ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി

ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി

അങ്കമാലി: കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് കോടതി വീണ്ടും തള്ളി. ഇത് നാലാം തവണയാണ് അങ്കമാലി മജിസ്‌ട്രേട്ട് കോടതി ദിലീപിന് ജാമ്യം നിഷേധിക്കുന്നത്. നേരത്തെ അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നു ദിലീപ് രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണു ദിലീപ് വീണ്ടും അങ്കമാലി കോടതിയുടെ കനിവു തേടിയെത്തിയത്. കേസ് അന്വേഷണം […]

ജാമ്യമില്ലാതെ തന്നെ ദിലീപ് പുറത്ത് കടക്കും

ജാമ്യമില്ലാതെ തന്നെ ദിലീപ് പുറത്ത് കടക്കും

കൊച്ചി: ഹൈക്കോടതി ജാമ്യം അനുവദിച്ചില്ലെങ്കിലും ദിലീപിന് വീട്ടില്‍ പോകാം. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതിയുടെ അനുമതി. സെപ്തംബര്‍ ആറിന് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ പ്രത്യേകം അനുമതി വേണം എന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന്‍ അങ്കമാലി കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും കോടതി അനുമതി കൊടുക്കുകയായിരുന്നു. അമ്പത് ദിവസത്തിലേറെയായി ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് സ്വന്തം വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ആണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. റിമാന്‍ഡ് കാലാവധി തീരുന്ന ദിവസം തന്നെ ആയിരുന്നു ദിലീപ് ഇത്തരം […]

ദിലീപേട്ടനെ പുറത്തിറക്കാന്‍ കഴിയുമോ മാഡം..? വേണമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്‌തോളൂ; വികാര നിര്‍ഭരയായി കാവ്യ

ദിലീപേട്ടനെ പുറത്തിറക്കാന്‍ കഴിയുമോ മാഡം..? വേണമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്‌തോളൂ; വികാര നിര്‍ഭരയായി കാവ്യ

കൊച്ചി: ദിലീപേട്ടനെ പുറത്തിറക്കാന്‍ കഴിയുമോ മേഡം, വേണമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്‌തോളു…. വികാര നിര്‍ഭരമായിരുന്നു കാവ്യയുടെ വാക്കുകള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ തറവാട്ട് വീട്ടില്‍ വച്ചാണ് കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആറ് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. കൃത്യമായി എഴുതി തയാറാക്കിയ ചോദ്യാവലിയോട് ആദ്യ ഘട്ടത്തില്‍ കാവ്യ പിടിച്ചു നിന്നുവെങ്കിലും താന്‍ പെടുകയാണെന്നു ബോധ്യമായതോടെ കാവ്യ വാവിട്ടു കരഞ്ഞു. വികാര നിര്‍ഭരമായിരുന്നു പിന്നീടുള്ള രംഗങ്ങളെന്നാണ് അന്വേഷണ സംഘത്തില്‍ നിന്നും വ്യക്തമാകുന്നത്. ദിലീപേട്ടനെ […]

ദിലീപിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍

ദിലീപിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍

കൊച്ചി: ദിലീപ് നേരത്തെ നിരവധി നടികള്‍ക്കെതിരെ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്ന് ലിബര്‍ട്ടി ബഷീറിന്റെ വെളിപ്പടുത്തല്‍. ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ഇത് പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നത്. അല്ലെങ്കില്‍ സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കെതിരെ ആക്രമണം നടന്നേനെ. അവരൊക്കെ എന്തൊ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്. ദിലീപിന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കിട്ടിയാല്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരും.ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ‘നിഷാം കേസില്‍ എന്ത് സംഭവിച്ചോ അതേ അവസ്ഥയാണ് ദിലീപിന്റെ കേസിലും നടക്കാന്‍ പോകുന്നത്. […]

ദിലീപിന് ജാമ്യമില്ല

ദിലീപിന് ജാമ്യമില്ല

കൊച്ചി: ദിലീപിന് ജാമ്യമില്ല. പോസിക്യുഷന്‍ വാദങ്ങള്‍ കോടതി അംഗീകരിച്ചു. നേരത്തെ അങ്കമാലി കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപിനെ ഇനി വീണ്ടും ആലുവ ജയിലിലേക്ക് കൊണ്ട് പോകും. വാദത്തിനിടെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് എഴുതിയതെന്ന് പറയുന്ന കത്ത് ഡിജിപി കോടതിയെ വായിച്ച് കേള്‍പ്പിച്ചു. കത്ത് ദിലീപിന് കൈമാറിയിട്ടില്ലെന്ന് അഭിഭാഷകന്‍ കെ.രാംകുമാര്‍ പറഞ്ഞു. എന്നാല്‍ കത്തുലഭിക്കാതെ ബ്ലാക്ക് മെയിലിംഗിനെ കുറിച്ച് ദിലീപ് എങ്ങനെയാണ് പരാതി നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ദിലീപിന് വേണ്ടി മുതിര്‍ന്ന […]

നടന്‍ ദിലീപിന്റെ ജാമ്യഹരജി: വിധി ഇന്ന്

നടന്‍ ദിലീപിന്റെ ജാമ്യഹരജി: വിധി ഇന്ന്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹരജിയില്‍ ഹൈകോടതി തിങ്കളാഴ്ച വിധി പറയും. ഗൂഢാലോചനക്കുറ്റം ചുമത്തി അന്യായമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കൂടുതല്‍ തടങ്കല്‍ ആവശ്യമില്ലാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. വ്യാഴാഴ്ച വാദം കേട്ട ശേഷം സിംഗിള്‍ ബെഞ്ച് ഹരജി വിധി പറയാന്‍ മാറ്റുകയായിരുന്നു. ദിലീപാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. പീഡനരംഗം ചിത്രീകരിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ക്രിമിനല്‍, നിയമ ചരിത്രത്തിലെ ആദ്യസംഭവമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മുദ്രവെച്ച കവറില്‍ […]

നടിയെ ആക്രമിച്ച സംഭവം: പ്രതിയെ സിനിമയിലൂടെ പറയാനൊരുങ്ങി നാദിര്‍ഷ

നടിയെ ആക്രമിച്ച സംഭവം: പ്രതിയെ സിനിമയിലൂടെ പറയാനൊരുങ്ങി നാദിര്‍ഷ

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെള്ളപൂശി സിനിമ നിര്‍മ്മിക്കാന്‍ ശ്രമം. ദിലീപ് സമ്മതം അറിയിച്ചാല്‍ അദ്ദേഹത്തെ തന്നെ നായകനാക്കി സിനിമ നിര്‍മ്മിക്കാനാണ് നീക്കം. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ ചിത്രം സംവിധാനം ചെയ്യും. പ്രമുഖ നിര്‍മ്മാതാവാണ് ഈ നീക്കത്തിന് പിന്നില്‍. പൊതുജനങ്ങള്‍ക്കിടയില്‍ ദിലീപിനുണ്ടായ പഴയ ഇമേജ് തിരിച്ചുപിടിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഈ സിനിമയെന്ന് സൂചന. ആലുവയില്‍ മിമിക്രി കളിച്ചു നടന്ന ഗോപാലകൃഷ്ണനില്‍ നിന്നും സൂപ്പര്‍താര പദവിയിലേക്കുള്ള വളര്‍ച്ചയും പ്രണയവും ദിലീപിന്റെ വീഴ്ചകളും എല്ലാ ചിത്രത്തിന്റെ പ്രമേയമാകും. […]

പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എം.എല്‍.എ എം. വിന്‍സന്റ്

പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എം.എല്‍.എ എം. വിന്‍സന്റ്

തിരുവനന്തപുരം: വീട്ടമ്മയുടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ എം.വിന്‍സന്റ് എം.എല്‍.എ മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ആരോപണമുന്നയിച്ച വീട്ടമ്മ വിഷാദ രോഗത്തിനുള്ള മരുന്ന് കഴിച്ചിരുന്നതായി വിന്‍സന്റെ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.തിങ്കളാഴ്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കും. വീട്ടമ്മയുടെ ലൈംഗികപീഡന പരാതിയില്‍ കോവളം എം.എല്‍.എ എം. വിന്‍സെന്റിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. നെയ്യാര്‌റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എം.എല്‍.എയെ ചോദ്യം ചെയ്യുന്നത്. എം.എല്‍.എ ഹോസ്റ്റലിലെ ഒന്‍പതാം നമ്പര്‍ മുറിയിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയുടെ മൊഴി, സാഹചര്യ തെളിവുകള്‍, […]

നടന്‍ ദിലീപ് മാപ്പര്‍ഹിക്കുന്നില്ല: വൃന്ദ കാരാട്ട്

നടന്‍ ദിലീപ് മാപ്പര്‍ഹിക്കുന്നില്ല: വൃന്ദ കാരാട്ട്

  കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഹൈകോടതി ജാമ്യം നല്‍കില്ലെന്നാണ് കരുതുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇന്ത്യയുടെ ക്രിമിനല്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു പ്രമുഖ നടിയെ പീഡിപ്പിക്കാന്‍ വേണ്ടി മറ്റൊരു നടന്‍ ക്വട്ടേഷന്‍ നല്‍കുന്നത്. അറസ്റ്റിലായ നടന്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ഇക്കാര്യം ഹൈകോടതി മനസിലാക്കുമെന്നാണ് കരുതുന്നതെന്നും വൃന്ദ കാരാട്ട് പറഞ്ഞു. നടന്റെ അറസ്റ്റ് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണം. കേസില്‍ ഉറച്ചുനിന്ന പെണ്‍കുട്ടിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നു. അതുപോലെ പ്രതികളെ […]

നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ മാറ്റിവെച്ചു

നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ മാറ്റിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ മാറ്റിവെച്ചു. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. ഉച്ചക്ക് ഒന്നരക്ക് ശേഷം ഹര്‍ജി പരിഗണക്കെടുത്തപ്പോര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജറനല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കേസ് പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതംഗീകരിച്ചാണ് മാറ്റിവെച്ചത്.അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

1 2 3