രാജ്യത്തെ 99 ശതമാനം രാഷ്ട്രീയക്കാരും കപട വേഷധാരികള്‍; ബാബ രാംദേവ്

രാജ്യത്തെ 99 ശതമാനം രാഷ്ട്രീയക്കാരും കപട വേഷധാരികള്‍; ബാബ രാംദേവ്

ന്യൂഡല്‍ഹി : രാജ്യത്ത് 99 ശതമാനം രാഷ്ട്രീയക്കാരും കള്ളന്മാര്‍ ആണെന്ന് യോഗ ഗുരു ബാബ രാംദേവ്. രാഷ്ട്രീയത്തില്‍ ചേരുന്നതിന് എനിക്ക് യാതൊരു ഉദ്ദേശവുമില്ല. എന്നാല്‍ രാജ്യത്തെ 99 ശതമാനം രാഷ്ട്രീയക്കാരും കള്ളന്മാരാണെന്നും, അവസരം കിട്ടിയാല്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ പുറത്താക്കുന്നതില്‍ ഞാന്‍ ഒരിക്കലും മടി കാണില്ലായെന്നും രാംദേവ് വ്യക്തമാക്കി. കിഷാങ്കദ് ഗുരുകുലത്തിലെ അനുയായികളോടും വിദ്യാര്‍ഥികളോടും സംസാരിക്കുകയായിരുന്നു ബാബ രാംദേവ് . ഗുര്‍മീത് റാം റഹീം സിംഗിനെ പോലെയുള്ള ആള്‍ ആള്‍ദൈവങ്ങള്‍ ഇനിയും രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുമെന്നും, ഒരു സന്യാസി […]

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യക്കാര്‍ തയാറാവണമെന്ന് ബാബ രാംദേവ്

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യക്കാര്‍ തയാറാവണമെന്ന് ബാബ രാംദേവ്

ചൈനയെ സാമ്പത്തികമായി പരാജയപ്പെടുത്തണമെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യക്കാര്‍ തയാറാവണമെന്ന് ബാബ രാംദേവ്. അധിനിവേശ ഭാഷ മാത്രമേ ചൈനയ്ക്കു മനസിലാവൂ. അതിനാല്‍ ഇന്ത്യ ചൈനയെ ആദ്യം സാമ്ബത്തികമായി പരാജയപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതോടെ 2040 എത്തുമ്പോഴേക്കും ഇന്ത്യയ്ക്ക് കൂടുതല്‍ ശക്തി നേടാനാകുമെനന്നും ബാബാ രാംദേവ് വ്യക്തമാക്കി.

പതജ്ഞലി തരംഗമായില്ല: എങ്കിലും സ്ഥാപനം വലിയ വളര്‍ച്ചയിലാണ്

പതജ്ഞലി തരംഗമായില്ല: എങ്കിലും സ്ഥാപനം വലിയ വളര്‍ച്ചയിലാണ്

പതഞ്ജലി ഉല്‍പന്നങ്ങള്‍ വന്‍ തരംഗം ആയിരിക്കും എന്ന് കരുതിയ യോഗ ഗുരു ബാബ രാംദേവിന്റെ കണക്കുകൂട്ടല്‍ പോലെ കാര്യങ്ങള്‍ നടന്നില്ല. എങ്കിലും സ്ഥാപനം വലിയ വളര്‍ച്ചയാണ് നേടിയത്. ഇന്ത്യയിലെ ഏറ്റവു സമ്പന്നരായ 25 പേരില്‍ ഒരാളാണ് യോഗ ഗുരു ബാബ രാംദേവ്. പല ആരോപണങ്ങളും ഈ ഉല്‍പന്നങ്ങളെ ചുറ്റിപറ്റി വന്നു. ഇക്കാരണം കൊണ്ടാകാം രാംദേവ് പുതിയ ബിസിനസ് ആരംഭിക്കുന്നത്. സെക്യൂരിറ്റി ബിസിനസ്സിലേക്കാണ് രാംദേവ് ചുവട് വെച്ചിരിക്കുന്നത്. പരാക്രം സുരക്ഷ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് സംരഭത്തിന് പേരിട്ടിരിക്കുന്നത്. ഇന്ന് […]

നേപ്പാളില്‍ പഞ്ജലി ഉത്പന്നങ്ങള്‍ക്ക് നിരോധനം

നേപ്പാളില്‍ പഞ്ജലി ഉത്പന്നങ്ങള്‍ക്ക് നിരോധനം

കാഠ്മണ്ഡു: നേപ്പാളില്‍ പഞ്്ജലി ഉത്പന്നങ്ങള്‍ക്ക് നിരോധനം. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട ആറു പതഞ്ജലി ആയുര്‍വേദയുടെ ആറ് ഉത്പന്നങ്ങളാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നിരോധിച്ചത്. ദിവ്യ ഗസര്‍ ചൂര്‍ണ, ബഹുചി ചൂര്‍ണ, അംല ചൂര്‍ണ, ത്രിഫല ചൂര്‍ണ, അദിവ്യ ചൂര്‍ണ, അശ്വഗന്ധ എന്നിവയാണ് നിരോധിച്ച ഉത്പന്നങ്ങള്‍. നേപ്പാളിലെ വിവിധ വില്‍പനശാലകളില്‍നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചാണ് ആറ് ഉത്പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ ദിവ്യ ഫാര്‍മസിയില്‍ ഉല്‍പാദിപ്പിച്ചതാണ് ഇവ. ഇവ ഇനി വില്‍ക്കാന്‍ പാടില്ലെന്നും ചികിത്സകര്‍ രോഗികള്‍ക്ക് ഇവ ശുപാര്‍ശ […]

ബാബാ രാംദേവിന്റെ ജീവിതം സിനിമയാകുന്നു

ബാബാ രാംദേവിന്റെ ജീവിതം സിനിമയാകുന്നു

ജീവചരിത്രങ്ങള്‍ സിനിമയാകുന്നബോളിവുഡ് ട്രന്റിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് ബാബാ രാംദേവിന്റെ ജീവിതം സിനിമയാക്കുന്നവാര്‍ത്ത. ബാബാ രാംദേവായി എത്തുന്നത് അജയ് ദേവ്ഗണ്‍ ആണ്. അഭിനവ് ശുകല്‍ ആണ് സംവിധാനം നിര്‍വഹിക്കുന്നത്. എന്നാല്‍ ബാബാ രാംദേവിനെ കുറിച്ചുള്ള ചിത്രം സിനിമയായല്ല നിര്‍മ്മിക്കുന്നത്. ടിവി സീരീസ് ആയാണ് ചിത്രം ഒരുക്കുന്നത്. സ്വാമി ബാബാ രാംദേവ്: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്നാണ് ടിവി സീരിസിന്റെ പേര്. രാംദേവിന്റെ സന്തതസഹചാരി ബാലകൃഷ്ണയുടെ കഥയും സീരീസിലുണ്ടാവും. ബാബാ രാംദേവ് 1965 ഡിസംബര്‍ 25നാണ് ജനിച്ചത്. സ്വാമി ശങ്കര്‍ദേവ് […]

പതഞ്ജലിക്ക് ലഭിച്ചത് 297 കോടിയുടെ ഇളവുകള്‍

പതഞ്ജലിക്ക് ലഭിച്ചത് 297 കോടിയുടെ ഇളവുകള്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ബാബാ രാംദേവിന്റെ പതഞ്ജലിക്ക് ലഭിച്ചത് 297 കോടിയുടെ ഇളവുകള്‍. 2013-15 സാമ്പത്തികവര്‍ഷത്തില്‍ പതഞ്ജലിയുടെ വരുമാനം 1,011 കോടിയില്‍ നിന്ന് 2,087 കോടിയായി ഉയര്‍ന്നതായും റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു. നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ഭൂമി ഏറ്റെടുത്ത വകയിലാണ് 297 കോടിയുടെ ഇളവ് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ രേഖകളുടെ അടിസ്ഥാനത്തിലാണ് റോയിട്ടേഴ്സ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മോദി അധികാരത്തില്‍ വന്നശേഷം രാംദേവിന്റെ കമ്പനിക്ക് അതിവേഗത്തില്‍ അനുമതികള്‍ നല്‍കുന്നുവെന്ന് റിപോര്‍ട്ട് പറയുന്നു. […]

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ബഹുരാഷ്ട്ര കമ്പനികളെ പതജ്ഞലി തുരത്തും; ബാബ രാംദേവ്

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ബഹുരാഷ്ട്ര കമ്പനികളെ പതജ്ഞലി തുരത്തും; ബാബ രാംദേവ്

ഷഹരന്‍പൂര്‍: അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ബഹുരാഷ്ട്ര കമ്പനികളെ തുരത്തുമെന്ന് യോഗഗുരു ബാബരാംദേവ്. ഉപഭോക്തൃ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കും. ആയുര്‍വേദ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന പതജ്ഞ്ജലിയുടെ ഉടമയാണ് യോഗ ഗുരു ബാബ രാംദേവ്. ബഹുരാഷ്ട്ര കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബാബ രാംദേവ് പറഞ്ഞു. ഇന്ത്യയെ ബഹുരാഷ്ട്ര കമ്പനികളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയല്ല ബഹുരാഷ്ട്ര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്, മറിച്ച് രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും ബാബ രാംദേവ് പറഞ്ഞു. കൃഷി മെച്ചപ്പെടുത്താനുളള […]

സൂര്യനമസ്‌കാരവും നമസ്‌കാരവും താരതമ്യം ചെയ്യല്‍: യോഗിക്ക് മുസ്ലിം പ്രാര്‍ഥനയ്ക്ക് താല്‍പര്യമുണ്ടോയെന്ന് അസംഖാന്‍

സൂര്യനമസ്‌കാരവും നമസ്‌കാരവും താരതമ്യം ചെയ്യല്‍: യോഗിക്ക് മുസ്ലിം പ്രാര്‍ഥനയ്ക്ക് താല്‍പര്യമുണ്ടോയെന്ന് അസംഖാന്‍

റാംപൂര്‍: ഇസ്ലാമിക പ്രാര്‍ഥനയായ നമസ്‌കാരം നിര്‍വഹിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ ചോദ്യം. സൂര്യനമസ്‌കാരവും നമസ്‌കാരവും ഒരുപോലെയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അസംഖാന്റെ ചോദ്യം. കഴിഞ്ഞ ബുധനാഴ്ചയാണ് സൂര്യനമസ്‌കാരത്തിലെയും പ്രാണായാമത്തിലെയും ആസനങ്ങള്‍ മുസ്ലിം സഹോദരന്‍മാര്‍ അനുഷ്ഠിക്കുന്ന നമസ്‌കാരത്തിനു തുല്യമാണെന്ന് ആദിത്യനാഥ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ‘യോഗയെക്കാള്‍ ഭോഗ’യില്‍ താല്‍പര്യമുള്ളവര്‍ രണ്ടും ഒരുമിച്ചുകൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുസ്ലിംകളുടെ പ്രാര്‍ഥനയെ സൂര്യനെ വന്ദിക്കുന്നതുമായി താരതമ്യം ചെയ്തതിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് […]

നിസ്‌കാരം തന്നെയാണ് സൂര്യ നമസ്‌കാരവുമെന്ന് യോഗി ആദിത്യനാഥ്

നിസ്‌കാരം തന്നെയാണ് സൂര്യ നമസ്‌കാരവുമെന്ന് യോഗി ആദിത്യനാഥ്

രാജസ്ഥാന്‍: മുസ്ലം സഹോദരങ്ങളുടെ നിസ്‌കാരത്തിന് സമാനം തന്നെയാണ് സൂര്യ നമസ്‌കാരമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗയുമായി ബന്ധപ്പെട്ട് ലക്നൗവില്‍ നടന്ന പരിപാടയില്‍ സംസാരിക്കവെയാണ് യോഗയും നിസ്‌കാരവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നെന്ന് ആദിത്യനാഥ് പറഞ്ഞത്. ബാബാ രാംദേവും ചടങ്ങില്‍ അതിഥിയായിരുന്നു. സൂര്യ നമസ്‌കാരത്തിലെ ആസനങ്ങള്‍, മുദ്രകള്‍, പ്രാണായാമ ക്രിയകള്‍ തുടങ്ങിയവ മുസ്ലിങ്ങളുടെ നിസ്‌കാരത്തിന് സമാനമാണ്. യോഗയില്‍ വിശ്വസിക്കുന്നവര്‍ക്ക് മതത്തിന്റേയോ ജാതിയുടെയോ പേരില്‍ രാജ്യത്തെ വിഭജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 2014ന് മുന്‍പ് യോഗ ദിനം ആചരിക്കുന്നതിനെപ്പറ്റി ആരെങ്കിലും പറഞ്ഞിരുന്നങ്കില്‍ അത് […]