തേജ് പ്രതാപ് യാദവിന്റെ വിവാഹചടങ്ങ് കഴിഞ്ഞു മടങ്ങവെ വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചു

തേജ് പ്രതാപ് യാദവിന്റെ വിവാഹചടങ്ങ് കഴിഞ്ഞു മടങ്ങവെ വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചു

ബിഹാര്‍ : കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന്റെ മകനും പാര്‍ട്ടി നേതാവ് തേജ് പ്രതാപ് യാദവിന്റെയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകള്‍ ഐശ്വര്യ റായിയുടെയും വിവാഹചടങ്ങില്‍ പങ്കെടുത്ത് മാടങ്ങവെ വാഹനാപകടത്തില്‍പ്പെട്ട് മൂന്ന് ആര്‍ജെഡി നേതാക്കള്‍ അടക്കം നാല് പേര്‍ മരിച്ചു. മുന്‍ മന്ത്രി ഇസ്ലാമുദ്ദീന്‍ ബാഗിയുടെ മകന്‍ ഇക്രാമുദ്ദീന്‍, ആര്‍ജെഡി ജില്ലാ നേതാവ് ഇന്‍തേഖാബ് ആലം, ദിഗല്‍ബാംഗ് സോണല്‍ പ്രസിഡന്റ് പാപ്പുവെന്ന പ്രതാപ് ഖാബര്‍ എന്നിവരാണ് മരിച്ചത്. […]

പിതാവ് പീഡനത്തിനിരയാക്കിയ പതിമൂന്നുകാരി ആത്മഹത്യ ചെയ്തു

പിതാവ് പീഡനത്തിനിരയാക്കിയ പതിമൂന്നുകാരി ആത്മഹത്യ ചെയ്തു

ചമ്പാരന്‍: പിതാവ് പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് മാനസിക നില തകരാറിലായ പതിമൂന്നുകാരി ആത്മഹത്യ ചെയ്തു. സംഭവത്തെ തുടര്‍ന്ന് മുപ്പതുകാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഒരാഴ്ച മുമ്ബ് പഞ്ചായത്ത് യോഗം ചേര്‍ന്നിരുന്നു. ആരോപിതനായ പിതാവിനെ യോഗത്തില്‍ താക്കീത് ചെയ്യുകയുമുണ്ടായി. യോഗത്തിനുശേഷം തിരിച്ചെത്തിയ പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. ഒരു തവണ ഗ്രാമത്തില്‍ […]

ഇന്ത്യയ്‌ക്കെതിരായി മുദ്രാവാക്യം വിളിച്ചു: ബിഹാറില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ഇന്ത്യയ്‌ക്കെതിരായി മുദ്രാവാക്യം വിളിച്ചു: ബിഹാറില്‍ രണ്ടു പേര്‍ അറസ്റ്റില്‍

അരാരിയ: ഇന്ത്യയ്‌ക്കെതിരായി മുദ്രാവാക്യം വിളിച്ചതിന് ബിഹാറില്‍ രണ്ടു പേര്‍ അറസ്റ്റില്‍. സുല്‍ത്താന്‍ ആസ്മി, ഷെഹ്ജാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും പാക്കിസ്ഥാനോട് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ്. വിഡിയോ വൈറലായതോടെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.

ബീഹാറില്‍ സന്ന്യാസിനിമാര്‍ കൂട്ട ബലാത്സംഗത്തിനിരയായി; ആശ്രമ തലവന്‍ ഒളിവില്‍ . .

ബീഹാറില്‍ സന്ന്യാസിനിമാര്‍ കൂട്ട ബലാത്സംഗത്തിനിരയായി; ആശ്രമ തലവന്‍ ഒളിവില്‍ . .

നവാദ: ബീഹാറില്‍ മൂന്നു സന്ന്യാസിനിമാര്‍ കൂട്ട ബലാത്സംഗത്തിനിരയായി. ആശ്രമ തലവനായ തപസ്യാനന്ദും മറ്റു 13 പേരും ചേര്‍ന്നാണ് സന്ന്യാസിനിമാരെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ആശ്രമ തലവന്‍ ഉള്‍പ്പെടെ 13 പേര്‍ ഇപ്പോള്‍ ഒളിവിലാണ്. 2017 ഡിസംബര്‍ നാലിന് ബിഹാറിലെ നവാദ ജില്ലയിലെ സന്ത് കുടിര്‍ ആശ്രമത്തിലാണ് സംഭവം നടന്നതെന്ന് ജില്ലാ എസ്.പി. വികാസ് ബര്‍മന്‍ വെളിപ്പെടുത്തി. അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്താന്‍ കര്‍ശന പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഒരാശ്രമത്തിലെ സന്ന്യാസിനിമാരെ പീഡിപ്പിച്ച പരാതിയില്‍ […]

സംവിധായകനെ കാണിക്കാന്‍ എന്ന വ്യാജേന മോഡലിനെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

സംവിധായകനെ കാണിക്കാന്‍ എന്ന വ്യാജേന മോഡലിനെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

ദില്ലി: മോഡലിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരമായ ദില്ലിയിലെ സരോജിനി നഗറിലാണ് സംഭവം. ബീഹാര്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത ശേഷം മൂന്നംഗ സംഘം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് മോഡല്‍ പോലീസിനോട് പറഞ്ഞത്. ടി വി സീരിയലുകളും സിനിമയും സംവിധാനം ചെയ്യുന്ന ഒരാളെ പരിചയപ്പെടുത്തി അവസരം വാങ്ങിത്തരാം എന്ന് പറഞ്ഞാണത്രെ മൂന്നംഗ സംഘം മോഡലിനെ കെണിയില്‍ പെടുത്തിയത്. 15 – 20 ദിവസത്തെ […]

ബീഹാറില്‍ ബോട്ട് അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

ബീഹാറില്‍ ബോട്ട് അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

പാട്‌ന: ബീഹാറില്‍ ബോട്ട് അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഇന്ന് ഉച്ചയോടെ സമസ്തിപൂരിലെ ബാഗ്മതി നദിയിലായിരുന്നു അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്.30 യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം.അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്.

മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു

മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു

പാറ്റ്‌ന: ഗൗരി ലങ്കേഷ് വധത്തിനു പിന്നാലെ ബിഹാറിലും സമാനമായ ആക്രമണം. ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. ഗുരുതരപരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടു പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. സംഭവത്തിനു ശേഷം പ്രതികള്‍ കടന്നു കളഞ്ഞു.

നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: ബി.ജെ.പി പിന്തുണയോടെ ബീഹാര്‍ മുഖ്യ മന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് സുശീല്‍കുമാര്‍ മോദി ഉപ മുഖ്യ മന്ത്രിയായും സത്യ പ്രതിജ്ഞ ചെയ്തു. ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാറിന് രണ്ടു ദിവസത്തെ സമയമാണ് ഗവര്‍ണര്‍ കേസരി നാഥ് തൃപാഠി അനുവദിച്ചത്. ആറാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്. ബി.ജെ.പിയില്‍ നിന്നും 14 പേര്‍ മന്ത്രിമാരാകുമെന്നാണ് വിവരം. കും. 132 എം.എല്‍.എമാരുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് നിതീഷ്‌കുമാറും സുശീല്‍കുമാറും ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. […]

കക്കൂസ് പണിയാന്‍ കഴിയാത്തവന്‍ ഭാര്യയെ വിറ്റ് കളയണം: മജിസ്‌ട്രേറ്റിന്റെ പരാമര്‍ശം വിവാദത്തില്‍

കക്കൂസ് പണിയാന്‍ കഴിയാത്തവന്‍ ഭാര്യയെ വിറ്റ് കളയണം: മജിസ്‌ട്രേറ്റിന്റെ പരാമര്‍ശം വിവാദത്തില്‍

സ്വന്തം ഭാര്യയെ ഓര്‍ത്തെങ്കിലും കക്കൂസ് പണിയാന്‍ കഴിയാത്തവന്‍ അവരെ വിറ്റു കളയണമെന്ന് ബിഹാറിലെ ഒരു ജില്ലാ മജിസ്‌ട്രേറ്റിന്റെ പരാമര്‍ശം വിവാദത്തില്‍. പൊതു സ്ഥലത്തെ മല മൂത്ര വിസര്‍ജ്ജനത്തിന് അറുതി വരുത്താനുള്ള ബോധവത്കരണത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ ബീഹാര്‍ ഔറംഗാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കന്‍വാള്‍ തനൂജിന്റെ വാക്കുകളാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. കക്കൂസ് പണിത് നല്‍കാന്‍ കാശില്ലെങ്കില്‍ ഭാര്യയെ വിറ്റുകളയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സ്ത്രീകള്‍ക്ക് കക്കൂസ് പോലും പണിത് നല്‍കാത്ത മനോഭാവത്തിലെ സ്ത്രീ വിരുദ്ധത തുറന്നു കാട്ടാനായിരുന്നു ജില്ലാ […]

പതിനായിരം രൂപ സ്ത്രീധനം നല്‍കിയില്ല: വരന്‍ വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചു

പതിനായിരം രൂപ സ്ത്രീധനം നല്‍കിയില്ല: വരന്‍ വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചു

ജാമുയി: പതിനായിരം രൂപ സ്ത്രീധനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വരന്‍ വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചു. ബിഹാറിലെ ജാമുയി ജില്ലയില്‍ ഇന്നലെയാണ് സംഭവം. വരന്റെ കുടുംബം ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപയില്‍ 1.40 ലക്ഷം രൂപയും ആഭരണങ്ങളും വധു കൗസല്യയുടെ കുടുംബത്തിനു സംഘടിപ്പിക്കാനായി. ബാക്കി 10,000 രൂപയ്ക്ക് അവര്‍ സാവകാശം തേടിയിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചുനല്‍കാന്‍ വരനും കൂട്ടരും തയാറായില്ല. തിങ്കളാവ്ച രാത്രിയായിരുന്നു മലയ്പുര്‍ ഗ്രാമത്തിലെ വിധവയായ ഫൂലോ ദേവിയുടെ മകള്‍ കൗസല്യയും നാഗ്പുര്‍ ഗ്രാമത്തിലെ അമാന്‍ ചൗധരിയുമായുള്ള വിവാഹം. […]