കൊല്ലത്ത് യുവാവിന് നേരെ ഗണേഷ് കുമാര്‍ എംഎല്‍എയുടേയും ഡ്രൈവറുടേയും മര്‍ദ്ദനം

കൊല്ലത്ത് യുവാവിന് നേരെ ഗണേഷ് കുമാര്‍ എംഎല്‍എയുടേയും ഡ്രൈവറുടേയും മര്‍ദ്ദനം

കൊല്ലം : കാറിന് സൈഡ് കെടുത്തില്ലെന്ന കാരണം പറഞ്ഞ് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ(22)നാണ് അമ്മയുടെ മുന്നില്‍ വച്ച് മര്‍ദ്ദനമേറ്റത്. അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം അനന്തകൃഷ്ണന്‍ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ ചികിത്സ തേടി. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് […]

വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യാനെത്തിയ സംഘത്തെ തടഞ്ഞ ഹോംഗാര്‍ഡിനെ തള്ളിയിട്ടു; 3 പേര്‍ക്കെതിരെ കേസ്

വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യാനെത്തിയ സംഘത്തെ തടഞ്ഞ ഹോംഗാര്‍ഡിനെ തള്ളിയിട്ടു; 3 പേര്‍ക്കെതിരെ കേസ്

ഉപ്പള: വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യാനെത്തിയ സംഘത്തെ തടഞ്ഞ ഹോംഗാര്‍ഡിനെ തള്ളിയിട്ടതായി പരാതി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉപ്പള സ്‌കൂള്‍ പരിസരത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡ് മഞ്ചേശ്വരം പോലീസിലെ മണിയെയാണ് സംഘം മൂന്നംഗ സംഘം തള്ളിയിട്ടത്. സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യാന്‍ ബൈക്കിലെത്തിയ യുവാക്കളെ തടഞ്ഞ മണിയെ സംഘം തള്ളിയിടുകയായിരുന്നു. മണിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

പ്രതിരോധ കുത്തിവയ്പിനെത്തിയ നഴ്‌സിനെ മര്‍ദിച്ചവര്‍ അറസ്റ്റില്‍

പ്രതിരോധ കുത്തിവയ്പിനെത്തിയ നഴ്‌സിനെ മര്‍ദിച്ചവര്‍ അറസ്റ്റില്‍

കോഴിക്കോട്: മീസല്‍സ് റുബെല്ല പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എടയൂര്‍ സ്വദേശികളായ മുബഷിര്‍, സഫ്വാന്‍ എന്നിവരെയാണു വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. എടയൂര്‍ പഞ്ചായത്തിലെ അത്തിപ്പറ്റ ജിഎല്‍പി സ്‌കൂളില്‍ കുത്തിവയ്‌പ്പെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ക്കാണ് യുവാക്കളുടെ മര്‍ദനമേറ്റത്. വാക്‌സിനെടുക്കുന്നതിനിടെ ഒരു സംഘം യുവാക്കളെത്തി നഴ്‌സിന്റെ കൈപിടിച്ച് വലിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. പരിക്കേറ്റ എടയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂണിയര്‍ ഹെല്‍ത്ത് നഴ്‌സ് ശ്യാമള കുറ്റിപ്പുറം താലൂക്ക് […]

കാഞ്ഞങ്ങാട് നിത്യാനന്ദ പോളിയില്‍ വീണ്ടും അക്രമം:പന്ത്രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട് നിത്യാനന്ദ പോളിയില്‍ വീണ്ടും അക്രമം:പന്ത്രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നിത്യാനന്ദ പോളിയില്‍ വീണ്ടും അക്രമം. കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥി ബല്ല നെല്ലിക്കാട്ടെ രവീന്ദ്രന്റെ മകന്‍ വി.വി.രാഹുലിനെ ചൊവ്വാഴ്ച കോളേജ് ഗെയിറ്റില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചുവെന്ന പരാതിയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളായ നോബിന്‍ ബാലകൃഷ്ണന്‍, ശ്രീഹരി, വിപിന്‍, ജിഷ്ണു, മറ്റുകണ്ടാലറിയുന്ന എട്ടുപേരുമടക്കം പന്ത്രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

യുവമോർച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റിനു നേരെ ഡിവൈഎഫ്ഐ വധശ്രമം

യുവമോർച്ച പഞ്ചായത്ത് വൈസ്  പ്രസിഡന്റിനു നേരെ ഡിവൈഎഫ്ഐ വധശ്രമം

യുവമോർച്ച ആനാട് പഞ്ചായത്ത് വൈസ്സ് പ്രസിഡന്റ്  ആരോമലിനു നേരെയാണ് ആക്രമണമുണ്ടായത് ഇന്നലെ നെടുമങ്ങാട് പൂവത്തൂരിൽ  ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കവേ എട്ടോളം Dyfi പ്രവർത്തകർ ചേർന്ന്  ആരോമലിനെ മൃഗീയമായി മർദ്ദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ ജനങ്ങൾക്ക് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും  തുടർന്ന് ജനങ്ങൾ കൂട്ടത്തോടെ എത്തിയപ്പോൾ അവർ ഓടി രക്ഷപ്പെടുകയും ചെയ്തു. ശരീരത്തിൽ നിരവധി മുറിവുകളും തലയിൽ  എട്ടോളം സ്റ്റിച്ചുമായി ആരോമലിനെ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. വധശ്രമം ഉണ്ടായിട്ടും പ്രതികൾക്ക്‌ […]

പശുമോഷ്ടാക്കളെന്ന് ആരോപിച്ച് ബംഗാളില്‍ രണ്ട് മുസ്ലിം യുവാക്കളെ ജനം തല്ലിക്കൊന്നു

പശുമോഷ്ടാക്കളെന്ന് ആരോപിച്ച് ബംഗാളില്‍ രണ്ട് മുസ്ലിം യുവാക്കളെ ജനം തല്ലിക്കൊന്നു

കൊല്‍കത്ത: പശ്ചിമ ബംഗാളില്‍ പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ജനം തല്ലിക്കൊന്നു. ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ ധുപ്ഗുരിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആസാം സ്വദേശി ഹാഫിസുല്‍ ഷൈഖ്, പടല്‍ഹാവ സ്വദേശി അന്‍വര്‍ ഹുസൈന്‍ എന്നിവരാണ് മര്‍ദനത്തില്‍ മരിച്ചത്. ഏഴു പശുക്കളുമായി ഇവര്‍ വാഹനത്തില്‍ പോകുന്നതിനിടെ ഗ്രാമവാസികള്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ആള്‍ക്കുട്ടം പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. വാന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. യുവാക്കളെ ചോദ്യം ചെയ്ത ഗ്രമാവാസികള്‍ പശുക്കളെ മോഷ്ടാക്കളെന്ന് ആരോപിച്ചാണ് […]

കരിവെള്ളൂരില്‍ കാട്ടുപന്നി ഇറങ്ങി; നിരവധിപേര്‍ക്ക് പരിക്ക്

കരിവെള്ളൂരില്‍ കാട്ടുപന്നി ഇറങ്ങി; നിരവധിപേര്‍ക്ക് പരിക്ക്

കരിവെള്ളൂര്‍:കരിവെള്ളൂരില്‍ കാട്ടുപന്നി ഇറങ്ങി നിരവധി പേരെ ആക്രമിച്ചു. ഏ വി സ്മാരക ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ മൂന്ന് അദ്ധ്യാപകരെയും മൂന്ന് വിദ്യാര്‍ത്ഥികളെയും കുത്തി പരിക്കേല്‍പ്പിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ പുറമെയുള്ള രണ്ട് പേര്‍ക്കും പരിക്കുപറ്റി. പന്നിയെ ഇതുവരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല .ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ഉണ്ട്.

പയ്യന്നൂരില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

പയ്യന്നൂരില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബി.ജെ.പി-ആര്‍.എസ്.എസ് ഓഫിസുകള്‍ക്കു നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും ചൊവ്വാഴ്ച നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസില്‍ നിന്ന് അറിയിച്ചു. പത്രം, പാല്‍, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.   

ദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ചു

ദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ചു

കോട്ടയം: കോട്ടയത്ത് ദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ചു. ടികെ റോയ്, ഭാര്യ ഡെയ്സി എന്നിവരെയാണ് വെട്ടിപരിക്കേല്‍പ്പിച്ചത്. തിരുവഞ്ചൂരിനടുത്ത് നീറിക്കാടിലാണ് സംഭവം. വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഡെയ്സിയുടെ കാഴ്ച നഷ്ടപെട്ടു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു

മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു

തൊടുപുഴ: പഫ്സ് വാങ്ങാന്‍ പത്തുരൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു. സാരമായി പരുക്കേറ്റ മൂന്നാം ക്ലാസുകാരനെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും കൈയിലും വയറിലുമാണ് പൊള്ളലേറ്റത്. പൊള്ളല്‍ ഗുരുതരമല്ല. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍വാസി സ്ഥലത്ത് എത്തിയപ്പാഴാണ് സംഭവം പുറത്തറിയുന്നത്. പഫ്‌സ് വാങ്ങാന്‍ പൈസ മോഷ്ടിച്ചത് അമ്മ അറിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ ചോദ്യം ചെയ്യവെയാണ് കത്തിച്ച വിറകു കമ്പ്‌കൊണ്ട് പൊള്ളലേല്‍പ്പിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. […]

1 2 3 5