തീക്കളി കൈവിട്ടകളിയായി

തീക്കളി കൈവിട്ടകളിയായി

എട്ടും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ കളിക്കുന്നതിനിടെ തീ പടര്‍നന് പിടിച്ച് കൊപ്പളത്തില്‍ നൂറോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ തോണികളും മറ്റ് മത്സ്യബന്ധനസാമഗ്രികളും കത്തി നശിച്ചു എട്ടും പന്ത്രണ്ടും വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളുടെ തീക്കളിയെ തുടര്‍ന്ന് കൊപ്പളത്തില്‍ കത്തിച്ചാമ്പലായത് നൂറോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ തോണികളും മറ്റ് മത്സ്യബന്ധനസാമഗ്രികളും. ശനിയാഴ്ച വൈകുന്നേരം കൊപ്പളത്താണ് സംഭവം. കൊപ്പളം പുഴയോരത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന രണ്ട് തോണികളും, വലകളും, എഞ്ചിനുകളുമാണ് കുട്ടികള്‍ ഷെഡിലിരുന്നു കയ്യില്‍ കിട്ടിയ തീപ്പെട്ടി ഉരച്ചത് കാരണം വന്‍ തീപിടുത്തമുണ്ടായി […]

വടക്കന്‍ കേരളത്തിന് വിനോദസഞ്ചാര വികസനം; മലനാട് – മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

വടക്കന്‍ കേരളത്തിന് വിനോദസഞ്ചാര വികസനം; മലനാട് – മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

തിരുവനന്തപുരം : കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മലനാട് – മലബാര്‍ ക്രൂസ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍, അത് വടക്കന്‍ കേരളത്തിലെ ടൂറിസം വികസനത്തിലെ നാഴികക്കല്ലാകുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മലബാര്‍ ക്രൂസ് ടൂറിസം പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായി മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. അടുത്ത വര്‍ഷം ആദ്യം പദ്ധതി നാടിന് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 300 കോടി രൂപയാണ് പദ്ധതി […]

കടലില്‍ കുളിക്കുന്നതിനിടെ യുവാവിനെ തിരമാലകളില്‍പ്പെട്ട് കാണാതായി

കടലില്‍ കുളിക്കുന്നതിനിടെ യുവാവിനെ തിരമാലകളില്‍പ്പെട്ട് കാണാതായി

തൃക്കരിപ്പൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ യുവാവിനെ തിരമാലകളില്‍പ്പെട്ട് കാണാതായി. ഉത്തര്‍ പ്രദേശ് റായ്ബറേലി സ്വദേശി അഷ്റഫിനെ(28)യാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ വലിയപറമ്പ് പുലിമുട്ടിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു അഷ്റഫ്. ഇതിനിടെ അഷ്റഫ് ശക്തമായ തിരമാലകളില്‍ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അഞ്ചുപേര്‍ അഷ്റഫിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് ചന്തേര എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ഫോഴ്സും തീരദേശവാസികളും ബോട്ടുകളിലും തോണികളിലുമായി കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച രാവിലെ മുതല്‍ പോലീസിനും ഫയര്‍ഫോഴ്സിനും പുറമെ […]

തടാകത്തില്‍ ബോട്ട് മറിഞ്ഞ് 13 പേര്‍ മരിച്ചു

തടാകത്തില്‍ ബോട്ട് മറിഞ്ഞ് 13 പേര്‍ മരിച്ചു

അനന്ത്പുര്‍: ആന്ധ്രപ്രദേശ് അനന്ത്പുര്‍ ജില്ലയിലെ എരത്തിമ്മ രാജു തടാകത്തില്‍ ബോട്ട് മറിഞ്ഞ് 13 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാലു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 20 പേരെ കയറ്റിപ്പോയ ബോട്ട് തടാകത്തിന്റെ മധ്യത്തിലെത്തിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയും രണ്ടു കുട്ടികളെ ഉടന്‍ രക്ഷിക്കുകയും ചെയ്തു. ബാക്കിയുള്ളവരെ ഇനിയും കണ്ടെത്തിയിട്ടില്ല.