കള്ളപ്പണം: ജനുവരി ഒന്ന് മുതല്‍ സ്വിറ്റ്‌സര്‍ലന്റ് ഇന്ത്യയുമായി രേഖകള്‍ കൈമാറും

കള്ളപ്പണം: ജനുവരി ഒന്ന് മുതല്‍ സ്വിറ്റ്‌സര്‍ലന്റ് ഇന്ത്യയുമായി രേഖകള്‍ കൈമാറും

ന്യൂഡല്‍ഹി: 2018 ജനുവരി ഒന്നു മുതല്‍ സ്വിറ്റ്‌സര്‍ലന്റില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കും. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിട്ടു. ഇതോടു കൂടി സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ മുഴുവന്‍ വിവരങ്ങളും ‘ഓട്ടോമാറ്റിക് ഷെയറിംഗ് സിസ്റ്റം’ എന്ന പ്രക്രിയ വഴി ഇന്ത്യയ്ക്ക് ലഭ്യമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്‌സസ് (സി.ഡി.ബി.റ്റി) അറിയിച്ചു. ഇന്ത്യയിലെ സ്വിസ് അംബാസിഡര്‍ ആന്‍ഡ്രിയാസ് ബോം സി.ഡി.ബി.റ്റി ചെയര്‍മാന്‍ സുഷീല്‍ ചന്ദ്ര എന്നിവര്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ വച്ചാണ് […]

വിജ്ഞാന വ്യവസായ രംഗത്ത് കേരളം മുന്നേറാന്‍ ഫ്യൂച്ചര്‍ ഉച്ചകോടി

വിജ്ഞാന വ്യവസായ രംഗത്ത് കേരളം മുന്നേറാന്‍ ഫ്യൂച്ചര്‍ ഉച്ചകോടി

തിരുവനന്തപുരം: വിജ്ഞാനവ്യവസായ മേഖലയിലെ നൂതനപ്രവണതകള്‍, അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍, ഡിജിറ്റല്‍ നൂതനാശയങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂലമായ ഹബ് ആയി കേരളത്തെ ഉയര്‍ത്തിക്കാട്ടാനുള്ള വഴികള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പിന്തുണയോടെ ഫ്യൂച്ചര്‍ എന്ന പേരില്‍ നടക്കുന്ന ഉച്ചകോടിക്ക് കൊച്ചി വേദിയാകുന്നു. മാര്‍ച്ച് 22, 23 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിവരസാങ്കേതിക വ്യവസായ മേഖലയിലെ ആഗോള പ്രമുഖരുടെ സാന്നിധ്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളെ മാറ്റിമറിക്കാന്‍ തക്ക അനന്ത സാധ്യതകളാണ് വിവരസാങ്കേതിക വ്യവസായമേഖലയ്ക്കുള്ളത്. ഇതുമായി […]

‘പണപ്പെട്ടി ദുരന്തം’ എന്ന ഒറ്റയാള്‍ നാടകം ശ്രദ്ധേയമായി

‘പണപ്പെട്ടി ദുരന്തം’ എന്ന ഒറ്റയാള്‍ നാടകം ശ്രദ്ധേയമായി

കോഴിക്കോട്: നോട്ട് നിരോധനത്തിന്റെ വാര്‍ഷികദിനത്തില്‍ സിഐടിയു നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍ സര്‍വീസ് സംഘടനകളുടെ ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലായിരുന്നു വെളിച്ചപ്പാടിനെ അവതരിപ്പിച്ച ‘പണപ്പെട്ടി ദുരന്തം’ എന്ന ഒറ്റയാള്‍ നാടകം അരങ്ങേറിയത്. 500ന്റെയും 1000 രൂപയുടെയും നോട്ടുകള്‍ നിരോധിച്ചതിലെ പൊള്ളത്തരങ്ങളും ജനങ്ങളുടെ കഷ്ടപ്പാടുകളും ബാങ്കിന് മുന്നില്‍നിന്ന് ആളുകള്‍ മരിച്ചതിന്റെ ദുരന്തവുമാണ് വെളിച്ചപ്പാട് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. നാടകത്തിലും വെളിച്ചപ്പാട് കാര്‍ക്കിച്ച് തുപ്പുമ്‌ബോള്‍ രാജ്യത്ത് സാമ്ബത്തിക ദുരന്തം വിതച്ച ഭരണകര്‍ത്താക്കളുടെ മുഖത്താണ് ആ തുപ്പല്‍ ചെന്നുവീഴുന്നത്. ദാരിദ്രവും വഞ്ചനയുമായിരുന്നു വെളിച്ചപ്പാടിനെ വിഗ്രഹത്തില്‍ […]

പേടിഎം ഇനി വാലറ്റല്ല, പേയ് മെന്റ് ബാങ്ക്

പേടിഎം ഇനി വാലറ്റല്ല, പേയ് മെന്റ് ബാങ്ക്

മുംബൈ: വായ്പ ഒഴികെയുള്ള ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് പേയ് മെന്റ് ബാങ്ക്. നിലവിലുള്ള പേടിഎം ഉപഭോക്താക്കള്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ പേയ്‌മെന്റ് ബാങ്കിലേക്ക് മാറാം. മൊബൈല്‍ പേയ് മെന്റ് രംഗത്ത് രാജ്യത്ത് വിപ്ലവം സൃഷ്ടിച്ച പേടിഎം ബാങ്കിങ് രംഗത്തേക്ക് പുതിയ ചുവടുവെയ് ക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ അനുമതി പ്രകാരം ബുധനാഴ്ച മുതല്‍ പേടിഎം പേയ് മെന്റ് സര്‍വീസ് ലിമിറ്റഡ് എന്ന പേരില്‍ പണമിടപാട് സേവനങ്ങള്‍ ആരംഭിക്കും. ബാങ്കിങ് രംഗത്തെ പുതിയ സംവിധാനമാണ് പേയ് മെന്റ് ബാങ്കുകള്‍. നിക്ഷേപത്തിലൂന്നിയാണ് […]

തപാല്‍ റുപേ കാര്‍ഡ് ഉപയോഗിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തി

തപാല്‍ റുപേ കാര്‍ഡ് ഉപയോഗിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തി

ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ തപാല്‍ റുപേ കാര്‍ഡ് ഉപയോഗിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തി. ഇതിനു പകരം പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളില്‍ മറ്റു ബാങ്കുകളുടെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് തപാല്‍വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ബാങ്കുകളുടെ കാര്‍ഡുകള്‍ തപാല്‍ എ.ടി.എമ്മില്‍ അഞ്ചില്‍ക്കൂടുതല്‍തവണ ഉപയോഗിച്ചാല്‍ 23 രൂപ സേവനനിരക്കായി ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളില്‍ എത്രതവണ വേണമെങ്കിലും റുപേ കാര്‍ഡുകളുപയോഗിക്കാം,പോസ്റ്റല്‍ റുപേ കാര്‍ഡുകളുപയോഗിച്ച് മറ്റ് ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകളില്‍നിന്നും നേരത്തെ എത്രതവണ വേണമെങ്കിലും സൗജന്യമായി പണം പിന്‍വലിക്കാമായിരുന്നു. ഇത് തുടര്‍ന്നതോടെ […]