ഇത് ബാംഗ്ലൂരില്‍ നിന്ന് ലണ്ടനിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത് ഒരിന്ത്യക്കാരന്‍

ഇത് ബാംഗ്ലൂരില്‍ നിന്ന് ലണ്ടനിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത് ഒരിന്ത്യക്കാരന്‍

ബംഗളൂരു: ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് വിമാനത്തില്‍ പോകാം എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വേണ്ടി വന്നാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ അങ്ങ് ഓട്ടോ പിടിച്ച് ലണ്ടനില്‍ എത്തും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഇന്ത്യന്‍ എഞ്ചിനീയര്‍. നവീന്‍ റബേലി എന്ന യുവ എഞ്ചിനീയര്‍ ആണ് സാഹസികതയും കൌതുകവും ഉണര്‍ത്തുന്ന ഈ യാത്ര നടത്തി വിജയിച്ചിരിക്കുന്നത്. ബിബിസി പോലുള്ള പ്രമുഖ ചാനലുകള്‍ എല്ലാം തന്നെ നവീനിന്റെ ഈ യാത്ര വലിയ വാര്‍ത്തയായി കൊടുത്തിരിക്കുകയാണ്. ബാംഗ്ലൂരില്‍ നിന്ന് തുടങ്ങിയ യാത്ര പൂര്‍ത്തീകരിക്കാന്‍ 7മാസവും […]

ആനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

ആനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

ആനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ബംഗളൂരുവിലെ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ആനകളെ പാര്‍പ്പിച്ചിരിക്കുന്നിടത്തേക്ക് അനധികൃതമായി കടന്നുകയറിയ യുവാക്കളിലൊരാളാണ് സുന്ദര്‍ എന്ന ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൊതുവെ അപകടകാരിയായ ഈ ആനയ്ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ പ്രകോപിതനായ ആന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെട്ടതിനാല്‍ അപകടം ഒഴിവായി. ബംഗളൂരു സ്വദേശിയായ അഭിലാഷാണ് ആനയുടെ കുത്തേറ്റു മരിച്ചത്. പാര്‍ക്ക് അവധിദിനമായതിനാല്‍ അഭിലാഷും സുഹൃത്തുക്കളും പാര്‍ക്ക് സ്ഥിതി ചെയ്യുന്ന […]

വീണ്ടും ദുരഭിമാനക്കൊലപാതകം: മുസ്ലിം യുവതിയെ കുടുംബം ജീവനോടെ കത്തിച്ചു

വീണ്ടും ദുരഭിമാനക്കൊലപാതകം: മുസ്ലിം യുവതിയെ കുടുംബം ജീവനോടെ കത്തിച്ചു

ബെംഗളൂരു: കര്‍ണാടകയെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊലപാതകം. ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് മുസ്ലിം യുവതിയെ കുടുംബം ജീവനോടെ കത്തിച്ചു. ഗര്‍ഭിണിയായിരുന്ന ബാനു ബീഗം എന്ന യുവതിയെ ഒട്ടേറെ തവണ കുത്തിപ്പരുക്കേല്‍പ്പിച്ചതിനു ശേഷമാണ് കത്തിച്ചത്. ബിജാപൂര്‍ ജില്ലയിലെ ഗുണ്ടനാകലയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ബാനുവിന്റെ മാതാവ്, സഹോദരി, സഹോദരന്‍, സഹോദരീ ഭര്‍ത്താവ് എന്നിവരെ അറസ്റ്റു ചെയ്തു. ബാനുവിന്റെ ഒളിവില്‍പോയ രണ്ടു സഹോദരിമാര്‍ക്കു വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നുകാരിയായ ബാനു ബീഗവും സയാബന്ന ഷര്‍നപ്പാ കോന്നൂര്‍ (24) […]

7.5 കോടി രൂപയുമായി സെക്യൂരിറ്റി ജീവനക്കാരായ നാലംഗസംഘം മുങ്ങി

7.5 കോടി രൂപയുമായി സെക്യൂരിറ്റി ജീവനക്കാരായ നാലംഗസംഘം മുങ്ങി

ബെംഗളൂരു:സ്വകാര്യ ബാങ്കിലേക്കുള്ള 7.5 കോടി രൂപയുമായി സെക്യൂരിറ്റി ജീവനക്കാരായ നാലംഗസംഘം മുങ്ങി. ബെംഗളൂരു കോറമംഗലയിലെ ആക്സിസ് ബാങ്ക് ശാഖയിലേക്കുള്ള പണവുമായാണ് സെക്യൂരിറ്റി ജീവനക്കാരായ നാലംഗസംഘം കടന്നുകളഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മൈസൂരുവിലെത്തിയതായി കണ്ടെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. ഗണ്‍മാന്‍ പൂവണ്ണ, ജീവനക്കാരായ പരശുരാം, ഖരി ബസവ, ബസവപ്പ എന്നിവരാണ് പണവുമായി പോയ സംഘത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മംഗളൂരുവിലെ കാഷ് ചെസ്റ്റില്‍ നിന്ന് 7.5 കോടി രൂപ ഇവര്‍ ശേഖരിച്ചിരുന്നുവെങ്കിലും കോറമംഗല ബ്രാഞ്ചില്‍ എത്തിച്ചിരുന്നില്ല. സംഭവം മനസിലായതോടെ പണമെത്തിക്കാന്‍ കാരാര്‍ […]

കോളജുകള്‍ക്ക് റാങ്ക്: കേരള സര്‍വകലാശാല 47-ാം സ്ഥാനത്ത്

കോളജുകള്‍ക്ക് റാങ്ക്: കേരള സര്‍വകലാശാല 47-ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച കലാലയങ്ങളുടെ ദേശീയ റാങ്കിങ് പട്ടിക കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം പുറത്തിറക്കി. ബംഗളൂരു ഐ ഐ.എസ്സിയാണ് (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്) കോമണ്‍ ഓവറോള്‍ റാങ്കിങ്ങില്‍ മുന്നില്‍. മദ്രാസ് ഐ ഐ ടി മികച്ച എന്‍ജിനീയറിങ് കോളജായി തെരഞ്ഞെടുക്കപ്പെട്ടു. കോളജുകളുടെ വിഭാഗത്തില്‍ ഏറ്റവും മുന്നില്‍ ഡല്‍ഹിയിലെ മിറിന്‍ഡ കോളജാണ്. ചെന്നൈ ലയോള കോളജ്, ഡല്‍ഹി ശ്രീറാം കോളജ് ഓഫ് കോമേഴ്‌സ് എന്നിവക്കാണ് തൊട്ടടുത്ത സ്ഥാനം. പൊതുവായ റാങ്കിങ്ങില്‍ കേരള സര്‍വകലാശാല […]