പുരുലിയ കൊലപാതകം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു

പുരുലിയ കൊലപാതകം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു

ന്യൂഡല്‍ഹി : പുരുലിയ കൊലപാതകം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു. പുരുലിയയില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി വെള്ളിയാഴ്ച നിരസിച്ചത്. മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. മെയ് 30 നാണ് പശ്ചിമബംഗാളില്‍ 20 കാരനായ ബി ജെ പി പ്രവര്‍ത്തകന്‍ ത്രിലോചന്‍ മഹാതോവിനെ മരത്തില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടത്. രണ്ടു ദിവസത്തിന് ശേഷം മറ്റൊരു […]

കണ്ണൂരിലെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം; ആവശ്യം തള്ളി ഹൈക്കോടതി

കണ്ണൂരിലെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം; ആവശ്യം തള്ളി ഹൈക്കോടതി

കണ്ണൂര്‍: എല്‍ഡിഎഫ് വന്ന ശേഷമുള്ള കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കണ്ണൂരിലെ കൊലപാതങ്ങള്‍ അന്വേഷിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. തലശ്ശേരി ഇടിയോട് സ്മാരക ട്രസ്റ്റിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

തലസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

തലസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പിയുടെ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിയ്ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം കരമനയില്‍ വച്ച് സജിയെ ആക്രമിക്കുകയായിരുന്നു. പ്രതികളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല .പോലീസ് അന്വേഷണം തുടരുന്നു.

 പ്രാര്‍ഥനാകേന്ദ്രം അടിച്ചുതകര്‍ത്തു : ബിജെപി നേതാക്കള്‍ അറസ്റ്റില്‍

 പ്രാര്‍ഥനാകേന്ദ്രം അടിച്ചുതകര്‍ത്തു : ബിജെപി നേതാക്കള്‍ അറസ്റ്റില്‍

ചെന്നൈ: കോയമ്പത്തൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാകേന്ദ്രം അടിച്ചു തകര്‍ത്ത സംഭവത്തില്‍ ബിജെപി നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍. ബിജെപി പ്രാദേശിക നേതാവായ നന്ദകുമാറും മറ്റു മൂന്നുപേരുമാണ് അറസ്റ്റിലായത്. പ്രാര്‍ഥനാ പരിപാടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം പ്രാര്‍ഥനാ കേന്ദ്രം അടിച്ചു തകര്‍ക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപിച്ചാണ് അതിക്രമം നടത്തിയതെന്നും ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും കസേരകള്‍ എടുത്തെറിയുകയും ചെയ്തതായും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായും സംഭവത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നും ആരോപണമുയര്‍ന്നിരുന്നു. പ്രാര്‍ഥനാ കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ ന്യൂ ലൈഫ് പ്രൊഫറ്റിക് ചാരിറ്റബിള്‍ […]

പരവൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം

പരവൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം

കൊച്ചി: പറവൂര്‍ വടക്കേക്കരയില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിയാണ് ബിജെപി വടക്കേക്കര പഞ്ചായത്ത് കമ്മറ്റി ഭാരവാഹി ടി.ജെ.ജിജേഷിന്റെ വീടിന് മുന്നില്‍ വച്ചിരുന്ന മൂന്ന് ബൈക്കുകള്‍ തീവച്ച് നശിപ്പിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ബൈക്കുകള്‍ ആളി കത്തുന്നതാണ് കണ്ടത്. എന്നാല്‍ അക്രമികള്‍ ഓടിരക്ഷപെട്ടു. പറവൂര്‍ പൊലീസ് സ്ഥലത്തത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

തൃശൂര്‍: കയ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

തൃശൂര്‍: കയ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

തൃശൂര്‍: കയ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സിപിഐഎമ്മുമായുള്ള സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകനായ സതീശന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കയ്പമംഗലത്ത് ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സതീശനു ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഒളരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം ഉണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. കയ്പമംഗലം സ്വദേശി സതീശന്‍(51) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കയ്പമംഗലത്ത് ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് സതീശനു പരിക്കേറ്റത്. സംഘര്‍ഷത്തില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനു പിന്നാലെ പ്രവര്‍ത്തകരെ ഉള്‍പ്പെടെ തൃശ്ശൂരിലെ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സതീശന്‍ ഞായറാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

ജാതിപ്പേര് വിളിച്ചു: തിരുവനന്തപുരം മേയര്‍ക്കെതിരെ കേസ്

ജാതിപ്പേര് വിളിച്ചു: തിരുവനന്തപുരം മേയര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതിയില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെതിരെ പോലീസ് കേസെടുത്തു. മേയര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ്. പട്ടികജാതി അതിക്രമം തടയല്‍ നിയമം ഉപയോഗിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബി.ജെ.പി കൗണ്‍സിലറുടെ പരാതിയില്‍ മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ജാതിപ്പേര് വിളിച്ചുവെന്ന സിപിഎം കൗണ്‍സിലറുടെ പരാതിയില്‍ നാല് ബി.ജെ.പി അംഗങ്ങള്‍ക്ക് എതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.