തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി

തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി

തലശേരി: തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി. രണ്ട് കൊടുവള്ളി സ്വദേശികലാണ് പിടിയിലായത്. ഇവരെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്. ഇന്നു രാവിലെ 9.30 ഓടെ തലശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഘത്തെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കേരളത്തിലേക്ക് പണം കടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കു കടത്തുകയായിരുന്ന കുഴല്‍പ്പണമാണ് പിടികൂടിയത്.

ഒരു ലക്ഷം കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കും: കേന്ദ്രസര്‍ക്കാര്‍

ഒരു ലക്ഷം കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കും: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കടലാസ് കമ്പനികളുമായി ബന്ധം പുലര്‍ത്തുന്ന 1.06 ലക്ഷം ഡയറക്ടര്‍മാരെ യോഗ്യരാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണത്തിനെതിരായ പോരാട്ടം എന്നനിലയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ബിനാമി ഇടപാടുകള്‍ക്കുള്ളതെന്ന സംശയത്തില്‍ രണ്ട് ലക്ഷം കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. 209,032 ബാങ്ക് അക്കൗണ്ടുകളും ധനമന്ത്രാലയം മരവിപ്പിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കമ്പനി നിയമ പ്രകാരം 1,06,578 ഡയറക്ടര്‍മാരെ അയോഗ്യരാക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു. മൂന്നു വര്‍ഷമായി റിട്ടേണുകള്‍ നല്‍കാതിരിക്കുകയോ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാതിരിക്കുകയോ ചെയ്യുന്ന ഡയറക്ടര്‍മാരെ […]

കൈമലര്‍ത്തി റിസര്‍വ്വ് ബാങ്ക്‌

കൈമലര്‍ത്തി റിസര്‍വ്വ് ബാങ്ക്‌

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ഫലമായി എത്ര രൂപയുടെ കള്ളപ്പണം പിടികൂടാന്‍ സാധിച്ചു എന്നതു സംബന്ധിച്ച് ഒരുവിധത്തിലുള്ള കണക്കുകളും തങ്ങളുടെ കൈവശമില്ലെല്ലെന്ന് റിസര്‍വ്വ് ബാങ്ക്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ നിക്ഷേപങ്ങളിലൂടെ എത്ര കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്ന കാര്യത്തിലും കണക്കുകള്‍ ലഭ്യമല്ലെന്നും റിസര്‍വ്വ് ബാങ്ക് പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ വ്യക്തമാക്കി. 15.28 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകളാണ് ഇതുവരെ റിസര്‍വ്വ് ബാങ്കില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ നോട്ടുകളുടെ ആധികാരികതയും ഉറവിടവും സംബന്ധിച്ച സൂക്ഷ്മ പരിശോധനകള്‍ നടന്നുവരികയാണ്. ബാങ്കുകള്‍ മുഖേനയും പോസ്റ്റ് […]

200 രൂപയുടെ നോട്ട് നാളെ പുറത്തിറക്കും

200 രൂപയുടെ നോട്ട് നാളെ പുറത്തിറക്കും

  രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രത്തോടുകൂടിയാണ് രാജ്യത്ത് പുതിയ 200 രൂപയുടെ നോട്ടുകള്‍ പുറത്തിറങ്ങുന്നത്. മഹാത്മാ ഗാന്ധി സീരിസില്‍പ്പെട്ട നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടി നാളെ പുറത്തിറങ്ങും. ആര്‍ബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫിസുകളില്‍നിന്നും ചില ബാങ്കുകള്‍ വഴിയുമായിരിക്കും നോട്ടുകള്‍ പുറത്തിറക്കുക.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് മധ്യപ്രദേശിലെ സാഞ്ചിയിലുള്ളത്. നോട്ടിന്റെ പുറകുവശത്തായാണ് ചിത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. […]

തിരൂരില്‍ 22ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

തിരൂരില്‍ 22ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

മലപ്പുറം: തിരൂരില്‍ 22 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി ബീരാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണു പിടികൂടിയതില്‍ ഭൂരിഭാഗവും. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണു പണം പിടികൂടിയത്. തിരൂരില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പണമാണിതെന്നു പൊലീസ് പറഞ്ഞു.

കള്ളപണം വെളുപ്പിച്ചതായി പരാതി; 16 സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

കള്ളപണം വെളുപ്പിച്ചതായി പരാതി; 16 സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

ന്യൂഡല്‍ഹി: നോട്ട്പിന്‍വലിക്കല്‍ തീരുമാനത്തിന് ശേഷം രാജ്യത്തെ സ്ഥാപനങ്ങള്‍ വന്‍തോതില്‍ കള്ളപണം വെളുപ്പിച്ച് നല്‍കിയതായി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് 16 സംസ്ഥാനങ്ങളിലെ 300 സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ് നടത്തിയത്്. ചെറുകിട ധനകാര്യ സ്ഥാപനങ്ങളിലാണ് പ്രധാമായും റെയ്ഡ് നടക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ വന്‍തോതില്‍ കള്ളപണം വെളുപ്പിച്ച് നല്‍കിയതായി പരാതികളുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ് നടത്തുന്നത്. കള്ളപണത്തിനെതിരായ നടപടിയുടെ ഭാഗമായാണ് റെയ്‌ഡെന്നാണ് റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിക്കലിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി.ബി.െഎയും സാമ്പത്തിക സ്ഥാപനങ്ങളെ കര്‍ശനമായി നിരീക്ഷിച്ചു […]

കാലാവധി തീരുന്നു; കള്ളപ്പണക്കാര്‍ക്കെതിരെ അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍

കാലാവധി തീരുന്നു; കള്ളപ്പണക്കാര്‍ക്കെതിരെ അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കള്ളപ്പണക്കാര്‍ക്കെതിരെ അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കള്ളപ്പണം കൈവശമുള്ളവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിച്ചു നിയമവിധേയമായി പിഴ ഒടുക്കാനും കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണക്കാരോട് ആവശ്യപ്പെട്ടു. 2016 ഡിസംബര്‍ 17ന് ആരംഭിച്ച പദ്ധതി കാലാവധി ഉടന്‍ അവസാനിക്കാനിരിക്കെയാണ് അന്ത്യശാസനത്തിന്റെ സ്വഭാവമുള്ള മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്. റേഡിയോയിലും രാജ്യത്തെ പ്രധാന പത്രങ്ങളിലും ചാനലുകളിലും ആദായനികുതി വകുപ്പ് പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെയാണു മുന്നറിയിപ്പ്. കള്ളപ്പണം കൈവശമുള്ളവര്‍ അത് എത്രയും വേഗം […]