ബിനു അനീഷിന് വെറുമൊരു സുഹൃത്തല്ല ‘ജീവന്‍’ തന്നെയാണ്

ബിനു അനീഷിന് വെറുമൊരു സുഹൃത്തല്ല ‘ജീവന്‍’ തന്നെയാണ്

ബന്തടുക്ക: കൂലിപ്പണിക്കാരന്‍ ബിനു തൊഴിലന്വേഷിച്ചു നടക്കുന്ന വേളയിലാണ് ഒരു യാത്രയില്‍ അനീഷിനെ പരിചയപ്പെടുന്നത്. ആ കണ്ടുമുട്ടല്‍ രണ്ടുപേരുടെയും ജീവിതത്തെ തമ്മില്‍ ബന്ധിപ്പിക്കുമെന്നു ഒരിക്കലും അവര്‍ കരുതിയിരുന്നില്ല. പടുപ്പ് സ്വദേശി ബിനു തറപ്പില്‍ എങ്ങനെ കൊല്ലം സ്വദേശി അനീഷിന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്നു അറിയാം.. നാട്ടില്‍ കൂലിപ്പണിയുമായി നടക്കുമ്പോഴും ബിനുവിന്റെ മനസില്‍ രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നവരെ കുറിച്ചുള്ള കഴചകള്‍ മുറിവേല്പിച്ച ഏതോ നിമിഷത്തില്‍ എടുത്ത തീരുമാനമാണിത് ആരോഗ്യവനായ സുഹൃത്തു അനീഷ് ഇടക്കാലത്ത് പ്രവാസിയായി മറിയപ്പോഴും ഇവരുടെ സൗഹൃദം നിലനിന്നിരുന്നു. […]

ഓടുന്ന റിക്ഷയ്ക്ക് മുകളില്‍ മരം പൊട്ടിവീണ് 2 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടുന്ന റിക്ഷയ്ക്ക് മുകളില്‍ മരം പൊട്ടിവീണ് 2 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ബോവിക്കാനം: ഇരിയണ്ണി മഞ്ചക്കല്ലില്‍ ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കൂറ്റന്‍ മരം വീണു. ഓട്ടോ തകര്‍ന്നു. ഡ്രൈവറും യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു. ബന്തടുക്കയില്‍ നിന്ന് കാസര്‍കോട് പോവുകയായിരുന്നു ഓട്ടോ മഞ്ചക്കല്‍ ബസ് സ്റ്റോപ്പിന് സമീപം എത്തിയ പോള്‍ മരം പൊട്ടി വീഴുകയായിരുന്നു. ഇന്നുച്ചയ്ക്ക് ആണ് സംഭവം. ഡ്രൈവര്‍ കാസര്‍കോട്ടെ ഹനീഫ, യാത്രക്കാരന്‍ ബാസിത് എന്നിവരെ പരിക്കുകളോടെ കാസര്‍കോട് ആശു്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെതുടര്‍ന്ന് ബോവിക്കാനം -ഇരിയണ്ണി റോഡില്‍ അരമണിക്കൂര്‍ ഗതാഗതം മുടങ്ങി. പൊട്ടിവീണ വൈദ്യുതി കമ്പിയും അധികൃതര്‍ കുതിച്ചെത്തി പഴയ […]

മലയോരത്തെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ ബന്തടുക്ക ബസാറില്‍ കൊതുകുവളര്‍ത്ത് കേന്ദ്രം

മലയോരത്തെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ ബന്തടുക്ക ബസാറില്‍ കൊതുകുവളര്‍ത്ത് കേന്ദ്രം

ബന്തടുക്ക: മലയോരത്തെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ ബന്തടുക്ക ബസാറില്‍ കൊതുകുവളര്‍ത്ത് കേന്ദ്രം. ഓവുചാലുകളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ചപ്പ് ചവറുകളും നിറഞ്ഞതോടെ മഴ പെയ്യുന്ന സമയത്ത് ബന്തടുക്കയില്‍ വെള്ളക്കെട്ട് ശക്തമായി. പെട്രോള്‍ പമ്പിന് സമീപം ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് താഴെ മഴവെള്ളം മഴയില്ലാത്ത ദിവസങ്ങളിലും മാലിന്യങ്ങളോടെ കെട്ടി നില്‍ക്കുന്നു. ഇത് കൊതുകുകള്‍ മുട്ടയിട്ട് പെരുകാന്‍ സഹായകമാകുന്നു. അഴുക്ക് ചാലുകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞതും വീതിയില്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണം. ഓവുചാല്‍ പലയിടത്തും മൂടിയ നിലയിലാണ്. പെട്രോള്‍ പമ്പ് മുതല്‍ ഏണിയാടി […]

ബന്തടുക്കയിലെ കുറ്റിക്കോല്‍ പഞ്ചായത്ത് ബസ്സ്റ്റാന്റ് കം ഷോപ്പിഗ് കോംപ്ലക്‌സ് സാമൂഹ്യ വിരുദ്ധരുടെ താവളമായി

ബന്തടുക്കയിലെ കുറ്റിക്കോല്‍ പഞ്ചായത്ത് ബസ്സ്റ്റാന്റ് കം ഷോപ്പിഗ് കോംപ്ലക്‌സ് സാമൂഹ്യ വിരുദ്ധരുടെ താവളമായി

ബന്തടുക്ക: മലയോരത്തെ പ്രധാന വ്യാപാര മേഖലയായ ബന്തടുക്കയില്‍ കുറ്റിക്കോല്‍ പഞ്ചായത്ത് ബസ്സ്റ്റാന്റ് കം ഷോപ്പിഗ് കോംപ്ലക്‌സ് സാമൂഹ്യ വിരുദ്ധരുടെ താവളമായി. ബിവറേജ് കോര്‍പറേഷന്റെ വിദേശമദ്യ വില്‍പ്പനശാലയും ഇതേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബസ് സ്റ്റാന്റും പരിസരവും ഷോപ്പിഗ് കോംപ്ലക്‌സിലെ കോണിപടികളും വൈകുന്നേരമായാല്‍ മദ്യപാനികളുടെ പിടിയിലാണ്. ഇവിടെ വ്യാപാരം ചെയ്യുന്നവര്‍ വൈകുന്നേരമായാല്‍ തന്നെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയാണു നിലവിലുള്ളത്. വിദേശമദ്യ ഷോപ്പില്‍ നിന്നും സാധനം വാങ്ങി പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്നും തന്നെ മദ്യം കുടിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. […]

ബന്തടുക്ക ഏണിയാടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓവുചാല്‍ വൃത്തിയാക്കി

ബന്തടുക്ക ഏണിയാടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓവുചാല്‍ വൃത്തിയാക്കി

ബന്തടുക്ക: ബന്തടുക്ക ഏണിയാടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓവുചാല്‍ വൃത്തിയാക്കി. കാടു പിടിച്ച നിലയിലായിരുന്നു ഓവുചാല്‍. കനത്ത മഴ കാരണം വെള്ളം റോഡില്‍ക്കൂടി കുത്തിയൊലിച്ചു പോകുന്നത് ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു.

കനത്തമഴ: മണ്ണിടിഞ്ഞ് റോഡുകള്‍ അപകടഭീഷണിയില്‍

കനത്തമഴ: മണ്ണിടിഞ്ഞ് റോഡുകള്‍ അപകടഭീഷണിയില്‍

ബന്തടുക്ക: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് മാണിമൂലയില്‍ രണ്ട് റോഡുകള്‍ അപകടാവസ്ഥയിലായി. അടുത്തിടെ വീതികൂട്ടി ടാറിങ് നടന്ന ശ്രീമല റോഡില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മാണിമൂല ആലക്കാട്ടടുക്കത്തു നിന്ന് തടിച്ചലുമ്പരയിലേക്കുള്ള ഉന്തത്തടുക്കം കയറ്റത്തിലും മണ്ണിടിഞ്ഞു. ചെങ്കുത്തായ കയറ്റമാണിവിടം. കയറ്റം കുറയ്ക്കുന്നതിന് മണ്ണു നീക്കിയാണ് റോഡ് നിര്‍മിച്ചത്. ഇതിനാല്‍ രണ്ട് ഭാഗങ്ങളിലും രൂപപ്പെട്ട പാര്‍ശ്വഭിത്തിയാണ് ഇടിഞ്ഞത്. ഭിത്തിയില്‍ വിവിധയിടങ്ങളില്‍ വിള്ളല്‍ രൂപപ്പെട്ടു. മുകളിലുള്ള മരങ്ങള്‍ വേരോടെ ഏതുനിമിഷവും കടപുഴകി റോഡിലേക്ക് പതിക്കുമെന്ന നിലയിലാണ്. മലയോരത്തെ തോടുകളിലും സുള്ള്യ പയസ്വിനി […]

കലവറ നിറയ്ക്കല്‍ ഘോഷയാത്ര

കലവറ നിറയ്ക്കല്‍ ഘോഷയാത്ര

മാര്‍ച്ച് 10, 11, 12 തീയ്യതികളിലായി നടക്കുന്ന ബന്തടുക്ക മാണിമൂല പനങ്കുണ്ട് കരിച്ചേരി തറവാട് വയനാട്ടുകുലവന്‍ തെയ്യം കെട്ടിന് തുടക്കം കുറിച്ചു കൊണ്ട് കലവറ നിറയ്ക്കല്‍ ഘോഷയാത്ര സംഘടിപ്പിച്ചു. കാസര്‍കോട്: ബന്തടുക്ക മാണിമൂല പനങ്കുണ്ട് കരിച്ചേരി തറവാട് വയനാട്ടുകുലവന്‍ തെയ്യം കെട്ടിന് തുടക്കം കുറിച്ചു കൊണ്ട് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. ബന്തടുക്ക സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്തു നിന്നും ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. മുത്തുക്കുടകളും വാദ്യമേളങ്ങളുമായി കേരളീയ രീതിയില്‍ വസ്ത്രധാരണം ചെയ്ത സ്ത്രീകള്‍ ഘോഷയാത്രയായി […]