സ്മാര്‍ട്ട് സിറ്റി പദ്ധതി ; ഒമ്പത് പുതിയ നഗരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു

സ്മാര്‍ട്ട് സിറ്റി പദ്ധതി ; ഒമ്പത് പുതിയ നഗരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: ഒന്‍പത് നഗരങ്ങള്‍ കൂടി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഇടംപിടിക്കുന്നു. ഇതോടെ 99 നഗരങ്ങളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഈറോഡ്, ലക്ഷദ്വീപിലെ കവരത്തി, ബിഹാറിലെ ബിഹാര്‍ഷെരീഫ്, അരുണാചല്‍പ്രദേശിലെ ഇറ്റാനഗര്‍, കേന്ദ്രഭരണ പ്രദേശമായ ഡിയുവും സില്‍വാസയും ഉത്തര്‍പ്രദേശിലെ ബറേലി, സഹ്‌റാന്‍പുര്‍, മൊറാദാബാദ് എന്നിവയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന നഗരങ്ങള്‍. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്. ശുചിത്വം, കാര്യക്ഷമമായ ഭരണ നടത്തിപ്പ് തുടങ്ങിയ നിരവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ തിരഞ്ഞെടുക്കുന്നത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് […]

മൂന്നരലക്ഷം രൂപയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വില്‍പ്പനയ്ക്കു വച്ചു

മൂന്നരലക്ഷം രൂപയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വില്‍പ്പനയ്ക്കു വച്ചു

ഡല്‍ഹി:വിപണിയില്‍ വില്‍പ്പനയ്ക്കു വച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. ബിഹാറില്‍നിന്നു ഡല്‍ഹിയിലെത്തിച്ച പെണ്‍കുട്ടിയെ 3.5 ലക്ഷം രൂപയ്ക്കു വില്‍ക്കാനായിരുന്നു ഇടപാടുകാരുടെ ശ്രമം. എന്നാല്‍ പെണ്‍കുട്ടിയെ വാങ്ങാനെന്ന വ്യാജേന ഇടപാടുകാരെ സമീപിച്ച പോലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ഇടപാടുകാരെ പിടികൂടുകയായിരുന്നു. ഒരു വര്‍ഷം മുമ്പ്, വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് ഇടപാടുകാരില്‍ ഒരാള്‍ പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ എത്തിച്ചത്. ഇതിനുശേഷം ഇയാള്‍ പെണ്‍കുട്ടിയെ മാംസവ്യാപാരത്തിലേക്കു നിര്‍ബന്ധിച്ചു തള്ളിവിടുകയായിരുന്നു. ഇതിനുശേഷമാണ് പെണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. വേശ്യാലയ നടത്തിപ്പുകാരെന്ന വ്യാജേനയാണ് പോലീസുകാര്‍ ഇടപാടുകാരെ സമീപിച്ചത്. […]

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വേശ്യാവൃത്തി കുറഞ്ഞെു: കേന്ദ്രമന്ത്രി

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വേശ്യാവൃത്തി കുറഞ്ഞെു: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വേശ്യാവൃത്തി കുറഞ്ഞുവെന്ന് കേന്ദ്രമ നിയമമന്ത്രി. ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സ്ഥലങ്ങളില്‍ പെണ്‍കുട്ടികളെ ഡല്‍ഹിയിലേക്കും മറ്റും ഇടനിലക്കാര്‍ക്കായി പണം നല്‍കി എത്തിച്ചിരുന്നു. നോട്ടുനിരോധനത്തോടെ ഇതിന് തിരിച്ചടി നേരട്ടുവെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് ഒട്ടേറെ നേട്ടങ്ങളുണ്ടായിട്ടുണ്ട്. നോട്ട് നിരോധനത്തിനു ശേഷം മുംബൈയിലെ അധോലോക കൊലപാതകങ്ങള്‍, കശ്മീരില്‍ സുരക്ഷാ സേനക്കു നേരെയുള്ള കല്ലേറും നക്‌സല്‍ അതിക്രമങ്ങളും കുറഞ്ഞതായും മന്ത്രി വ്യക്തമാക്കി.

ഗംഗാനദീതീരത്ത് തിക്കിലും തിരക്കിലും പെട്ട് നാല് മരണം

ഗംഗാനദീതീരത്ത് തിക്കിലും തിരക്കിലും പെട്ട് നാല് മരണം

പട്‌ന: ബിഹാറിലെ ബെഗുസരായി ജില്ലയില്‍ ഗംഗാനദീതീരത്ത് തിക്കിലും തിരക്കിലും പെട്ട് നാല് തീര്‍ഥാടകര്‍ മരിച്ചു. 10ലേറെ പേര്‍ക്ക് പരിക്കേറ്റു. കാര്‍ത്തിക പൂര്‍ണിമയുമായി ബന്ധപ്പെട്ട് പ്രധാന സ്‌നാനഘട്ടമായ സിമരിയയിലാണ് അപകടം. ഇവിടെ പുണ്യസ്‌നാനം നിര്‍വ്വഹിക്കാന്‍ ആയിരക്കണക്കിന് തീര്‍ഥാടകര്‍ ഒരുമിച്ച് തിരക്കു കൂട്ടിയതാണ് അപകടത്തിനടയാക്കിയത്. ബെഗുസരായി പൊലീസ് സൂപ്രണ്ട് മരണം സ്ഥീരീകരിച്ചെങ്കിലും തിക്കും തിരക്കുമുണ്ടായെന്ന വാര്‍ത്ത നിഷേധിച്ചു. മരിച്ചവരെല്ലാം 80 വയസു കഴിഞ്ഞ സ്ത്രീകളാണ്. ഇവര്‍ ആരോഗ്യപരമായി ദുര്‍ബലരായിരുന്നു. സ്‌നാനത്തിനുള്ളവരും കഴിഞ്ഞ് മടങ്ങുന്നവരും ഇടുങ്ങിയ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിനിടയില്‍ കുടുങ്ങി ശ്വാസം […]