച്ച കേസുകള്‍ പലതും അവസാനിച്ചതെങ്ങനെയൊക്കെയെന്ന് പരിശോധിക്കുന്നത് പിന്നീട് രസമുള്ള കാര്യമാണ്. ഇതില്‍ എത്ര നേതാക്കള്‍ ജയില്‍ കണ്ടു? എനിക്കു മേല്‍ ഉന്നയിക്കപ്പെട്ട കേസുകളില്‍ ഒരു ശതമാനമെങ്കിലും തെളിയിക്കപ്പെട്ടാല്‍ ഞാന്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാടില്‍ മുന്‍ കാലത്തെ പെണ്ണു കേസുകള്‍ പരിശോധിക്കുകയാണിവിടെ. ദിലീപിന് 20 വര്‍ഷമെങ്കില്‍, മുന്‍മുഖ്യന് എത്ര കാലമായിരിക്കും തടവ്? വേങ്ങരക്കു ശേഷം കേരളം വീണ്ടും സരിതയുടെ സാരിത്തുമ്പിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നു. ദിലീപിന്റെ […]

ഇന്ന് ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍…

ഇന്ന് ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍…

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ ഗാന്ധിജിയുടെ ജന്മദിനമാണ് ഇന്ന്. അഥവാ ഒക്ടാബര്‍ 2. ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനം കൂടിയാണ്. ഐക്യ രാഷ്ട്ര സഭ ഇത് പ്രഖ്യാപിച്ച പത്താംവാര്‍ഷിക സുദിനം കൂടിയാണ് ഇന്ന്. പോര്‍ബന്തറില്‍ പിറന്ന സൂര്യന്‍. ഇന്ത്യയ്ക്കു വെളിയില്‍ സൗത്ത് ആഫ്രീക്കയില്‍ വരെ വര്‍ണ വിവേചനത്തിനെതിരെ പോരാടിയ ഗാന്ധിജിയുടെ ജന്മദിനം ഇവിടെ നിരീക്ഷിക്കപ്പെടുന്നത് ഗൗരി ലങ്കേഷിന്റെ വധം അടയാളപ്പെടുത്തിക്കൊണ്ടാണ്. ഇന്ത്യയില്‍ ഇതിനു മുമ്പ് കാണാത്ത വിധം രൂക്ഷമായി വിവേചനം നടക്കുന്നതിനിടയിലൂടെയാണ് ആ മഹാത്മാവിന്റെ ജന്മദിനം കടന്നു വരുന്നത്. മനുഷ്യനെ […]

ഗുണ്ടൂരില്‍ ശുചിത്വ ഭാരത ദൗത്യത്തിന് ഊര്‍ജ്ജം പകര്‍ന്ന വനിതാ പഞ്ചായത്ത് പ്രസിഡന്റുമാര്‍

ഗുണ്ടൂരില്‍ ശുചിത്വ ഭാരത ദൗത്യത്തിന് ഊര്‍ജ്ജം പകര്‍ന്ന വനിതാ പഞ്ചായത്ത് പ്രസിഡന്റുമാര്‍

ആന്ധ്രാപ്രദേശില്‍ കൃഷ്ണാ നദിയുടെ തീരത്തുള്ള ഗുണ്ടുര്‍ ജില്ലയില്‍ ശുചിത്വത്തിന് മുഖ്യപ്രാമുഖ്യം നല്‍കി കുടുംബങ്ങളെ വീടുകളില്‍ ശൗചാലയം നിര്‍മ്മിക്കാന്‍ പ്രോത്സാഹിപ്പിച്ചത് വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരാണ്. അതോടൊപ്പം തന്നെ വ്യക്തി ശുചിത്വത്തിനും പൊതുസ്ഥലങ്ങളായ റോഡുകളും ഓവുചാലുകളും വൃത്തിയാക്കി സാമൂഹികാരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനും അവരൊക്കെ ശ്രദ്ധ നല്‍കുകയും ചെയ്തിരുന്നു. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനവും കൂടിയായ ജില്ലയെ 2017 ഡിസംബറോടെ വെളിയിട വിസര്‍ജ്ജന മുക്തമാക്കുന്നതിനായി ജില്ലാ ഭരണകൂടവും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെക്കുറിച്ചുള്ള ചില വിവരങ്ങള്‍: 1. ഗുഡിസെ നിര്‍മ്മലാദേവി പ്രാചീനവും പൗരാണിക പ്രാധാന്യവുമുള്ള അമരാവതിയുടെ […]

ജീവിക്കാന്‍ വേറെ വഴിയില്ലാതെ തെരുവോരത്തെ അരവയറുകാര്‍ കൊടിയെടുക്കുകയാണ്

ജീവിക്കാന്‍ വേറെ വഴിയില്ലാതെ തെരുവോരത്തെ അരവയറുകാര്‍ കൊടിയെടുക്കുകയാണ്

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ വഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന വാഹന പ്രചരണ ജാഥ 27ന് വൈകുന്നേരം കാഞ്ഞങ്ങാടു നിന്നും പുറപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദന്‍ ഉല്‍ഘാടനം ചെയ്യുന്ന ജാഥയില്‍ വഴിയോര വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അവര്‍ ജനങ്ങളോട് നേരിട്ടു ചെന്നു പറയും. സഹായം അഭ്യര്‍ത്ഥിക്കും. ഒക്റ്റോബര്‍ 17ന് സെക്രട്ടേറിയേറ്റ് വളയും. എന്താണ് ഈ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍? യുപിഎ സര്‍ക്കാരാണ് തെരുവോര കച്ചവട സംരക്ഷണ-നിയന്ത്രണ നിയമം കൊണ്ടു വന്നത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ കച്ചവടം […]

വെളിച്ചെണ്ണ പൊള്ളുന്നു; ലിറ്ററിന് 200 കടന്നേക്കും

വെളിച്ചെണ്ണ പൊള്ളുന്നു; ലിറ്ററിന് 200 കടന്നേക്കും

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ തേങ്ങ കൈവശമുണ്ടെങ്കില്‍ സ്വര്‍ണത്തിന് സമമായിരിക്കുകയാണിപ്പോള്‍. ഇന്നലെ റിട്ടേയില്‍ മാര്‍ക്കറ്റില്‍ മുന്തിയ ഇനം വെളിച്ചെണ്ണക്ക് 181 രൂപ വരെയെത്തി. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. 2013ല്‍ രൂപപ്പെട്ട കടുത്ത വേനലില്‍ തെങ്ങുകള്‍ ഉണങ്ങി നശിച്ചപ്പോള്‍ പോലും വെളിച്ചെണ്ണക്ക് 179 അധികരിച്ചിരുന്നില്ല. ഇത്തവണ എണ്ണ വില 200ലെത്തിച്ചേരുമെന്നാണ് കണക്കു കൂട്ടല്‍. കേരളത്തിനാവശ്യമുള്ള മുഴുവന്‍ കൊപ്രയും ഇവിടെ കൃഷി ചെയ്യുന്നതല്ല. കൂടുതലും എത്തിച്ചേരുന്നത് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ്. കനത്ത വേനല്‍ കാരണം ഇത്തവണ അവിടെയും ഉല്‍പ്പാദനം കുറഞ്ഞതാണ് വിലവര്‍ദ്ധനവിനു […]

ഓണസദ്യയുണ്ട് വാനരക്കൂട്ടത്തിനും

ഓണസദ്യയുണ്ട് വാനരക്കൂട്ടത്തിനും

ഓണസദ്യയുണ്ണുന്ന വാനരന്മാരെ കണ്ടിട്ടുണ്ടോ? കാട്ടുവള്ളികളിലൂഞ്ഞാലാടി വാനരപ്പടകള്‍ ഇടയിലക്കാടിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്നു. മോണകാട്ടി ഇളിച്ചുകൊണ്ട് ശകലം കള്ളത്തരത്തോടെ ഉറ്റുനോക്കും. നിന്ന നില്‍പ്പില്‍ത്തന്നെ പക്കലുള്ള സാധനങ്ങള്‍ ഒന്ന് കണ്ണടച്ച് തുറക്കും മുന്‍പേ കയ്യിലാക്കുന്ന കുരങ്ങച്ചന്മാരെ നമുക്കറിയാം. എന്നാല്‍ ഇവയില്‍ നിന്നും വ്യത്യസ്ഥമാണ് കാസര്‍ഗോഡു നിന്നും തെല്ലുമാറി വലിയപറമ്പിനടുത്തള്ള ഇടയിലക്കാടിലെ വാനരന്മാര്‍. ഇവര്‍ക്കായി പ്രത്യേക ചോറൂട്ടലും സദ്യയും നടത്തിപ്പോകുന്നു. ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ കവ്വായിക്കായലിലാണ് ഇടയിലക്കാട് സ്ഥിതി ചെയ്യുന്നത്. ഈ കായലില്‍ അനേകം ദ്വീപുണ്ട്. അതിലൊന്നാണ് ഇടയിലക്കാട്. ഇവിടെയാണ് […]

ജി.എസ്.ടി കാലത്തെ ഓണം കേറാമൂലകള്‍

ജി.എസ്.ടി കാലത്തെ ഓണം കേറാമൂലകള്‍

നിറവും മണവും കെട്ടുപോയ പൂക്കള്‍…അല്ല നിങ്ങള്‍ നിറം കെടുത്തിക്കളഞ്ഞ പൂക്കള്‍ നിറങ്ങളുടെ പൊലിമയില്‍ മതിമറക്കുന്ന ചിങ്ങവെയിലിന്റെ ചൂടുപറ്റി വസന്തം പടി കയറിവരുന്ന ആഘോഷം… ഓണം, പൂവിളികളും, പൂക്കൊട്ടകളും, സമൃദ്ധമായ ഓണസദ്യയും, ഒത്തു ചേരലും സന്തോഷവും.. പോയ്മറഞ്ഞ പഴമയുടെ ക്ലാവുമണം മാറാത്ത ഓര്‍മ്മയെ വീണ്ടും, വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന മലയാളിയുടെ അത്തം പത്തോണം ഇങ്ങെത്തിക്കഴിഞ്ഞു. ഓണാഘോഷങ്ങള്‍ക്കായി കോപ്പുകൂട്ടിത്തുടങ്ങുന്ന ബഹു ഭൂരിഭാഗം ജനങ്ങളുടേയും ആര്‍പ്പുവിളിയ്ക്കും, ആഹ്ളാദത്തിമര്‍പ്പിനുമിടയില്‍ പതുക്കെ നാം മറന്നുപോകുന്ന ചില ഓണം കേറാ മൂല കളില്ലേ? ഓര്‍മ്മയിലൊരോണപ്പുടവയും, സദ്യയും കയറിവരാത്ത […]

തൊഴിലന്യേഷകര്‍ക്കായി സ്റ്റാര്‍ട്ട് അപ്പ്. യെസ് 2017ന് തുടക്കമായി

തൊഴിലന്യേഷകര്‍ക്കായി സ്റ്റാര്‍ട്ട് അപ്പ്. യെസ് 2017ന് തുടക്കമായി

നേര്‍ക്കാഴ്ച്ചകള്‍…പ്രതിഭാരാജന്‍ സ്റ്റാര്‍ട്ട് അപ്പ് 2017ന് തുടക്കമായി. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു ഉദ്ഘാടനം. കേരളത്തിലെ യുവാക്കള്‍ അവരുടെ കര്‍മശേഷി സ്വന്തം നാട്ടില്‍ തന്നെ ഉപയോഗപ്പെടുത്താന്‍ മുന്നോട്ടു വരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) നടത്തുന്ന സംരംഭകത്വ ഉച്ചകോടിയാണ് ‘യെസ്.ഡി. 2017’. ഇവിടെ അവസരം കുറയുന്നതു കൊണ്ടാണ് യുവാക്കളുടെ ശക്തി സ്രോതസുകള്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. സ്വന്തം നാട്ടില്‍ തന്നെ അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം […]

യാത്രാപ്പടി വാങ്ങി വിപ്ലവം സൃഷ്ടിക്കുന്ന എം.പിമാര്‍ വാങ്ങിയതൊക്കെ നമുക്കുള്ളതല്ലെന്നും പാര്‍ട്ടിക്കു ലെവി നല്‍കണമെന്നും പരാമര്‍ശം

നേര്‍ക്കാഴ്ച്ചകള്‍…. പ്രതിഭാരാജന്‍ യാത്രാപ്പടി ഉള്‍പ്പെടെ കിട്ടുന്നിടത്തു നിന്നൊക്കെ കയ്യും കണക്കുമില്ലാതെ വൗച്ചറുകളെഴുതി പണം പിടുങ്ങുന്നതില്‍ അധികവും കേരളത്തിലേതടക്കമുള്ള ഇടതു പക്ഷ പാര്‍ലിമെന്റ് അംഗങ്ങളാണെന്ന വിവരം പുറത്തു വന്നു. സോഷ്യല്‍ മീഡിയ ഇതാഘോഷിക്കുകയും തൊഴിലളി വര്‍ഗ പാര്‍ട്ടിയെ പരിഹസിക്കുകയുമാണ്. ധൂര്‍ത്തിനെ ലാളിക്കുന്ന പാര്‍ട്ടിയെന്ന് സി.പി.എമ്മില്‍ മുദ്രകുത്തിയാണ് ആക്ഷേപം. ശമ്പളം അന്‍പതിനായിരത്തില്‍ നിന്നും ഒരു ലക്ഷമായി നൂറിരട്ടി വര്‍ദ്ധിപ്പിച്ചിട്ടും എം.പി.മാരുടെ ആര്‍ത്തി തീരുന്നില്ല. ശമ്പളത്തിനു പുറമെ അലവന്‍സുകള്‍ ഉള്‍പ്പെടെ മാസം 2,80,000 രൂപ കളിയില്ലാതെ കിട്ടും. 50,000 രൂപയില്‍ നിന്നുമാണ് […]

പുള്ളിക്കാരന്‍ സ്റ്റാറാ…. ഇതിലെ സാരോപദേശ കഥകള്‍ ചരിത്രത്തെ വികലമാക്കുന്നു

പുള്ളിക്കാരന്‍ സ്റ്റാറാ…. ഇതിലെ സാരോപദേശ കഥകള്‍ ചരിത്രത്തെ വികലമാക്കുന്നു

എഴുത്തു പുര.. പ്രതിഭാരാജന്‍ ഓണത്തിനിറങ്ങിയ മമ്മൂട്ടിയുടെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന പടം കാഞ്ഞങ്ങാട് വിനായക പാരഡൈസില്‍ ഓടുന്നുണ്ട്. നല്ല സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മുട്ടി ഫാന്‍ കൂകിയും വിസിലടിച്ചും വിജയിപ്പിച്ച പടം. നീന എന്ന ലാല്‍ ജോസ് ചിത്രത്തിനു ശേഷം ദിപ്തി സതിയുടെ രണ്ടാമത്തെ ചിത്രമാണിത്. അധ്യപകരെ പഠിപ്പിക്കുന്ന മാഷായാണ് ഇതില്‍ മമ്മൂട്ടി. മധ്യവയസ്‌ക്കനായ നായകനെ പ്രണയിക്കുന്നതിലൂടെയാണ് സിനിമ കടന്നു പോകുന്നതെങ്കിലും തിരക്കഥ പടുത്തുയര്‍ത്തിയിരിക്കുന്നത് സ്‌കൂള്‍ അധ്യാപനത്തിന്റെയും, വിദ്യാഭ്യാസത്തിനും ഇടയിലുള്ള സങ്കീര്‍ണതകള്‍ വെളിച്ചത്തു കൊണ്ടു വരികയാണ് ലക്ഷ്യം […]

1 2 3