പയ്യന്നൂരിലെ ശോഭയാത്രയില്‍ കുഞ്ഞിനെ ആലിലയില്‍ പൊരിവെയിലത്ത കെട്ടിയിട്ട സംഭവം പുറത്തെത്തിച്ച ശ്രീകാന്ത് സംസാരിക്കുന്നു

പയ്യന്നൂരിലെ ശോഭയാത്രയില്‍ കുഞ്ഞിനെ ആലിലയില്‍ പൊരിവെയിലത്ത കെട്ടിയിട്ട സംഭവം പുറത്തെത്തിച്ച ശ്രീകാന്ത് സംസാരിക്കുന്നു

പയ്യന്നൂര്‍ നഗരത്തിലൂടെ കടന്നുപോയ ഘോഷയാത്രയില്‍ ക്രൂശിതനായ ക്രിസ്തുവിനെ പോലെ പൊരിവെയിലത്ത് ആ കുഞ്ഞ് കിടക്കുകയാണ്. കൂറ്റന്‍ ആലിലയ്ക്ക് മുകളില്‍ കിടക്കുന്ന കുഞ്ഞ് പലര്‍ക്കും നയനാനന്ദകരമായ കഴ്ചയായപ്പോള്‍, എനിക്ക് കണ്ടുനില്‍ക്കാനായില്ല… ശ്രീകാന്ത് ഉഷ പ്രഭാകരന്‍ മലയാളം ടുഡേയോട് സംസാരിക്കുന്നു… എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് പയ്യന്നൂര്‍ നഗരത്തിലൂടെ ശോഭയാത്ര കടന്നുപോകുന്നത്. കണ്ണിന് കുളിര്‍മ പകരുന്ന പലതരം വര്‍ണങ്ങളും, വേഷഭൂഷാധികളുമായി ഉണ്ണിക്കണ്ണന്‍മാരും, ഗോപികമാരുമൊക്കെ നിറഞ്ഞറോഡില്‍, പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാന്‍മാത്രം പൊക്കത്തില്‍ വലിയവാനില്‍ കെട്ടിപ്പൊക്കിയ ആലിലയില്‍ ഒരു കുഞ്ഞു […]

വിവാഹിതരാകാന്‍ തീരുമാനിച്ച മലയാളി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വധഭീഷണി

വിവാഹിതരാകാന്‍ തീരുമാനിച്ച മലയാളി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വധഭീഷണി

കോഴിക്കോട്: പ്രണയത്തിനൊടുവില്‍ വിവാഹിതരാകാന്‍ തീരുമാനിച്ച മലയാളി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വധഭീഷണി. സ്ത്രീയില്‍നിന്ന് പുരുഷനായി മാറിയ ആരവ് അപ്പുക്കുട്ടനും പുരുഷനില്‍നിന്ന് സ്ത്രീയായി മാറിയ സുകന്യ കൃഷ്ണയ്ക്കുമാണ് ഫേസ്ബുക്കിലൂടെ വധഭീഷണി വന്നത്. പ്രവാസിയായ ആരവും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ സുകന്യയും വിവാഹിതരാകാന്‍ തീരുമാനിച്ച വിവരം ‘മാധ്യമ’മാണ് പുറത്തുവിട്ടത്. ഇവരുടെ പ്രണയവും വിവാഹവും വിവരിച്ച് ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത സുകന്യ ഷെയര്‍ചെയ്ത് ഫേസ്ബുക്കിലിട്ടതിന് കമന്റായാണ് ആദ്യം വധഭീഷണി വന്നത്. ‘ഇവര്‍ കൊല്ലപ്പെടേണ്ടവരാണ്’ എന്നതായിരുന്നു കമന്റ്. പ്രാഥമിക പരിശോധനയില്‍ സന്ദേശം വന്ന മായങ്ക് എന്ന […]