വിദ്യാര്‍ത്ഥികളെ അശ്ലീല വീഡിയോ കാണാന്‍ പ്രേരിപ്പിച്ചു; അധ്യാപകനും പ്രിന്‍സിപ്പളും അറസ്റ്റില്‍

വിദ്യാര്‍ത്ഥികളെ അശ്ലീല വീഡിയോ കാണാന്‍ പ്രേരിപ്പിച്ചു; അധ്യാപകനും പ്രിന്‍സിപ്പളും അറസ്റ്റില്‍

ദര്‍ഭംഗ(ബീഹാര്‍): വിദ്യാര്‍ത്ഥികളെ അശ്ലീല വീഡിയോ കാണാന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ അധ്യാപകനും പിന്‍സിപ്പളും അറസ്റ്റില്‍. ബീഹാറിലെ ദര്‍ഭംഗയിലാണ് സംഭവം. അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയതായാണ് വിവരം. പെണ്‍കുട്ടികള്‍ സംഭവം വീട്ടില്‍ പറഞ്ഞതോടെയാണ് വ്യവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനികള്‍ ചൂഷണത്തിന് ഇരയായ വ്യവരം അറിഞ്ഞിട്ടും പ്രിന്‍സിപ്പല്‍ അധ്യാപകനെതിരെ നടപടിയെടുക്കാതിരിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.