അവഗണനയുടെ ഭാരം പേറി ബാവിക്കര ഗവ.എല്‍.പി സ്‌കൂള്‍

അവഗണനയുടെ ഭാരം പേറി ബാവിക്കര ഗവ.എല്‍.പി സ്‌കൂള്‍

ബോവിക്കാനം: സര്‍ക്കാര്‍ വിദ്യാലയങ്ങളെല്ലാം ഹെടെക്ക് ആകുമ്പോള്‍ കാസര്‍കോട് ഉപജില്ലയില്‍ പെട്ട മുളിയാര്‍ പഞ്ചായത്തിലെ ബാവിക്കര ഗവ.എല്‍.പി സ്‌കൂളിന് ഇന്നും അവഗണന തന്നെ. 1974ല്‍ ആരംഭിച്ച സ്‌കൂളിന് കെട്ടിട സൗകര്യങ്ങള്‍ ഉണ്ടെങ്കിലും മറ്റു സൗകര്യങ്ങള്‍ കുറവാണ്. 50ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ പ്രധാന അധ്യാപികയടക്കം അഞ്ച് അധ്യാപകരുണ്ടെങ്കിലും ഇതില്‍ രണ്ട് അധ്യാപകര്‍ മാത്രമാണ് സ്ഥിര നിയമനമുള്ളത്. സ്‌കൂളിന് സ്വന്തമായി കുടിവെള്ള സംവിധാനമില്ലാത്തതാണ് ഇവിടെത്തെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഏറെ ദുരിതത്തിലാക്കുന്നത്. നിലവില്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ വഴിയുള്ള വെള്ളമാണ് […]

സുരക്ഷ വേലിയില്ലാത്ത ട്രാന്‍സ്‌ഫോര്‍മറുകള്‍ അപകട ഭീഷണിയാവുന്നു; ബോവിക്കാനത്തും, ബേഡകത്തും അപകടം പതിയിരിക്കുന്നു

സുരക്ഷ വേലിയില്ലാത്ത ട്രാന്‍സ്‌ഫോര്‍മറുകള്‍ അപകട ഭീഷണിയാവുന്നു; ബോവിക്കാനത്തും, ബേഡകത്തും അപകടം പതിയിരിക്കുന്നു

ബോവിക്കാനം: പാതയ്ക്കരികിലെ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകള്‍ സുരക്ഷ വേലിയോ പാര്‍ശ്വ ഭിത്തിയോ നിര്‍മിക്കാത്തത് അപകട ഭീഷണിയാവുന്നു. ബോവിക്കാനം – ബേവിഞ്ച പാതയിലെ മളിക്കാലിലും മുതലപാറയിലുമാണ് സുരക്ഷ വേലിയും സംരക്ഷണ ഭിത്തിയുമില്ലാത്ത ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നത്. സ്‌കൂള്‍, മദ്‌റസ വിദ്യാര്‍ഥികളടക്കം ദിവസേന നൂറു കണക്കിന് കാല്‍നടയാത്രക്കാരും നിരവധി വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസുകളും മറ്റു സാമഗ്രികളും ചെറിയ കുട്ടികള്‍ക്ക് പോലും കൈയെത്താവുന്ന ഉയരത്തില്ലാണ് സ്ഥാപിച്ചിട്ടുള്ളത്. ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തുകൂടി സ്‌കൂളിലേക്കും മറ്റും പോകുന്ന കുട്ടികള്‍ കൗതുകത്തിന് അടുത്തേക്ക് പോയാല്‍ […]

പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും അനുമോദനവും നടത്തി

പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും അനുമോദനവും നടത്തി

ബോവിക്കാനം: ബി എ ആര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 2004-2006 സയന്‍സ് ബാച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഗുല്‍മോഹറിന്റെ നേതൃത്വത്തില്‍, പൂര്‍വവിദ്യാര്‍ഥി സംഗമവും, സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും നടത്തി. വിനോദ് കുമാര്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു. ദിലീപ് മാധവ് സ്വാഗതവും അജീഷ് നന്ദിയും പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അനീസ മന്‍സൂര്‍ […]

പകുതി ഭാഗം ഉണങ്ങി നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

പകുതി ഭാഗം ഉണങ്ങി നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

ബോവിക്കാനം: പാതയോരത്തെ പകുതി ഭാഗം ഉണങ്ങിയ മരം അപകട ഭീഷണിയാവുന്നു. ചെര്‍ക്കള ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ ബോവിക്കാനം ടൗണിലാണ് പകുതി ഭാഗം ഉണങ്ങി നില്‍ക്കുന്ന മരം വാഹനയാത്രക്കും കാല്‍നടയാത്രക്കും ഭീഷണിയായി മാറിയത്. വലുതും ചെറുതുമായ നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന പാതക്കരികില്‍ മരം ഉണങ്ങി നില്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഏത് സമയത്തും നിലംപൊത്താറായ അവസ്ഥയിലാണിപ്പോള്‍. വെള്ളിയാഴ്ച്ച ദിവസങ്ങളിലെ ആഴ്ച്ച ചന്ത നടത്തുന്നതും ടൗണിലേത്തുന്ന സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഇതിനടുത്താണ്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള നിരവധിയാളുകളും ഇതിലെ […]

ഇത്തവണയും ബസ് അറ്റകുറ്റപ്പണിക്ക് വേണ്ടി വര്‍ക്ക്‌ഷോപ്പില്‍ വെച്ചത് സ്‌കൂള്‍ തുടങ്ങിയതിന് ശേഷം; സുന്നി സ്റ്റുഡന്റ് ഫെഡറെഷനിന്റെ ഇടപെടല്‍ ഫലം കണ്ടു

ഇത്തവണയും ബസ് അറ്റകുറ്റപ്പണിക്ക് വേണ്ടി വര്‍ക്ക്‌ഷോപ്പില്‍ വെച്ചത് സ്‌കൂള്‍ തുടങ്ങിയതിന് ശേഷം; സുന്നി സ്റ്റുഡന്റ് ഫെഡറെഷനിന്റെ ഇടപെടല്‍ ഫലം കണ്ടു

ബോവിക്കാനം: കാസര്‍ഗോഡ് നിന്ന് രാവിലെയും, വൈകുന്നേരവും, ആലൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ജാനകി മോട്ടര്‍സ് ബസാണ് ഒരാഴ്ച്ച മുമ്പ് പണിക്ക് വെച്ചത്. ജാനകി ബസ് ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ ഒരു മാസം വരെ ബസ് വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് വേണ്ടി വെച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഈ റൂട്ടില്‍ ഒരു ബസ് മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ബസിനെ മാത്രം ആശ്രയിക്കുന്ന സ്‌കൂള്‍, കോളജ് വിദ്യാത്ഥികളും, സാധരണ യാത്രക്കാരുമാണ് ദുരിതത്തിലായതോടെ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് […]

അപകടഭീഷണി ഉയര്‍ത്തി റോഡരികിലെ പാതാളക്കുഴികള്‍

അപകടഭീഷണി ഉയര്‍ത്തി റോഡരികിലെ പാതാളക്കുഴികള്‍

ബോവിക്കാനം: ജല അതേറിറ്റി അശാസ്ത്രിയമായി പൈപ്പ് ലൈന്‍ സ്ഥാപിച്ചതോടെ റോഡി?െന്റെ ഇരുവരവും രൂപപ്പെട്ട പാതാള കുഴികള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി മാറുന്നു. ബോവിക്കാനം – ബാവിക്കര റോഡിന്റെ ഇരുവശവും നുസ്‌റത്ത് നഗര്‍ മുതല്‍ ബവിക്കര സ്‌കൂളിന്റെ മുന്‍വശം വരെയാണ് വന്‍ കുഴികളായി മാറിയത്. മാസങ്ങള്‍ക്കു മുമ്പ് ജല അതോറിറ്റി കുടിവെള്ള പദ്ധതിക്കായി പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി റോഡിന്റെ ഒരു വശം കുഴിയെടുത്തിരുന്നു. ഈ സമയം നിലവില്‍ ഉണ്ടായിരുന്ന ഒവുചാല്‍ മുഴുവന്‍ മണ്ണിട്ട് മൂടുകയായിരുന്നു. ചെരിഞ്ഞ […]

പതിറ്റാണ്ടുകാലം ബോവിക്കാനം റെയിഞ്ച് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്തു സഅദിക്ക് യാത്രയയപ്പ് നല്‍കി

പതിറ്റാണ്ടുകാലം ബോവിക്കാനം റെയിഞ്ച് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്തു സഅദിക്ക് യാത്രയയപ്പ് നല്‍കി

ബോവിക്കാനം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബോവിക്കാനം റെയിഞ്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടന്നു. സമസ്ത മുഫത്തിഷ് മുസ്തഫ ദാരിമി മലപ്പുറം അദ്ധ്യക്ഷത വഹിച്ച പരിപാടി ആലൂര്‍ ജുമാമസ്ജിദ് ഖത്തീബും സദര്‍മുഅല്ലിമുമായ മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂര്‍ ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകാലം ബോവിക്കാനം റെയിഞ്ച് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്തു സഅദിയെ ഉപഹാരം നല്‍കി ആദരിച്ചു. സമസ്ത പൊതു പരീക്ഷകളില്‍ ബോവിക്കാനം റെയിഞ്ച് […]

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബോവിക്കാനം റെയിഞ്ചിന് നവസാരഥികള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബോവിക്കാനം റെയിഞ്ചിന് നവസാരഥികള്‍

ബോവിക്കാനം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബോവിക്കാനം റെയിഞ്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടന്നു. സമസ്ത മുഫത്തിഷ് മുസ്തഫ ദാരിമി മലപ്പുറം അദ്ധ്യക്ഷത വഹിച്ച പരിപാടി ആലൂര്‍ ജുമാമസ്ജിദ് ഖത്തീബും സദര്‍മുഅല്ലിമുമായ മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹമീദ് ഫൈസി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമസ്ത മുദരിബ് ജവാദ് വാഫി ജനറല്‍ ടോക്ക് അവതരിപ്പിച്ചു. പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ സലാംനഈമി വാര്‍ഷിക […]

ബോവിക്കാനത്ത് തെരുവ് വിളക്കുകളുണ്ട് പക്ഷേ തെളിയാറില്ല

ബോവിക്കാനത്ത് തെരുവ് വിളക്കുകളുണ്ട് പക്ഷേ തെളിയാറില്ല

ബോവിക്കാനം: പകല്‍ വെളിച്ചത്തില്‍ ടൗണിലൂടെ ഒന്ന് നടന്നു നോക്കിയാല്‍ ഇരുപതിലധികം തെരുവ് വിളക്കുകള്‍ കാണാം. എന്നാല്‍ രാത്രിയായാല്‍ ഈ തെരുവ് വിളക്കുകള്‍ ഒന്നുപോലും തെളിഞ്ഞു കാണാന്‍ സാധിക്കില്ല. മുളിയാര്‍ പഞ്ചായത്തിന്റെ ആസ്ഥാനമായ ബോവിക്കാനം ടൗണിലാണ് ഈ ദുരാവസ്ഥ. തെരുവ് വിളക്കുകള്‍ ഇപ്പോള്‍ കത്തിക്കുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞു. വിരലില്ലെണാവുന്ന തെരുവ് വിളക്കുകള്‍ മാത്രമാണ് ടൗണില്ലിപ്പോള്‍ പ്രകാശം പൊഴിക്കുന്നത്. ഒരേ തൂണില്‍ ഒന്നും രണ്ടും വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തെളിയുന്നത് ഒന്ന് പോലുമില്ല. ലക്ഷങ്ങള്‍ മുടക്കി […]

ബോവിക്കാനം റെയിഞ്ച് വാര്‍ഷിക ജനറല്‍ ബോഡി ജൂലൈ10 ചൊവ്വാഴ്ച ആലൂര്‍ മദ്രസയില്‍

ബോവിക്കാനം റെയിഞ്ച് വാര്‍ഷിക ജനറല്‍ ബോഡി ജൂലൈ10 ചൊവ്വാഴ്ച ആലൂര്‍ മദ്രസയില്‍

ബോവിക്കാനം: റെയിഞ്ച് പരിധിയിലെ 21 മദ്രസകള്‍ ഉള്‍കൊള്ളുന്ന ബോവിക്കാനം റെയിഞ്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗം ജൂലൈ പത്താം തീയ്യതി രാവിലെ 7.30 ന് ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ യില്‍ ചേരും. സമസ്ത മുഫത്തിഷ് മുസ്തഫ ദാരിമി മലപ്പുറം അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി ആലൂര്‍ ജുമാമസ്ജിദ് ഖത്തീബും സദര്‍മുഅല്ലിമുമായ മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂര്‍ ഉദ്ഘാടനം ചെയ്യും. റെയിഞ്ച് സെക്രട്ടറി ഹമീദ് ഫൈസി സ്വാഗതം പറയും. സമസ്ത മുദരിബ് ജവാദ് വാഫി ജനറല്‍ ടോക്ക് അവതരിപ്പിക്കും […]