ജി.എസ്.ടി: ബൈക്ക് വിപണിയില്‍ മാറ്റം കണ്ടുതുടങ്ങി

ജി.എസ്.ടി: ബൈക്ക് വിപണിയില്‍ മാറ്റം കണ്ടുതുടങ്ങി

ന്യൂഡല്‍ഹി: ജി.എസ്.ടി നിലവില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌പോര്‍ട്‌സ് ബൈക്കുകളുടെ നിര്‍മാണത്തില്‍ പ്രമുഖരായ കെ.ടി.എം ബൈക്കുകളുടെ വില പുതുക്കി നിശ്ചയിച്ചു. ജി.എസ്.ടി നിരക്കുകള്‍ പ്രകാരം 350 സി.സിയില്‍ കൂടുതലുള്ള ബൈക്കുകള്‍ക്ക് വിലയില്‍ വര്‍ധനയുണ്ടാകുമ്പോള്‍ അതില്‍ താഴെയുള്ളവക്ക് വില കുറയും. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.ടി.എമ്മും വില പുതുക്കിയത്. കെ.ടി.എമ്മിന്റെ ജനപ്രിയ മോഡലുകളായ ഡ്യൂക്ക് 200, ഡ്യൂക്ക് 250 എന്നിവയുടെ വിലയിലാണ് കമ്പനി കുറവ് വരുത്തിയിരിക്കുന്നത്. 8600 രൂപയുടെ വരെ കുറവാണ് ഇരു മോഡലുകള്‍ക്കും ഉണ്ടാകുക. എന്നാല്‍ ഡ്യൂക്ക് 390ന്റെ […]

ഹെല്‍മെറ്റും ലൈസന്‍സുമില്ല; യാത്രക്കാരന് തടവും പിഴയും

ഹെല്‍മെറ്റും ലൈസന്‍സുമില്ല; യാത്രക്കാരന് തടവും പിഴയും

കാഞ്ഞങ്ങാട്: ഹെല്‍മെറ്റും ലൈസന്‍സുമില്ലാതിരുന്നതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് തടവും പിഴയും. ഉദുമ നാലാംവാതുക്കാലിലെ ശ്രീജയനെയാണ് ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി (രണ്ട്) തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. 2013 നവംബര്‍ 25 ന് നാലാംവാതുക്കലില്‍ വെച്ച് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പോലീസ് വാഹന പരിശോധനക്കിടയില്‍ പിടികൂടുകയായിരുന്നു. പരിശോധനക്കിടയില്‍ ഹെല്‍മറ്റോ ലൈസന്‍സോ രജിസ്ട്രേഷന്‍ കാര്‍ഡോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകായിരുന്നു. നിയമാനുസൃതമായ രജിസ്ട്രേഷന്‍ ഇല്ലാത്തതിനാല്‍ 2,000 രൂപയും പിഴ അടച്ചില്ലെങ്കില്‍ 7 ദിവസം തടവും ലൈസന്‍സില്ലാത്തതിനാല്‍ 500 രൂപയും തുക […]

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടറോടിച്ചു ബന്ധുവിനെതിരെ കേസ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടറോടിച്ചു ബന്ധുവിനെതിരെ കേസ്

കാസര്‍കോട്: പ്രായ പൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടറോടിച്ചതിന് ബന്ധുവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഉളിയത്തടുക്കയിലെ അബ്ദുര്‍ റഹ് മാനെതിരെയാണ്(39) കേസെടുത്തത്. അബ്ദുര്‍ റഹ് മാന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 14 കെ 6535 നമ്പര്‍ സ്‌കൂട്ടര്‍ ബന്ധുവായ കുട്ടിയോടിക്കുകയായിരുന്നു. ഉളിയത്തടുക്കയില്‍ വെച്ച് ഞാറാഴ്ച രാത്രി 7.30 മണിയോടെ പോലീസ് പിടികൂടുകയായിരുന്നു.

മോഷ്ടിച്ചതാണെന്ന് സംശയിക്കുന്ന ബുള്ളറ്റും ബൈക്കും പോലീസ് പിടികൂടി

മോഷ്ടിച്ചതാണെന്ന് സംശയിക്കുന്ന ബുള്ളറ്റും ബൈക്കും പോലീസ് പിടികൂടി

കാസര്‍കോട്: മോഷ്ടിച്ചതാണെന്ന് സംശയിക്കുന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ബുള്ളറ്റും ബൈക്കും പോലീസ് പിടികൂടി. ശനിയാഴ്ച രാത്രി കാസര്‍കോട് നഗരത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ബുള്ളറ്റും ബൈക്കും പിടികൂടിയത്. വാഹനങ്ങള്‍ ഓടിച്ചവരോട് രേഖകളുമായി സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച ശേഷം വിട്ടയക്കുകയായിരുന്നു. വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നമ്പര്‍ പ്ലേറ്റില്ലാത്ത ബുള്ളറ്റും ബൈക്കും മോഷ്ടിച്ചതാണെന്നതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ഈ വാഹനങ്ങളുമായി ബന്ധപ്പെട്ട ആരും രേഖകളുമായി ഹാജരായതുമില്ല. അന്യസംസ്ഥാനത്തുനിന്നും കടത്തിക്കൊണ്ടുവന്ന ബൈക്കും ബുള്ളറ്റുമാണിതെന്ന് സംശയിക്കുന്നു.

ബുള്ളറ്റാണ്‌ അത് സൂക്ഷിക്കണം

ബുള്ളറ്റാണ്‌ അത് സൂക്ഷിക്കണം

ഒരു കാലത്തു വളരെ അപൂര്‍വ്വമായ വാഹനമായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍. ഇന്നതു നിരത്തുകളിലെ നിത്യസാന്നിധ്യമാണ് . അത്രയേറെ ജനപ്രിയ മോഡലായി മാറി. എന്‍ഫീല്‍ഡ് ബൈക്കുകളുടെ പരിപാലനവും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിരവധിയാണ്. തുരുമ്പ് തണ്ടര്‍ബേഡ് 350, ക്ലാസിക് 350 മോഡലുകളില്‍ സാധ്യത കൂടുതലായി കാണാറുണ്ട്. മഴക്കാലത്തിനു മുന്‍പ് വാഹനത്തിനു വീല്‍ ഉള്‍െപ്പടെയുള്ള ഭാഗങ്ങളില്‍ വാക്‌സ് കോട്ടിങ് നല്‍കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. ടെഫ്‌ളോണ്‍ കോട്ടിങ് നല്‍കിയാലും മതി. സൈലന്‍സര്‍ ഫോര്‍ സ്‌ട്രോക് സൈലന്‍സര്‍ ആണ് എന്‍ഫീല്‍ഡ് ബൈക്കുകളില്‍ […]

ബി.ജെ.പി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ച നിലയില്‍

ബി.ജെ.പി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ച നിലയില്‍

ഹൊസങ്കടി: ഹൊസങ്കടി ബെജ്ജയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ച നിലയില്‍ കണ്ടെത്തി. ബെജ്ജയിലെ ഹരിപ്രസാദിന്റെ പള്‍സര്‍ ബൈക്കാണ് കത്തിച്ചത്. ബൈക്ക് വീട്ടിലേക്ക് കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍ റോഡരികിലാണ് പാര്‍ക്ക് ചെയ്യാറുള്ളത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ബൈക്കിന് തീപിടിച്ച് പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. പൊലീസ്അന്വേഷിക്കുന്നു

സിനിമാ സ്‌റ്റൈലില്‍ കടന്നുകളഞ്ഞ നിരവധി കേസികളിലെ പ്രതിയെ പോലീസും യുവാക്കളും ചേര്‍ന്ന് കീഴടക്കി

സിനിമാ സ്‌റ്റൈലില്‍ കടന്നുകളഞ്ഞ നിരവധി കേസികളിലെ പ്രതിയെ പോലീസും യുവാക്കളും ചേര്‍ന്ന് കീഴടക്കി

ആദൂര്‍:വാഹനപരിശോധന നടത്തുകയായിരുന്ന പോലീസിനെ വെട്ടിച്ച് ബൈക്കില്‍ സിനിമാ സ്‌റ്റൈലില്‍ കടന്നുകളഞ്ഞ നിരവധി കേസികളില്‍ പ്രതിയായ യുവാവിനെ പോലീസും സമീപത്തുണ്ടായിരുന്ന യുവാക്കളും ചേര്‍ന്ന് കീഴടക്കി. പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മൂന്നു യുവാക്കളെ കയ്യിലുണ്ടായിരുന്ന ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു ഇതില്‍ ഒരു യുവാവിന്റെ നില ഗുരുതരമാണ്. പള്ളിക്കര ബിലാല്‍ നഗരിലെ അഹമ്മദ് കബീര്‍ എന്ന ലാലാ കബീര്‍(31)ആണ് അറസ്റ്റിലായത്. ആദൂര്‍ പതിനേഴാം മൈലില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ബേക്കലില്‍ വാറണ്ട് കേസിലടക്കം നിരവധി കേസില്‍ പ്രതിയായ കബീര്‍ സുള്ള്യയില്‍ നിന്നും […]

ഉദുമയില്‍ മീന്‍ ലോറി ബൈക്കിലിടിച്ച് 2 യാത്രക്കാര്‍ക്ക് ഗുരുതരം

ഉദുമയില്‍ മീന്‍ ലോറി ബൈക്കിലിടിച്ച് 2 യാത്രക്കാര്‍ക്ക് ഗുരുതരം

ഉദുമ: ഉദുമയില്‍ മീന്‍ ലോറി ബൈക്കിലിടിച്ച് 2 ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതരം.കാസര്‍ഗോഡ് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന മീന്‍ ലോറി ഉദുമ ടൗണില്‍ വെച്ച് ബൈക്ക് യാത്രക്കാരെ ഇടിക്കുകയായിരുന്നു. മുക്കുന്നത്ത് സ്വദേശി ബാലന്‍,അരമങ്ങാനം സ്വദേശി രാമേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബാലനെ അമിതമായ രക്ത സ്രാവത്തെ തുടര്‍ന്ന് മംഗളൂരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.രാമേന്ദ്രന്‍ അരമങ്ങാനം നിസാര പരിക്കുകളോടെ കാസര്‍ഗോഡ് ആശുപത്രിയില്‍ ചിത്സയിലാണ്.

ചൂരി വധം: കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തെ മര്‍ദനം; പ്രതികളെ റിമാന്‍ഡ് ചെയ്തു

ചൂരി വധം: കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തെ മര്‍ദനം; പ്രതികളെ റിമാന്‍ഡ് ചെയ്തു

കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയുടെ(30) കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തുവെച്ചുണ്ടായ മര്‍ദ്ദനമാണെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. മര്‍ദ്ദനത്തില്‍ പ്രതികളില്‍ ഒരാളുടെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞതായും പറയുന്നു. ഇതിന് പ്രതികാരം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ മദ്യലഹരിയില്‍ ബൈക്കില്‍ പഴയ ചൂരിയില്‍ എത്തിയത്. മദ്യപിച്ചുകഴിഞ്ഞാല്‍ കടുത്ത വര്‍ഗ്ഗീയ ചിന്താഗതിയുള്ള അജീഷാണ് പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കയറി റിയാസിനെ നെഞ്ചിനും കഴുത്തിനും വെട്ടികൊലപ്പെടുത്തിയത്. അതേസമയം കേസിലെ പ്രതികളായ […]

ചുരി കൊലപാതകം: ജില്ലയില്‍ രാത്രി ബൈക്ക് യാത്ര നിരോധനം

ചുരി കൊലപാതകം: ജില്ലയില്‍ രാത്രി ബൈക്ക് യാത്ര നിരോധനം

കാസര്‍കോട്: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലും ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലും രാത്രി ബൈക്ക് യാത്ര നിരോധിച്ചതായി ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കാസര്‍കോട്ടെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നടപടി. ഇന്ന് മുതല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെയാണ് ബൈക്കുയാത്ര നിരോധിച്ചത്. രാത്രി 10 മണി മുതല്‍ രാവിലെ ആറുമണി വരെയാണ് മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്യുന്നത് നിരോധിച്ചത്. നിരോധനം അവഗണിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് അറിയിച്ചു. ബൈക്കുകളില്‍ എത്തി അക്രമം നടത്തുന്നതായി പോലീസിന് […]