കാസര്‍കോട് പക്ഷിഭൂപടം ഒരുങ്ങുന്നു; ഉദ്ഘാടനം നാളെ

കാസര്‍കോട് പക്ഷിഭൂപടം ഒരുങ്ങുന്നു; ഉദ്ഘാടനം നാളെ

കാസര്‍കോട്: പാശ്ചാത്യരാജ്യങ്ങളില്‍ മാത്രം നിര്‍മ്മിച്ച പക്ഷിഭൂപടം ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കുന്ന കേരളത്തില്‍ കാസര്‍കോടും പക്ഷിഭൂപട പ്രവര്‍ത്തനം ആരംഭിച്ചു. പക്ഷിഭൂപട നിര്‍മ്മാണം രണ്ടുഘട്ടങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 187 വിദ്യാര്‍ഥികള്‍, അധ്യാപകര്‍, യുവജനങ്ങള്‍, പക്ഷി നിരീക്ഷകര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജനപങ്കാളിത്തത്തോടെയാണ് നിര്‍വഹിക്കുന്നത്. ആദ്യ സര്‍വെ സെപ്തംബര്‍ വരെയും വേനല്‍ക്കാല പൂര്‍ത്തികരണ സര്‍വെ മാര്‍ച്ച് അവസാനത്തോടെയും നടക്കും. വന്യജീവി പരിപാലനത്തില്‍ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന സര്‍വെ പക്ഷികളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനുതകുന്നതാകും. ജില്ലാതല പക്ഷിഭൂപട നിര്‍മ്മാണം പക്ഷി സര്‍വേയോടെ ആരംഭിക്കും. നാളെ രാവിലെ […]