പ്രധാനമന്ത്രി കേദാര്‍നാഥില്‍, നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു

പ്രധാനമന്ത്രി കേദാര്‍നാഥില്‍, നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു

കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തി. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോദി കേദാര്‍നാഥില്‍ എത്തുന്നത്. കഴിഞ്ഞ മേയ് മൂന്നിനും മോദി കേദാര്‍നാഥില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. രാജ്യത്തെ 125 കോടി ജനങ്ങള്‍ക്ക് വേണ്ടി താന്‍ പ്രവര്‍ത്തിക്കണമെന്ന് പരമശിവന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു. വിശ്വാസപരമായി ഇത് വലിയ ഉപാസനയാണ്. 2022ല്‍ വികസന ഇന്ത്യ എന്ന സ്വപ്നം കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും മോദി പറഞ്ഞു. ഉത്തരാഖണ്ഡിലെ പ്രശസ്തമായ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം […]

ന്യൂനപക്ഷങ്ങള്ക്ക് ഏറ്റവും സുരക്ഷിതമായ നാടാണ് ഇന്ത്യ: കണ്ണന്താനം

ന്യൂനപക്ഷങ്ങള്ക്ക് ഏറ്റവും സുരക്ഷിതമായ നാടാണ് ഇന്ത്യ: കണ്ണന്താനം

പത്തനംതിട്ട: ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ നാടാണ് ഇന്ത്യയെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ജന രക്ഷായാത്രയുടെ പത്തനംതിട്ടയിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന നാടാണിത്. മോദി അധികാരത്തില്‍ വന്നാല്‍ ക്രിസ്ത്യന്‍ മുസ്ളീം പള്ളികള്‍ ആക്രമിക്കപ്പെടുമെന്നായിരുന്നു പ്രചാരണം. മൂന്നര വര്‍ഷമായിട്ടും ഇന്ത്യയില്‍ ഒരുപള്ളികള്‍ക്കു നേരെപോലും ഒരു അക്രമവും നടന്നില്ല. രാജ്യം കണ്ട ഏറ്റവും നശിച്ച ഭരണമാണ് കേരളത്തിലേത്. കൊലപാതകങ്ങള്‍ നടത്തി സി പി എം നാടിനു പേരുദോഷമുണ്ടാക്കി. കൊലപാതക രാഷ്ട്രീയം […]

തലകൊയ്താലും തലകുനിക്കില്ല’:സ്മൃതിഇറാനി

തലകൊയ്താലും തലകുനിക്കില്ല’:സ്മൃതിഇറാനി

പത്തനംതിട്ട: സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരുടെ തലകൊയ്താലും തലകുനിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജനരക്ഷായാത്രയുടെ പത്തനംതിട്ട ജില്ലയിലെ പ്രയാണം ഇലന്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. അക്രമത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാമെന്ന് സിപിഎം കരുതേണ്ട. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ഒറ്റയ്ക്കല്ല. സിപിഎം അക്രമത്തെ നേരിടാന്‍ രാഷ്ട്രം ഒറ്റക്കെട്ടായി അവര്‍ക്കൊപ്പമുണ്ട്. മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരായി ബിജെപി മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവയ്ക്കില്ല. ബലിദാനികളുടെ കുടുംബങ്ങള്‍ക്ക് നീതിലഭിക്കും വരെ പ്രക്ഷോഭം തുടരും. ദൈവത്തിന്റെ സ്വന്തംനാട് എന്നറിയപ്പെടുന്ന കേരളത്തില്‍ അമ്മമാര്‍വരെ കൊലചെയ്യപ്പെടുമ്പോള്‍ എങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കും. […]

സര്‍ക്കാര്‍ സഹായങ്ങള്‍ സിപിഎം ഓഫീസുകള്‍ വഴി വിതരണം ചെയ്യുന്നു: കുമ്മനം

സര്‍ക്കാര്‍ സഹായങ്ങള്‍ സിപിഎം ഓഫീസുകള്‍ വഴി വിതരണം ചെയ്യുന്നു: കുമ്മനം

ചെങ്ങന്നൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഗുണഭോക്തൃ പദ്ധതികള്‍ നല്‍കുന്നത് സിപിഎം ഓഫീസുകള്‍ വഴിയാണെന്നും സര്‍ക്കാര്‍ സഹായങ്ങള്‍ സിപിഎം നേതാക്കള്‍ പറയുന്നതു പോലെയാണ് നല്‍കപ്പെടുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് കിട്ടാതെ വരികയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തട്ടിയെടുക്കുകയുമാണെന്നും കുമ്മനം പറഞ്ഞു. ജനരക്ഷായാത്രയ്ക്ക് ചെങ്ങന്നൂരില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ഒരുപോലെ ജീവിക്കാനുള്ള അവകാശത്തെയാണ് സിപിഎം ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കുമ്മനം പറഞ്ഞു. രാഷ്ട്രീയമോ ജാതിയോ നോക്കിയാവരുത് സര്‍ക്കാര്‍ […]

വേങ്ങരയില്‍ വോട്ടെടുപ്പ് തുടങ്ങി

വേങ്ങരയില്‍ വോട്ടെടുപ്പ് തുടങ്ങി

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ പോളിംഗ് മന്ദഗതിയില്‍. ആദ്യ മണിക്കൂറില്‍ അഞ്ചു ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. 87,750 പുരുഷന്‍മാരും 82,259 സ്ത്രീകളും ഉള്‍പ്പെടെ 1,70,009 വോട്ടര്‍മാരുണ്ട്. 90 സ്ഥലങ്ങളിലായി 148 പോളിംഗ് സ്റ്റേഷനുകള്‍ മണ്ഡലത്തില്‍ സജ്ജീകരിച്ചു. വോട്ടിംഗ് സുഗമമാക്കാന്‍ 1000ത്തോളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. വി.വി പാറ്റ് സംവിധാനം ഉപയോഗിച്ചുളള സംസ്ഥാനത്തെ ആദ്യതിരഞ്ഞെടുപ്പാണിത്. സ്ഥാനാര്‍ത്ഥിയുടെ പേര്, ചിഹ്നം. ക്രമനമ്പര്‍ എന്നിവ ഏഴ് സെക്കന്‍ഡ് നേരം […]

കണ്ണൂര്‍ ബിജെപി ഓഫീസില്‍ പോലീസ് റെയ്ഡ്

കണ്ണൂര്‍ ബിജെപി ഓഫീസില്‍ പോലീസ് റെയ്ഡ്

കണ്ണൂര്‍: കണ്ണൂര്‍ ബിജെപി ഓഫീസില്‍ പോലീസ് റെയ്ഡ്. പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഓഫീസ് പരിസരത്ത് നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഒരു എസ് കത്തി, രണ്ട് വാളുകള്‍, പൈപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. പരിശോധന തുടരുകയാണ്.

കണ്ണൂരില്‍ സി.പി.ഐ.എം പ്രകടനത്തിന് നേരെയുണ്ടായ ബോംബേറ്: പൊലീസുകാരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു

കണ്ണൂരില്‍ സി.പി.ഐ.എം പ്രകടനത്തിന് നേരെയുണ്ടായ ബോംബേറ്: പൊലീസുകാരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു

പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അശോകന്‍, മോഹനന്‍, ഭാസ്‌കരന്‍, ചന്ദ്രന്‍, ബാലന്‍ എന്നിവര്‍ക്കും പാനൂര്‍ സിഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കുമാണ് പരിക്കേറ്റത് കണ്ണൂര്‍: പാനൂരില്‍ സി.പി.ഐ.എം പ്രകടനത്തിന് നേരെയുണ്ടായ ബോംബേറില്‍ പൊലീസുകാരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അശോകന്‍, മോഹനന്‍, ഭാസ്‌കരന്‍, ചന്ദ്രന്‍, ബാലന്‍ എന്നിവര്‍ക്കും പാനൂര്‍ സിഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം കൈവേലിക്കലിലായിരുന്നു സംഭവം. ഇതിന് പിന്നാലെ കടമ്പൂരില്‍ രാജീവ് ഗാന്ധി കള്‍ചറല്‍ സെന്ററിന് നേരെയും ആക്രമണമുണ്ടായി. […]

മലബാര്‍ ലഹള: കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് കുമ്മനം രാജശേഖരന്‍

മലബാര്‍ ലഹള: കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് കുമ്മനം രാജശേഖരന്‍

എടപ്പാള്‍: മലബാര്‍ ലഹള എന്നറിയപ്പെടുന്ന 1921 ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തേയും അവഹേളിക്കുന്നതാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമായിരുന്നു അതെങ്കില്‍ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്തതുമെന്ന് വ്യക്തമാക്കണം. അന്നത്തെ അവസ്ഥയെ മഹാകവി കുമാരനാശാന്‍ ദുരവസ്ഥയിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം. ഇതിന്റെ പേരില്‍ […]

സി.പി.എമ്മിന്റെ അക്രമ സ്വഭാവത്തെ ഭയക്കുന്നില്ല: അമിത്ഷാ

സി.പി.എമ്മിന്റെ അക്രമ സ്വഭാവത്തെ ഭയക്കുന്നില്ല: അമിത്ഷാ

ന്യൂഡല്‍ഹി: സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. കേരളത്തില്‍ സിപിഎം അധികാരത്തിലെത്തിയശേഷം 120 ഓളം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് ഡല്‍ഹിയില്‍ സിപിഎം കേന്ദ്ര ഓഫീസിലേക്കുള്ള ജനരക്ഷാ യാത്രയില്‍ അമിത്ഷാ പറഞ്ഞു. ഒരു വെടിയുണ്ട ഉപയോഗിച്ച് ജീവന്‍ എടുക്കാന്‍ കഴിയും. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകരുടെ ശരീരങ്ങള്‍ വെട്ടിനുറുക്കുകയാണ് ഉണ്ടായത്. ഇത്തരത്തിലുള്ള, സിപിഎമ്മിന്റെ അക്രമ സ്വഭാവത്തെ ബിജെപി ഭയപ്പെടുന്നില്ലെന്നും അമിത്ഷാ പറഞ്ഞു.

മാറാട് കേസ്: പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് എം ടി രമേശ്

മാറാട് കേസ്: പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് എം ടി രമേശ്

കോഴിക്കോട്: മാറാട് കേസില്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. മാറാട് കേസുമായി ബന്ധമുള്ള എന്‍.ഡി.എഫും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞതായി വിക്കിലീക്സ് രേഖകളില്‍ ഉണ്ടെന്നും രമേശ് വെളിപ്പെടുത്തി. ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജിഹാദി പ്രവര്‍ത്തനങ്ങളുടെ പരീക്ഷണ ശാലയായിരുന്നു മാറാട് […]

1 2 3 27