സൗദിയില്‍ ഒരു റിയാലിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നു: പകരം നാണയം വിതരണം ചെയ്യും

സൗദിയില്‍ ഒരു റിയാലിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നു: പകരം നാണയം വിതരണം ചെയ്യും

റിയാദ്: ഒരു റിയാലിന്റെ നോട്ടുകള്‍ വിപണിയില്‍ നിന്നു പിന്‍വലിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. ഇതിനു പകരമായി ഒരു റിയാലിന്റെയും രണ്ടു റിയാലിന്റെയും നാണയങ്ങളാകും വിതരണം ചെയ്യുക. നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ബാങ്കായ സാമ അറിയിച്ചു. ഒരു റിയാലിന്റെ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം രാജ്യത്തെ ബാങ്കുകളെ സാമ അറിയിക്കുകയും ചെയ്തു. നോട്ടിനു പകരം ഒരു റിയാലിന്റെയും രണ്ടു റിയാലിന്റെയും നാണയങ്ങള്‍ ബാങ്കുകള്‍ക്ക് വിതരണം തുടങ്ങി. […]

കനറാബാങ്ക് പെരിയ എ.ടി.എമ്മില്‍ കവര്‍ച്ച

കനറാബാങ്ക് പെരിയ എ.ടി.എമ്മില്‍ കവര്‍ച്ച

കാസര്‍കോട്: കാസര്‍കോട് പെരിയ കാനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ച.  ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നത്. പതിനൊന്ന് ലക്ഷം രൂപയാണ് എടിഎമ്മില്‍ ഉണ്ടായിരുന്നത്.  ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെടുന്നത്. എടിഎമ്മില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ കവര്‍ച്ചക്കാരന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.  എന്നാല്‍ ഇയാള്‍ പണം കവരുന്നതായി ദൃശ്യങ്ങളിലില്ല. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ വ്യക്തമായി വരുന്നതേയുള്ളൂ.  ബാങ്ക് അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.  കഴിഞ്ഞ മാസം ഇരിക്കൂറില്‍ സമാനമായ സംഭവം നടന്നിട്ടുണ്ട്. അവര്‍ തന്നെയാണ് ഇവിടെയും കവര്‍ച്ച നടത്തിയതായി സംശയിക്കുന്നത്.  പുലര്‍ച്ചെ ഒരു മണിക്കും […]

തുടര്‍ച്ചയായി 4 ദിവസങ്ങളില്‍ ബാങ്ക് അവധി വരുന്നു :എടിഎമ്മുകള്‍ കാലിയായേക്കും

തുടര്‍ച്ചയായി 4 ദിവസങ്ങളില്‍ ബാങ്ക് അവധി വരുന്നു :എടിഎമ്മുകള്‍ കാലിയായേക്കും

 കാര്യമായ സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ ഉള്‍പ്പെടെയുള്ള പൊതുജനത്തിന് പണികിട്ടുന്ന കരുതുന്ന രീതിയില്‍ തുടര്‍ച്ചയായി നാല് ദിവസങ്ങളില്‍ ബാങ്ക് അവധി വരുന്നു. മാസം അവസാനത്തെ ദിവസങ്ങളില്‍ മഹാനവമി, വിജയ ദശമി അവധി പ്രമാണിച്ച് ബാങ്കുകള്‍ പൂട്ടിയിട്ടും. ഇതിന്റെ തുടര്‍ച്ചയായി വരുന്ന ഒക്ടോബര്‍ ഒന്ന് ഞായറാഴ്ചയായതിനാല്‍ അന്നും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അടുത്ത ദിവസം ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദേശീയ അവധി ദിവസമായതിനാല്‍ അന്നും ബാങ്കുകള്‍ ഉണ്ടാവില്ല. തുടര്‍ച്ചയായ നാല് ദിവസത്തെ ബാങ്ക് അവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നത് ഉറപ്പുതന്നെ. അതുപോലെ […]

ഓണമാഘോഷിക്കുന്നമലയാളികള്‍ക്ക് എട്ടിന്റെ പണികൊടുത്ത് എ.ടി.എമ്മുകള്‍

ഓണമാഘോഷിക്കുന്നമലയാളികള്‍ക്ക് എട്ടിന്റെ പണികൊടുത്ത് എ.ടി.എമ്മുകള്‍

കണ്ണൂര്‍: ഓണത്തിന് മുന്‍പേ എടിഎമ്മുകളില്‍ നിന്ന് പണം എടുത്തവര്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ പണികിട്ടിയതു തന്നെ. ഇന്നും നാളെയും എടിഎമ്മുകളില്‍ നിന്ന് പണം എടുക്കുന്നവര്‍ വലയും. മിക്ക എടിഎമ്മുകളിലും പണമില്ലാത്ത അവസ്ഥയാണ്. നഗരത്തില്‍ ഏകദേശം 200 എടിഎം കൗണ്ടറുകളുണ്ടെന്നാണ് കണക്ക്, എന്നാല്‍ ഏറ്റവും തിരക്കേറിയ സമയമായിട്ടും പ്രവര്‍ത്തിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. ശമ്പളമെത്തുന്ന സമയമായിട്ടും ബാങ്കുകള്‍ വേണ്ട മുന്‍കരുതലുകളെടുത്തില്ലെന്നാണ് പ്രധാന ആക്ഷേപം. എടിഎമ്മുകളില്‍ പണം നിറയ്ക്കാനായി സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പിച്ചിട്ടുള്ളത്, എല്ലാ എടിഎമ്മുകളിലും പണം ഉറപ്പാക്കാന്‍ ഏജന്‍സികള്‍ക്ക് നര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് […]

സൈബര്‍ ആക്രമണം: രാജ്യത്ത് 2.25 ലക്ഷം എടിഎമ്മുകള്‍ അടയ്ക്കും

സൈബര്‍ ആക്രമണം: രാജ്യത്ത് 2.25 ലക്ഷം എടിഎമ്മുകള്‍ അടയ്ക്കും

മുംബൈ: ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ ആക്രമണത്തിന് ഇന്ത്യയും ഇരയായതോടെ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ മുന്നറിയിപ്പ്. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എല്ലാ എടിഎമ്മുകളും അടിയന്തിരമായി അടച്ചിടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എടിഎമ്മുകളിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ ഇവ തുറക്കാവൂ എന്നും നിര്‍ദേശമുണ്ട്. രാജ്യത്ത് ഏതാണ്ട് 2.25 ലക്ഷം എടിഎമ്മുകള്‍ സുരക്ഷിതമല്ലാത്ത പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ബിഐയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇവ മുഴുവനും അടച്ചിടേണ്ടിവരും. അപ്രതീക്ഷിതമായി ഉണ്ടായ ഈ സൈബര്‍ ആക്രമണം സാധാരണക്കാരും ഇരയാവുകയാണ്. സ്ഥിതി അതീവഗുരുതരമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കംപ്യൂട്ടര്‍ […]

ഉത്തരവ് എസ്ബിഐ തിരുത്തി; മാസം നാല് എടിഎം ഇടപാടുകള്‍ സൗജന്യം

ഉത്തരവ് എസ്ബിഐ തിരുത്തി; മാസം നാല് എടിഎം ഇടപാടുകള്‍ സൗജന്യം

മുംബൈ: സൗജന്യ എടിഎം സേവനം നിര്‍ത്തലാക്കി ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് എസ്ബിഐ പിന്‍വലിച്ചു. സൗജന്യ എടിഎം ഇടപാടുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെയാണിത്. മാസാമാസം നാല് എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ സര്‍ക്കുലര്‍ എസ്ബിഐ പുറത്തിറക്കി. ആദ്യത്തെ നാല് സൗജന്യ ഇടപാടുകള്‍ക്കു ശേഷമുള്ള ഓരോ ഇടപാടിനും 25 രൂപ ഈടാക്കും. എസ്ബിഐയുടെ ‘ബഡി’ ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതായിരുന്നു ഉത്തരവെന്നാണ് എസ്ബിഐ ഇപ്പോള്‍ വിശദീകരിക്കുന്നത്. എസ്ബിഐയുടെ മൊബൈല്‍ വാലറ്റ് ആണ് സ്റ്റേറ്റ് ബാങ്ക് ബഡി. […]

വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി നഗരത്തില്‍ വന്‍ തിരക്ക്

വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി നഗരത്തില്‍ വന്‍ തിരക്ക്

കാഞ്ഞങ്ങാട്: സമ്പല്‍സമൃദ്ധിയുടെ ആഘോഷമായ വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. വിഷുക്കോടി വാങ്ങാനും വിഷുക്കണിയൊരുക്കാനും തലേദിവസമാണ് ജനങ്ങള്‍ നഗരത്തിലേക്കൊഴുകിയത്. പടക്കവിപണിയിലും തിരക്കനുഭവപ്പെട്ടു. വിഷുക്കോടിയെടുക്കാന്‍ വസ്ത്രാലയങ്ങളിലും വ്യാഴാഴ്ച വന്‍തിരക്കായിരുന്നു. വിഷുവിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ജനങ്ങള്‍ നഗരത്തിലേക്കൊഴുകിയത്. മുന്‍കാലങ്ങളില്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വിഷുവിപണി ഉണരാറുണ്ടെങ്കിലും സാമ്പത്തിക മാന്ദ്യവും, നോട്ടുക്ഷാമവും വിഷു വിപണിയെ കാര്യമായി ബാധിച്ചു എ ടി എമ്മുകളിലൊന്നും പണമില്ലാത്തതിനാല്‍ ജനങ്ങള്‍ പരക്കം പായുകയായിരുന്നു. ഇതുകാരണം ബാങ്കുകളില്‍ തിരക്ക് വര്‍ദ്ധിച്ചു. കണിക്കൊന്നയും കണിവെള്ളരിയും ചക്കയും കണിക്കലവും വിപണിയില്‍ കാലെക്കൂട്ടി എത്തിയിരുന്നുവെങ്കിലും വില്‍പന […]

ജില്ലയിലെ പടക്ക വിപണിയില്‍ മരവിപ്പ്; പടക്ക കടകളൊന്നും വേണ്ടത്ര സജീവമല്ല

ജില്ലയിലെ പടക്ക വിപണിയില്‍ മരവിപ്പ്; പടക്ക കടകളൊന്നും വേണ്ടത്ര സജീവമല്ല

കാസര്‍കോട്: കഴിഞ്ഞ വിഷുക്കാലത്തെ അപേക്ഷിച്ച് ഇക്കുറി ജില്ലയിലെ പടക്ക വിപണിയില്‍ മരവിപ്പ്. നഗരങ്ങളിലെ പടക്ക കടകളൊന്നും വേണ്ടത്ര സജീവമല്ല. നോട്ട് നിരോധനത്തെ തുടര്‍ന്ന് പൊതുവെ ഉടലെടുത്ത സാമ്പത്തിക മാന്ദ്യം പൂര്‍ണമായും നീങ്ങാത്തത് മറ്റ് വ്യാപാരങ്ങളെയെന്ന പോലെ പടക്ക കച്ചവടത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. ബാങ്ക് ഇടപാടുകള്‍ കാര്യക്ഷമമല്ല. ജില്ലയില്‍ പല എ ടി എമ്മുകളിലും പണമില്ലെന്ന പരാതികള്‍ നിലനില്‍ക്കുകയാണ്. നിര്‍മാണപ്രവൃത്തികള്‍ അടക്കമുള്ള മേഖലകളില്‍ സ്തംഭനാവസ്ഥ നിലനില്‍ക്കുന്നതും വിഷു വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ പടക്ക […]

200 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാത്രം

200 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാത്രം

ന്യൂഡല്‍ഹി: പുതിയതായി പുറത്തിറക്കുന്ന 200 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാത്രമേ ലഭിക്കുകയുള്ളു എന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനാണ് ഇക്കാര്യം സൂചിപ്പിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ചില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗമാണ് 200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. നോട്ടുകള്‍ ജൂണില്‍ അച്ചടിച്ച് തുടങ്ങും. രാജ്യത്തെ 220,000 എ.ടി.എം മെഷീനുകളില്‍ 200 രൂപ നോട്ടുകളുടെ പ്രോഗ്രാമുകള്‍ സെറ്റ് ചെയ്യുന്നതില്‍ കാലതാമസം വരുമെന്നത് കൊണ്ടാണ് നോട്ടുകള്‍ ബാങ്കുകള്‍ വഴി മാത്രം വിതരണം […]

പോസ്റ്റോഫീസ് അക്കൗണ്ടുകള്‍ക്ക് ‘പണി’ നല്‍കി വാണിജ്യ ബാങ്കുകള്‍

പോസ്റ്റോഫീസ് അക്കൗണ്ടുകള്‍ക്ക് ‘പണി’ നല്‍കി വാണിജ്യ ബാങ്കുകള്‍

ന്യൂഡല്‍ഹി: വാണിജ്യ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ആളുകളുടെ കഴുത്തറത്തു തുടങ്ങിയപ്പോള്‍ പോസ്റ്റോഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ അതിനൊരു പ്രതിവിധി ആകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഒരു രൂപ പോലും സര്‍വീസ് ചാര്‍ജ് ഈടാക്കാത്ത പോസ്റ്റോഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കും എ.ടി.എമ്മിനും ‘പണി’ നല്‍കി വാണിജ്യ ബാങ്കുകള്‍. പോസ്റ്റ് ഓഫീസ് എ.ടി.എമ്മിന് ജനപ്രീതി വര്‍ദ്ധിച്ചതോടെയാണ് പുതിയ ‘പാര’യുമായി ബാങ്കുകള്‍ രംഗത്തെത്തിയിരിക്കുന്നത്. നിശ്ചിത പരിധിയിലധികം ഇടപാടുകള്‍ക്കായി വാണിജ്യ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ തപാല്‍ വകുപ്പിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ അധികമുള്ള ഓരോ ഇടപാടിനും […]