കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്-ജനതാദള്‍ സര്‍ക്കാരിന് സാധ്യതയെന്ന് ആന്റണി

കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്-ജനതാദള്‍ സര്‍ക്കാരിന് സാധ്യതയെന്ന് ആന്റണി

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്, ജനതാദളുമായി ചേര്‍ന്ന് മതേതര സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ബിജെപിയെ മാറ്റി നിര്‍ത്താന്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അതിനു വേണ്ടിയാണ് ഗുലാം നബി ആസാദിനെയും അശോക് ഹെഗ്ലോട്ടിനെയും കര്‍ണാടകയിലേക്ക് അയച്ചതെന്നും ആന്റണി പറഞ്ഞു

കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം, സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കേന്ദ്ര നേതൃത്വം

കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം, സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കേന്ദ്ര നേതൃത്വം

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായകമായ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി. തന്ത്രങ്ങളെല്ലാം പിഴച്ച കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞു. നിലമെച്ചപ്പെടുത്തി ജെഡിഎസ് മൂന്നാമതുണ്ട്. ലീഡ് നില ഇങ്ങനെ: ബിജെപി (113), കോണ്‍ഗ്രസ് (62), ജെഡിഎസ് (44), മറ്റുള്ളവര്‍ (2). കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 50ലധികം സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായത്. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്

വോട്ടെടുപ്പ് അവസാനിക്കെ ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക്

വോട്ടെടുപ്പ് അവസാനിക്കെ ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പിനു ശേഷം ജെ ഡി എസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് തിരിച്ചു. എക്സിറ്റ് പോളുടെ പ്രവചനമനുസരിച്ച് കോണ്‍ഗ്രസിനും ബി ജെ പിക്കും ഒറ്റയ്ക്കു ഭരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ലഭിക്കില്ലെന്നും തൂക്ക് നിയമസഭയാകും രൂപപ്പെടുകയെന്നുമാണ്. അത്തരത്തില്‍ സംഭവിച്ചാല്‍ ജെ ഡി എസാകും നിര്‍ണായകശക്തിയാവുകയെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചന നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയത്. വോട്ടെണ്ണല്‍ ദിനമായ ചൊവ്വാഴ്ച വൈകിട്ടോടെയായിരിക്കും കുമാരസ്വാമി തിരിച്ചുവരിക. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് […]

കര്‍ണാടക തിരഞ്ഞെടുപ്പ്: എക്സിറ്റ് പോള്‍ ഫലങ്ങള്‍ വെറും വിനോദമെന്ന് സിദ്ധരാമയ്യ

കര്‍ണാടക തിരഞ്ഞെടുപ്പ്: എക്സിറ്റ് പോള്‍ ഫലങ്ങള്‍ വെറും വിനോദമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ട് ദിവസത്തേക്ക് മാത്രമുള്ള വിനോദം മാത്രമാണ് എക്സിറ്റ് പോളുകളെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. എക്സിറ്റ്പോളുകളില്‍ ആശങ്കപ്പെടാതെ പ്രവര്‍ത്തകരോട് വിശ്രമിക്കാനും അവധിദിനം ആഘോഷിക്കാനും സിദ്ധരാമയ്യ നിര്‍ദേശിച്ചു. വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ ഞായറാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് എക്സിറ്റ്പോളുകള്‍ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്. നീന്തലറിയാത്ത ആള്‍ പുഴ മുറിച്ചുകടക്കാന്‍ സ്റ്റാറ്റിസ്റ്റിഷ്യനെ ആശ്രയിക്കുന്നതിനു സമാനമാണ് എക്സിറ്റ്പോളുകളെന്നും സിദ്ധരാമയ്യ പരിഹസിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകമാവുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് […]

ഐപിഎല്‍: പഞ്ചാബ് – കൊല്‍ക്കത്തയെയും, ബാംഗ്ലൂര്‍ – ഡല്‍ഹിയെയും നേരിടും

ഐപിഎല്‍: പഞ്ചാബ് – കൊല്‍ക്കത്തയെയും, ബാംഗ്ലൂര്‍ – ഡല്‍ഹിയെയും നേരിടും

ബംഗളൂരു: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. പഞ്ചാബ് വൈകിട്ട് നാലിന് കൊല്‍ക്കത്തയെയും ബാംഗ്ലൂര്‍ രാത്രി എട്ടിന് ഡല്‍ഹിയെയും നേരിടും. കൊല്‍ക്കത്തയ്ക്ക് ഇനിയൊരു തോല്‍വികൂടി നേരിട്ടാല്‍ പ്ലേ ഓഫ് സ്വപ്നം വീണുടയും. ആറ് ജയവും നാല് തോല്‍വിയുമായി 12 പോയിന്റുള്ള പഞ്ചാബിനും പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇന്നത്തെ പോരാട്ടം നിര്‍ണായകമാണ്. മുന്‍നിരതാരങ്ങളുടെ സ്ഥിരതയില്ലായ്മയാണ് കൊല്‍ക്കത്തയുടെ ആശങ്കയ്ക്ക് കാരണം. കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, കരുണ്‍ നായര്‍ എന്നിവര്‍ റണ്‍കണ്ടെത്തിയാല്‍ പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാവും. ഇരുടീമും ഇതിന് […]

മെയ് 17ന് സത്യപ്രതിജ്ഞ ചെയ്യും, വിജയം പ്രവചിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദിയൂരപ്പ

മെയ് 17ന് സത്യപ്രതിജ്ഞ ചെയ്യും, വിജയം പ്രവചിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദിയൂരപ്പ

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് സത്യപ്രതിജ്ഞ തിയതി പ്രഖ്യാപിച്ച് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദിയൂരപ്പ. മെയ് 17ന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശിക്കാരിപ്പുരയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലം പ്രഖ്യാപിക്കുന്ന പതിനഞ്ചാം തിയതി തന്നെ താന്‍ ഡല്‍ഹിയിലേക്ക് പറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റു നേതാക്കളെയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രചരണ സമയത്ത് താന്‍ മൂന്ന് തവണ സംസ്ഥാനമൊട്ടാകെ സന്ദര്‍ശിച്ചിരുന്നു. ബിജെപി വലിയൊരു മാര്‍ജിനില്‍ ജയിക്കുമെന്ന് […]

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: കോണ്‍ഗ്രസ് എം.എല്‍.എ ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: കോണ്‍ഗ്രസ് എം.എല്‍.എ ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവിലെ കെട്ടിടത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍. ആര്‍ആര്‍ നഗര്‍ സ്ഥാനാര്‍ഥിയും എംഎല്‍എയുമായ എം.മുനിരത്നയാണ് അറസ്റ്റിലായത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രാഥമിക അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. അതേസമയം, മന:പൂര്‍വ്വം കുടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്ന് മുനിരത്ന ആരോപിച്ചു. തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് മണ്ഡലത്തിലെ 40,000 വോട്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ കണ്ടെത്തിയ കെട്ടിടത്തില്‍ നിന്നും ഇതിലൊരെണ്ണം ലഭിച്ചതിനാലാണ് […]

‘എന്റെ അമ്മ ഇന്ത്യയ്ക്കു വേണ്ടി ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട്’: രാഹുല്‍ ഗാന്ധി

‘എന്റെ അമ്മ ഇന്ത്യയ്ക്കു വേണ്ടി ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട്’: രാഹുല്‍ ഗാന്ധി

ബംഗളൂരു: അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കണ്ടിട്ടുള്ള ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ ദേശീയത തന്റെ അമ്മ വച്ചുപുലര്‍ത്തുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇറ്റലി ബന്ധത്തിനെതിരായ പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘എന്റെ അമ്മ ഇറ്റാലിയനാണ്. പക്ഷേ അവരുടെ ജീവിത്തിന്റെ ഏറിയ പങ്കും ജീവിച്ചത് ഇന്ത്യയിലാണ്. ഞാന്‍ കണ്ട പലരേക്കാളും ‘ഇന്ത്യനാണ് അവര്‍. ഈ രാജ്യത്തിന് വേണ്ടി ഒരുപാട് സഹിക്കുകയും ത്യജിക്കുകയും ചെയ്തിട്ടുള്ളവരാണ് അവര്‍. […]

കര്‍ണാടക തിരഞ്ഞെടുപ്പ്: മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

കര്‍ണാടക തിരഞ്ഞെടുപ്പ്: മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ബംഗളൂരു: കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രചാരണ പരിപാടികള്‍ ഇന്ന് അവസാനിക്കും. ഈ മാസം 12നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേക്ഷിക്കണമെന്ന് സിദ്ധരാമയ്യ

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേക്ഷിക്കണമെന്ന് സിദ്ധരാമയ്യ

ബംഗളുരു: കര്‍ണാടകത്തിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം അന്വേക്ഷിക്കണമെന്ന് സിദ്ധരാമയ്യ. വിവാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ അന്വേക്ഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നഗരത്തിലെ കെട്ടിടത്തിനുള്ളില്‍ നിന്ന് പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. ഇതിനു പിന്നില്‍ കോണ്‍ഗ്രസ്സ് എംഎല്‍എയാണെന്നും രാജ രാജേശ്വരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്ത് എത്തിയിരുന്നു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കു പുറമെ അഞ്ച് ലാപ്ടോപ്പുകളും ഒരു പ്രിന്ററും ഇവിടെ നിന്ന് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിജെപിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് […]