മുന്‍ ഡിവൈഎസ്പിയുടെ കുടുംബത്തെ പോലീസ് മര്‍ദ്ദിച്ചെന്നു പരാതി

മുന്‍ ഡിവൈഎസ്പിയുടെ കുടുംബത്തെ പോലീസ് മര്‍ദ്ദിച്ചെന്നു പരാതി

ആലപ്പുഴ : അയല്‍വാസികളുടെ പരാതിയില്‍ മുന്‍ ഡിവൈഎസ്പിയുടെ ഭാര്യയേയും മകളെയും ചെറുമകളെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയും അവഹേളിക്കുകയും ചെയ്തെന്ന് പരാതി. ചേര്‍ത്തല തെക്ക് കുറുപ്പന്‍കുളങ്ങര പാര്‍വതി നിവാസില്‍ പരേതനായ റിട്ട. ഡിവൈഎസ്പി ദാമോദരന്റെ ഭാര്യ അമ്പിളിയാണ് പരാതി നല്‍കിയിരിക്കുന്നത്. അമ്പിളിയും ചെറുമകള്‍ പാര്‍വതിയും ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അയല്‍വാസികളുടെ പരാതിയില്‍ ഇന്നലെ രാവിലെ അര്‍ത്തുങ്കല്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. പോലീസുകാര്‍ പരാതിക്കാര്‍ക്ക് അനുകൂലമായി സംസാരിച്ചപ്പോള്‍ മുന്‍ ഡിവൈഎസ്പിയുടെ ഭാര്യയാണെന്ന് പറഞ്ഞു. അതോടെ പോലീസുകാര്‍ അവഹേളിച്ചു. […]

വളര്‍ത്തുനായയെ ആക്രമിച്ചത് തടഞ്ഞു; കൗമാരക്കാര്‍ ഉടമസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ചു

വളര്‍ത്തുനായയെ ആക്രമിച്ചത് തടഞ്ഞു; കൗമാരക്കാര്‍ ഉടമസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ചു

ചണ്ഡീഗഡ്: ചണ്ഡീഗഡില്‍ വളര്‍ത്തുനായയെ ആക്രമിച്ചത് തടയാന്‍ ശ്രമിച്ച ഉടമസ്ഥനെ കൗമാരക്കാരായ ആണ്‍കുട്ടികള്‍ കുത്തിപരുക്കേല്‍പ്പിച്ചു. മോനു (19), രാജ് കുമാര്‍ (18) എന്നി ആണ്‍കുട്ടികളാണ് അയല്‍വാസിയെ കുത്തി പരുക്കേല്‍പ്പിച്ചത്. മൂര്‍ച്ചയേറിയ ആയുധവുമായി നായയെ ആക്രമിച്ചത് തടയാന്‍ എത്തിയ ഉടമസ്ഥനായ സൂരജിനെ അതെ ആയുധം ഉപയോഗിച്ച് ആണ്‍കുട്ടികള്‍ കുത്തുകയായിരുന്നു. അയല്‍വാസിയുടെ പരാതി പ്രകാരം പൊലിസ് കേസ് എടുത്തു. ഇയാളെ സെക്ടര്‍ 16 ല്‍ സര്‍ക്കാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ (ജിഎംഎസ്എച്ച്) പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ സുരാജിനെ കുത്തിയിട്ടില്ലെന്നും, പരസ്പരം പിടുത്തമുണ്ടായപ്പോള്‍ ജനലിന്റെ […]

സിറിയന്‍ വിമത മേഖലയില്‍ വ്യോമാക്രമണം ; ഭൂഗര്‍ഭ ആശുപത്രി തകര്‍ന്നു

സിറിയന്‍ വിമത മേഖലയില്‍ വ്യോമാക്രമണം ; ഭൂഗര്‍ഭ ആശുപത്രി തകര്‍ന്നു

ഡമാസ്‌ക്കസ്: സിറിയയിലെ വിമത മേഖലയിലുണ്ടായ വ്യോമാക്രമണം. ആക്രമണത്തില്‍ ഭൂഗര്‍ഭ ആശുപത്രി പൂര്‍ണ്ണമായും തകര്‍ന്നു. മധ്യസിറിയയില്‍ ഹമാ പ്രവിശ്യയില്‍ അറുപത് അടി താഴ്ചയില്‍ നിര്‍മ്മിച്ചിരുന്ന ആശുപത്രിയാണ് വ്യോമാക്രമണത്തില്‍ തകര്‍ന്നത്. ഹമാ പ്രവിശ്യയിലെ ഈ ആശുപത്രി സിറിയയിലെ ഏറ്റവും സുരക്ഷിതമായ ആശുപത്രിയെന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ആക്രമണത്തില്‍ ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രിയില്‍ അഞ്ച് മിസൈലുകളാണ് പതിച്ചത്. ബങ്കറുകള്‍ തകര്‍ക്കാന്‍ കഴിവുള്ള മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ആശുപത്രിയില്‍ നിന്ന് രോഗികളെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു.

പയ്യന്നൂരില്‍ മാരകായുധങ്ങളുമായി വീട് കയറി അക്രമം ; അഞ്ച് പേര്‍ക്ക് പരുക്ക്

പയ്യന്നൂരില്‍ മാരകായുധങ്ങളുമായി വീട് കയറി അക്രമം ; അഞ്ച് പേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍: പയ്യന്നൂരില്‍ മാരകായുധങ്ങളുമായി ഒരു സംഘം വീട്ടില്‍ കയറി നടത്തിയ അക്രമത്തില്‍ സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരുക്ക്. അക്രമ സംഘം സമീപത്തുണ്ടായിരുന്ന കാറും അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി 11 മണിയോടെ പയ്യന്നൂര്‍ പെരുമ്പയിലാണ് സംഭവം നടന്നത്. പരുക്കേറ്റ പെരുമ്പയിലെ എ.സി.ഹൗസിലെ സൈനുല്‍ ആബിദ് (53), മക്കളായ മുഹമ്മദ് താക്കീര്‍ (24), മുഹമ്മദ് യാസിന്‍ (19), ബന്ധുക്കളായ കെ.ഖദീജ (55), എന്‍. ഷര്‍ഫുന്നീസ (30) എന്നിവരെ പയ്യന്നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുമ്പുവടി കൊണ്ട് തലക്ക് അടിയേറ്റ മുഹമ്മദ് […]

ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം

ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം

കോട്ടയം: ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ ആക്രമണം. കോട്ടയം ഏറ്റുമാനൂരില്‍ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം. ഓഫീസിലെ ജനല്‍ ചില്ലുകളും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും തകര്‍ത്തു. അക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഏറ്റുമാനൂരപ്പന്‍ കോളേജില്‍ കഴിഞ്ഞ കുറച്ച് ദിവസമായി എസ്എഫ്ഐ, എബിവിപി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ സെറ്റില്‍ ആക്രമണം നടത്തിയ രണ്ടുപേര്‍ പിടിയില്‍

കുഞ്ചാക്കോ ബോബന്റെ സെറ്റില്‍ ആക്രമണം നടത്തിയ രണ്ടുപേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കൈനകരിയില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമയുടെ ചിത്രീകരണ സെറ്റില്‍ ആക്രമണം നടത്തിയ രണ്ടു പേര്‍ പിടിയിലായി. അഭിലാഷ്, പ്രിന്‍സ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടക്കുമ്പോള്‍ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പടെയുള്ളവര്‍ സെറ്റിലുണ്ടായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന സിനിമയുടെ സെറ്റിലാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. അഞ്ച് അംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കുപ്രസിദ്ധ ഗുണ്ടാ നേതാവ് അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞിരുന്നു. മറ്റു […]

മഹാരാഷ്ട്രയില്‍ അഞ്ച് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു

മഹാരാഷ്ട്രയില്‍ അഞ്ച് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു

ഗഡ്ചിരോളി: മഹാരാഷ്ട്രയില്‍ അഞ്ച് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ കല്ലേദ് ഗ്രാമത്തിന് സമീപത്തെ വനത്തിലാണ് കമാന്‍ഡോകളും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള സി 60 കമാന്‍ഡോകളുടെ സംഘം പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കമാന്‍ഡോകള്‍ പ്രത്യാക്രമണം നടത്തി. ഇതോടെ രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കണ്ണൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ 2 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കൂത്തുപറമ്പ് മാനന്തേരി മുടപ്പത്തൂരിലാണ് സിപിഐഎം പ്രവര്‍ത്തകരായ കൊവ്വല്‍ ഹൗസില്‍ എം. റിജു (32), കെ. അനിരുദ്ധ് (38) എന്നിവര്‍ക്ക് വെട്ടേറ്റത്. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയവരാണ് ഇരുവരെയും വെട്ടിപ്പരുക്കേല്‍പ്പിച്ചത്. തലക്കും കൈകള്‍ക്കും വെട്ടേറ്റ അനിരുദ്ധിനെ തലശേരി ഗവ.ആശുപത്രിയിലും റിജുവിനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എബിവിപി പ്രവര്‍ത്തകന് മാരകപരിക്ക്

എബിവിപി പ്രവര്‍ത്തകന് മാരകപരിക്ക്

കാസര്‍കോട്: എബിവിപി പ്രവര്‍ത്തകനായ ബോവിക്കാനം അമ്മംങ്കോട് സ്വദേശി എ.പി.ജിഷ്ണുപ്രസാദ് (17) നേരെ സ്‌കൂള്‍ കോമ്പൗണ്ടിന് സമീപത്ത് വെച്ച് സിപിഎം ഗുണ്ടാ അക്രമം. കാസര്‍കോട് ഇരിയണ്ണി വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ജിഷ്ണു. ഇന്നലെ വൈകിട്ട് സ്‌കൂള്‍വിട്ട് വരവെയാണ് പാഞ്ഞടുത്ത പത്തോളം വരുന്ന ക്രിമിനല്‍ സംഘം ഇരുമ്പ് കമ്പികള്‍, കേബിള്‍ വയറുകള്‍, വടിക്കഷ്ണങ്ങള്‍ തുടങ്ങിയ മാരകായുധങ്ങളുമായി അക്രമിച്ചത്. മാരകമായി തലയ്ക്കും കഴുത്തിനും മറ്റും പരിക്കേറ്റ ജിഷ്ണു പ്രസാദ് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ദിനില്‍, ഹരി, സനല്‍, […]