റോഡും പാലവുമില്ല; കാല്‍ നൂറ്റാണ്ടിലേറെയായി ഒറ്റപ്പെട്ട് ബാകിലപദവ്

റോഡും പാലവുമില്ല; കാല്‍ നൂറ്റാണ്ടിലേറെയായി ഒറ്റപ്പെട്ട് ബാകിലപദവ്

ബദിയഡുക്ക: പെര്‍ള ബാകിലപദവു പുഴക്കു പാലം നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ദീര്‍ഘകാലാവശ്യത്തിന് ഇനിയും പരിഹാരമായില്ല. കഴിഞ്ഞ 25 വര്‍ഷമായി നാട്ടുകാര്‍ ഇതിന് വേണ്ടി മുറവിളി തുടരുകയാണ്. പാലമില്ലാത്തത് കൊണ്ട് നാട്ടുകാര്‍ക്ക് പുഴ കടക്കാന്‍ കഴിയുന്നില്ല. ഇതുമൂലം ഈ കൊച്ചു ഗ്രാമം വികസനരംഗത്തു പിന്തള്ളപ്പെടുന്നു. എന്‍മകജെ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് സായകില്‍പ്പെടുന്ന പ്രദേശമാണ് ബാകിലപദവ്. പുഴ കടന്നാല്‍ കര്‍ണ്ണാടകയാണ്. പുഴയില്‍ പാലം നിര്‍മ്മിച്ചാല്‍ 5 കി. മീറ്റര്‍ സഞ്ചരിച്ചാല്‍ മാണിലയില്‍ എത്താം. പക്ഷെ ഇപ്പോള്‍ പാലമില്ലാത്തത് കൊണ്ട് 22 […]

നെല്ലിക്കട്ടയിലെ കവര്‍ച്ചക്ക് പിന്നില്‍ മൂന്നംഗ സംഘം

നെല്ലിക്കട്ടയിലെ കവര്‍ച്ചക്ക് പിന്നില്‍ മൂന്നംഗ സംഘം

ബദിയഡുക്ക: നെല്ലിക്കട്ടയില്‍ വീടിന്റെ ജനല്‍ ഇളക്കി അകത്തുകടന്ന് സ്ത്രീകളേയും കുട്ടികളേയും കത്തി വീശി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിന് പിന്നില്‍ മൂന്നംഗ സംഘമെന്ന് പൊലീസിന് സൂചന ലഭിച്ചു. നേരത്തെ കവര്‍ച്ചാ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ ചിലരെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ചൂരിപ്പള്ളയിലെ പരേതനായ ബീരാന്‍ ഹാജിയുടെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കവര്‍ച്ച നടന്നത്. ബീരാന്‍ ഹാജിയുടെ ഭാര്യ ആമിന (50), മരുമകള്‍ മറിയംബി (24) എന്നിവരേയും രണ്ട് കുട്ടികളേയും കത്തി വീശി ഭീഷണിപ്പെടുത്തിയാണ് ആഭരണങ്ങള്‍ കവര്‍ന്നത്. […]

പ്രതിഷേധങ്ങള്‍ക്കും, വിവാദങ്ങള്‍ക്കും വിട ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് ടെണ്ടറിന് സര്‍ക്കാര്‍ അംഗീകാരം

പ്രതിഷേധങ്ങള്‍ക്കും, വിവാദങ്ങള്‍ക്കും വിട ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് ടെണ്ടറിന് സര്‍ക്കാര്‍ അംഗീകാരം

ബദിയഡുക്ക: പെര്‍ളക്കടുത്ത് ഉക്കിനടുക്കയിലെ നിര്‍ദ്ധിഷ്ട മെഡിക്കല്‍ കോളേജ് ആസ്പത്രി ബ്ലോക്ക് നിര്‍മ്മാണ ടെണ്ടറിന് സര്‍ക്കാര്‍ അംഗീകാരം. 85 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആസ്പത്രി സമുച്ചയത്തിനാണ് അന്തിമ അനുമതി ലഭിച്ചത്. മെഡിക്കല്‍ കോളേജ് കണ്‍സള്‍ട്ടന്റ് സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കിറ്റ്കോ നിര്‍മ്മാണ കരാര്‍ ചെന്നൈ ആസ്ഥാനമായുള്ള ആര്‍.ആര്‍. തുളസി അസോസിയേറ്റ്സിന് ഇന്ന് നല്‍കുമെന്ന് അറിയുന്നു. രണ്ടാഴ്ചക്കുള്ളില്‍ നിര്‍മ്മാണം ആരംഭിക്കുന്ന തരത്തിലാവും വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയെന്ന് വിശ്വസനീയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കരാര്‍ ലഭിച്ച കമ്പനി അധിക സമയം ചോദിച്ചില്ലെങ്കില്‍ […]

പൈക്ക ചൂരി പള്ളത്ത് വീട്ടുകാരെ കത്തികാട്ടി ഭീഷണിപെടുത്തി 10 പവന്‍ കവര്‍ന്നു

പൈക്ക ചൂരി പള്ളത്ത് വീട്ടുകാരെ കത്തികാട്ടി ഭീഷണിപെടുത്തി 10 പവന്‍ കവര്‍ന്നു

ബദിയടുക്ക: പോലീസ് പരിധിയിലെ പൈക്ക ചൂരി പള്ളത്ത് വീട്ടുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. പത്തുപവന്‍ സ്വര്‍ണാഭരണം മോഷണം പോയി. പൈക്കയിലെ പരേതനായ ബീരാന്‍ ഹാജിയുടെ ഭാര്യ ആമിനയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീട്ടില്‍ ആമിനയും മരുമകള്‍ മറിയംബിയും രണ്ടുകുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. അടുക്കളഭാഗത്തെ ജനല്‍ മുറിച്ചുമാറ്റി അകത്ത് കടന്ന മോഷ്ടാവ് സ്ത്രീകളുടെയും കുട്ടികളുടെയും മുഖത്ത് മുളക് പൊടി വിതറുകയും കത്തികത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. ബലപ്രയോഗത്തിനിടെ ആമിനയുടെ കൈക്ക് […]

ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് അവഗണയില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രക്ഷോഭം നാളെ

ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് അവഗണയില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രക്ഷോഭം നാളെ

ബദിയഡുക്ക: ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് നിര്‍മ്മാണം അവഗണയില്‍ പ്രതിഷേധിച്ച് ബി ജെ പി വേരിട്ട പ്രതിഷേധം നാളെ. നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് പരിസരത്ത് തൊഴുത്ത് നിര്‍മ്മിച്ച് കന്നുകാലികളെ കെട്ടി ബിജെപി സമരം നടത്തുന്നു.നാളെ രാവിലെ 9 മണിക്ക് ബി ജെ പി കാസര്‍ക്കോട്- മഞ്‌ജേശ്വരം മണ്ടല കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം. പാര്‍ട്ടിയുടെ സംസ്ഥാന, ജില്ലാ മണ്ടലം നേതാക്കള്‍ പങ്കെടുക്കുമെന്നു സമര സമിതി കണ്‍വീണര്‍ സുധാമ ഗോസാഡ അറിയിച്ചു. നിര്‍മ്മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മെഡിക്കല്‍ കോളേജ് യതാര്‍ഥമായില്ല. […]

ദേശീയപാത നാലുവരിയാക്കല്‍: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാന്‍ കഴിയുമെന്ന് മന്ത്രി ജി.സുധാകരന്‍

ദേശീയപാത നാലുവരിയാക്കല്‍: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാന്‍ കഴിയുമെന്ന് മന്ത്രി ജി.സുധാകരന്‍

കാസര്‍കോട്: ദേശീയ പാത നാലുവരിയാക്കുന്നതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ കാസര്‍കോട് നടത്താന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ദേശീയപാത നാലുവരിയാക്കുന്നതിനായി കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതലുള്ള രണ്ടു റീച്ചുകളിലെ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ടെണ്ടറുകള്‍ക്ക് അനുമതി കാത്തിരിക്കുകയായിരുന്നു. ടെണ്ടറുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി രണ്ടു ദിവസം മുമ്പ്് ലഭിച്ചു. മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെ തീയതി ഒരുമിച്ചുകിട്ടുന്ന ദിവസം സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് നടത്താനാണ് ശ്രമിക്കുന്നത്. ഇരുവരുടെയും സമയം ചോദിച്ചിട്ടുണ്ട്്. ജൂലൈ […]

ബദിയഡുക്കയില്‍ സി.പി.ഐ.എം പ്രചരണ ബോര്‍ഡുകള്‍ക്ക് വ്യാപക കരി ഓയില്‍ പ്രയോഗം

ബദിയഡുക്കയില്‍ സി.പി.ഐ.എം പ്രചരണ ബോര്‍ഡുകള്‍ക്ക് വ്യാപക കരി ഓയില്‍ പ്രയോഗം

ബദിയഡുക്ക : ഡിസംബര്‍ 13, 14 തീയ്യതികളില്‍ ബദിയഡുക്കയില്‍ നടുന്ന സി.പി.ഐ.എം. കുമ്പള ഏരിയാ സമ്മേളന പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചു. ബദിയഡുക്ക ടൗണ്‍, മൂക്കംപാറ, പെരഡാല എന്നീ സ്ഥലങ്ങളില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളുമാണ് കരി ഓയിലൊഴിച്ച് നശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറി കൊണ്ടിരിക്കുകയാണ്. ചില അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ തങ്ങളുടെ പ്രവര്‍ത്തകരെ പ്രകോപിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തികളെന്ന് സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞു.

സമ്പാദ്യത്തിന്റെ ഒരു വിഹിതമെങ്കിലും പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കണം: സായിറാം ഭട്ട്

സമ്പാദ്യത്തിന്റെ ഒരു വിഹിതമെങ്കിലും പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കണം: സായിറാം ഭട്ട്

കാസറഗോഡ്: എല്ലാവരും സമ്പാദ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ തിരക്കിലാണെന്നും നമ്മള്‍ സമ്പാദിക്കുന്നതിന്റെ ഒരു വിഹിതമെങ്കിലും പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ അതു പുണ്യമാണെന്നും നിരവധി അഗതികള്‍ക്ക് ആലംബമായ സാമൂഹിക പ്രവര്‍ത്തകന്‍ സായിറാം ഭട്ട് പറഞ്ഞു. മനുഷ്യന് പലവിധത്തില്‍ എത്രവേണമെങ്കിലും സമ്പാദിക്കാം. രണ്ടുകൈകൊണ്ടു സമ്പാദിക്കുന്നതില്‍ ഒരു കൈ സമ്പാദ്യം മതി ഒരാള്‍ക്ക് ജീവിക്കാന്‍. മറുകൈ സമ്പാദ്യം ദാനധര്‍മ്മങ്ങള്‍ക്ക് ചെലവഴിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ഗാന്ധിജയന്തി വാരാഘോഷ ജില്ലാതല സംഘാടക സമിതിയുടെയും ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍ സംഘടിപ്പിച്ച ആദരണത്തില്‍ പുരസ്‌കാരം […]

റോഡ് ഉപരോധവുമായി ബിജെപി

റോഡ് ഉപരോധവുമായി ബിജെപി

ചെര്‍ക്കള-ബദിയടുക്ക-പെര്‍ള-അടുക്ക സ്ഥല റോഡ് പൂര്‍ണ്ണമായി തകര്‍ന്നിട്ട് മാസങ്ങളായിട്ടും സംസ്ഥാന സര്‍ക്കാരിന്റെ അവഗണനക്കെതിരെ ബിജെപി കാസറകോട് ,മഞ്ചേശ്വരം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 13 മുതല്‍ 19 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന റോഡ് ഉപരോധം സംഘടിപ്പിക്കുവാന്‍ തിരുമാനിച്ചു. റോഡിന്റെ ശോച്ചാവസ്ഥ പരിഹരിക്കാന്‍ ആവശ്യപ്പെട്ടാണ് പ്രതിഷേധ സപ്താഹം . 13ന് രാവിലെ 9.30 ന് ചെര്‍ക്കളയില്‍ ബിജെപി ജില്ല പ്രസിഡന്റ് അഡ്വ: ശ്രീകാന്ത് റോഡ് ഉപരോധം ഉദ്ഘാടനം ചെയ്യും. 14 ന് അടുക്ക സ്ഥലയിലും, 15 ന് പള്ളത്തടുക്ക, […]

23കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതി അറസ്റ്റില്‍

23കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതി അറസ്റ്റില്‍

കൂളിക്കുന്നിലെ 23കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതി ബദിയടുക്ക കാര്‍വാര്‍ ഹൗസിലെ മുനീറി(35)നെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ചൂരിപ്പള്ളത്തെ യുവതിയെ മുനീര്‍ നേരത്തെ വിവാഹം ചെയ്തിരുന്നു. ശാരീരികമായി പീഡിപ്പിക്കുന്നുവെന്നും മുനീറിന് വേറെ യുവതിയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് ഭാര്യ കോടതിയെ സമീപിച്ചിരുന്നു. ആ കേസ് നിലവിലിരിക്കെയാണ് മൂന്നാമതൊരു യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മുനീര്‍ അറസ്റ്റിലാവുന്നത്.